മോഷ്ടിക്കാൻ കയറിയപ്പോൾ അടിവസ്ത്രം ഗെയിറ്റിൽ ഊരിയിട്ടു ; കള്ളൻ കെണിയിൽ

മോഷ്ടിക്കാൻ കയറിയപ്പോൾ അടിവസ്ത്രം ഗെയിറ്റിൽ ഊരിയിട്ടു ; കള്ളൻ കെണിയിൽ

സ്വന്തം ലേഖകൻ

അടൂർ: ഊരിയെറിഞ്ഞ വസ്ത്രങ്ങൾ പാരയായി. കള്ളനെ പൊലീസ് കുടുക്കി. മോഷണത്തിനുള്ള സൗകര്യത്തിന് തുണികൾ ഓരോന്നായി ഊരി. അടിവസ്ത്രം വീടിന്റെ മുൻവശത്തെ ഗ്രില്ലിൽ വിരിച്ചിട്ടു. ഷർട്ടും ലുങ്കിയും മഴക്കോട്ടും താഴെയും. വീടിന്റെ മുകളിലേക്ക് കയറി. പിന്നെ നടന്നത് കള്ളൻ ഒരിക്കൽ പോലും കരുതാത്ത സംഭവങ്ങൾ.

ആൾത്താമസമില്ലാത്ത വീടിന്റെ മുകളിൽനിന്ന് ചാടി പിടിയിലായ തിരുവനന്തപുരം പോത്തൻകോട് ജൂബിലിഭവനിൽ ബിജു സെബാസ്റ്റ്യന് (46) പാരയായത് ഊരിയെറിഞ്ഞ വസ്ത്രങ്ങൾ. മങ്ങാട്ട് ആൾത്താമസമില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയതായിരുന്നു ബിജു. വീട്, നോക്കാൻ ഏറ്റിരുന്ന കൊടുമൺ സ്വദേശികളായ ദമ്പതിമാർ ശനിയാഴ്ച രാത്രി 9.30-ന് എത്തിയപ്പോൾ മുൻവശത്തെ ഗ്രില്ലിൽ പുരുഷന്റെ അടിവസ്ത്രം കണ്ടു. താഴെ ബാക്കി വസ്ത്രങ്ങളും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നിയ ഇവർ സമീപവാസികളെ വരുത്തി നടത്തിയ പരിശോധനയിൽ വീടിന്റെ മുകൾഭാഗത്ത് ഒരാൾ ഉണ്ടെന്ന് മനസ്സിലായി. നാട്ടുകാർ കൂടിയെന്ന് മനസ്സിലായതോടെ ബിജു താഴേക്ക് ചാടി. താഴെ വീണപ്പോൾ, വാരിയെല്ല് ഒടിഞ്ഞ ഇയാൾക്ക് ഓടി രക്ഷപ്പെടാനായില്ല. വിവരമറിയിച്ചതിനെത്തുടർന്ന് അടൂരിൽനിന്ന് പോലീസെത്തി ഇയാളെ അടൂർ ഗവ. ജനറൽ ആശുപത്രിയിലാക്കി.

അടൂർ ഡിവൈ.എസ്.പി. ജവഹർ ജനാർദിന്റെ നിർദേശത്തെത്തുടർന്ന് മങ്ങാട്ട് ഭാഗത്ത് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇയാൾക്ക്, ഇവിടെ നടന്ന മോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് അറിയാൻ ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു. സി.ഐ. യു.ബിജു, എസ്.ഐ.മാരായ. പി.എം.ലിബി, ശ്രീകുമാർ, എ.എസ്.ഐ. ജി.രാജു എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.