play-sharp-fill

പിടിവിട്ട് ഇടിവെട്ടി മഴ: തുടർച്ചയായ നാലാം ദിവസവും പെരുമഴ തന്നെ: ജില്ലയിൽ 86 പേർ ദുരിതാശ്വാസ ക്യാമ്പിൽ: തിങ്കളും ചൊവ്വയും ജില്ലയിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ കോട്ടയം : നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പടിഞ്ഞാറൻ മേഖലയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇവിടെ നിരവധി വീടുകളാണ് വെള്ളപ്പൊക്ക ഭീതിയിൽ കഴിയുന്നത്. ഇതിനിടെ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ജില്ലയിൽ 19 കുടുംബങ്ങളിലെ 86 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ നിർമിതി കോളനി ഹാൾ, കോട്ടയം വില്ലേജിൽ കാരാപ്പുഴ എച്ച്.എസ്.എസ്,  പെരുമ്പായിക്കാട് വില്ലേജിൽ സംക്രാന്തി എസ്.എൻ.എൽ.പി.എസ്,  പള്ളിപ്പുറം സെന്റ് മേരീസ് യാക്കോബായ […]

കിടങ്ങൂരിൽ കാവാലിപ്പുഴയിൽ തടിപിടിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് പുന്നത്തുറ കടവിൽ നിന്ന്; വെള്ളത്തിൽ സാഹസിക വിനോദങ്ങൾ വേണ്ടെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: കിടങ്ങൂർ കാവാലിപ്പുഴയിലൂടെ ഒഴുകിയെത്തിയ തടിപിടിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി.  മൃതദേഹം കാണാതായ കടവിൽ നിന്നും മീറ്ററുകൾ മാറിയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്.  ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനീഷ് സെബാസ്റ്റ്യന്റെ(32)  മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇതിനിടെ വെള്ളപ്പൊക്കത്തിൽ മീൻ പിടുത്തം അടക്കമുള്ള സാഹസിക വിനോദങ്ങളിൽ ഏർപ്പെടരുതെന്ന കർശന നിർദേശം നാട്ടുകാർക്ക് പൊലീസും, അഗ്നിരക്ഷാ സേനാ അധികൃതരും നൽകുന്നു. അപകടം ഒഴിവാക്കാൻ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന നിർദേശം […]

കനത്ത മഴ: ജില്ലയിൽ കോട്ടയം നഗരസഭയിലും നാല് പഞ്ചായത്തിലും തിങ്കളാഴ്ച അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കോട്ടയം നഗരസഭയിലും നാല് പഞ്ചായത്തിലും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം തിരുവാര്‍പ്പ് , കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധിപ്രഖ്യാപിച്ചത്.

എട്ടു വനിതാ പൊലീസുകാരും ക്രിമിനലുകൾ: സംസ്ഥാനത്തെ ക്രിമിനൽ പൊലീസുകാരെ തൊടാനാകാതെ സർക്കാർ: ക്രിമിനൽ കേസിൽ പ്രതിയായ പൊലീസുകാർ ഇപ്പോഴും വിലസുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം :  സംസ്ഥാനത്തെ എട്ട് വനിതാ പൊലീസുകാർ അടക്കം എഴുനൂറിലേറെ പൊലീസുകാർ ക്രിമിനലുകൾ എന്ന് റിപ്പോർട്ട്. പ്രതിയായി പിടിയിലാകുന്ന സാധാരണക്കാരെ ഉരുട്ടാനും പിഴിയാനും മുന്നിൽ നിൽക്കുന്ന കേരള പൊലീസ് പക്ഷേ , സഹപ്രവർത്തകർക്കെതിരായ കേസുകളിൽ മെല്ലെപ്പോക്ക് തുടരുകയാണ്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണം ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതി ചേർക്കപ്പെട്ട 772 പൊലീസുകാരാണ് നിലവിൽ സേനയുടെ ഭാഗമായി ഉള്ളത്. എട്ട് വനിതാ പൊലീസുകാർക്കാണ് ക്രിമിനൽ കേസുള്ളത്.   കൂടുതലുള്ളത് തിരുവനന്തപുരം റൂറലില്‍ 110പേര്‍. കുറവ് വയനാട്ടില്‍ 11. എന്തെല്ലാം […]

ശ്രീകൃഷ്ണ ജയന്തി ആഘോഷം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ആഗസ്റ്റ് 23 നു നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ജില്ലാതല സ്വാഗത സംഘ രൂപീകരണ യോഗം തിരുനക്കര എൻ.എസ്.എസ്.കരയോഗം ഹാളിൽ ബാലഗോകുലം ജില്ലാ പ്രസിഡന്റ എൻ.മനുവിന്റെ അദ്ധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ.എൻ.സജികുമാർ മുഖ്യ പ്രഭാഷണം നടത്തി. ” അതിരുകളില്ലാത്ത സൗഹൃദം മതിലുകളില്ലാത്ത മനസ്സ്” എന്ന സന്ദേശ പത്രം ജില്ലാ രക്ഷാധികാരി കെ.എസ്.സാവിത്രി പ്രകാശനം ചെയ്തു. കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ.പി.ആർ.സോന, ആർ.എസ്.എസ്.വിഭാഗ് സംഘചാലക് എം.എസ്.പദ്മനാഭൻ, ബാലഗോകുലം മേഖലാ പ്രസിഡൻറ് […]

പതിനേഴ് വർഷം നീണ്ട പ്രണയം ഒടുവിൽ കൊലപാതകത്തിലെത്തി: ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി

സ്വന്തം ലേഖകൻ തേനി : പതിനേഴ് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ , പുതിയ കാമുകനൊപ്പം ചേർന്ന് അതിക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ചെല്ലെദുരെയുടെ ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകര്‍ (29) എന്നിവര്‍ അറസ്റ്റിലായി.തേനി തേവാരം മേട്ടുപ്പെട്ടിയിലാണ് സംഭവം. ചെല്ലദുറൈ എന്നയാളെയാണ് ഭാര്യ ജലീനയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ജലീനയും സുധാകറും തമ്മിലുള്ള ബന്ധം വിലക്കിയതിന്റെ പേരിലാണ് കൊല നടത്തിയത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചെല്ലദുറൈയും ജലീനയും പ്രണയിച്ച്‌ വിവാഹിതരായത്. ഇവര്‍ക്ക് മക്കളില്ല. സുധാകറുമായി […]

ഇന്ത്യൻ ജീവനക്കാർ അടങ്ങിയ കപ്പൽ കസ്റ്റഡിയിൽ എടുത്ത് ഇറാൻ: കപ്പലിൽ മലയാളികളും; ഭീഷണിയുമായി യു.എസ് രംഗത്ത്: മലയാളികളെ രക്ഷിക്കാൻ സർക്കാർ ഇടപെടുന്നു

സ്വന്തം ലേഖകൻ മുംബൈ: മധ്യ പൂർവേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത വർദ്ധിപ്പിച്ച് ഇറാൻ ഇന്ത്യൻ കപ്പൽ പിടിച്ചെടുത്തു. മലയാളികൾ അടക്കമുള്ള ജീവനക്കാർ അടങ്ങുന്ന സംഘത്തെയാണ് ഇറാൻ പിടികൂടിയത്.  പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്ക​​​ട​​​ത്തു​​​പാ​​​ത​​​യാ​​​യ ഹോ​​​ര്‍​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലാണ്  ബ്രി​​​ട്ടീ​​​ഷ് ടാ​​​ങ്ക​​​ര്‍ ഇ​​​റാ​​​ന്‍ സൈ​​​നി​​​ക​​​ര്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​തു ഗ​​​ള്‍​​​ഫി​​​ലെ സം​​​ഘ​​​ര്‍​​​ഷ​സാ​​​ധ്യ​​​ത വ​​​ര്‍​​​ധി​​​പ്പി​​​ച്ചു. ഇ​​​റാ​​​ന്‍ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​ണ​​​ന്നു ബ്രി​​​ട്ട​​​ന്‍ പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി നേ​​​രി​​​ടാ​​​ന്‍ സൗ​​​ദി​​​യി​​​ല്‍ വീ​​​ണ്ടും സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ക്കാ​​​നു​​​ള്ള യു​​​എ​​​സി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​വും ഇ​​​തി​​​നി​​​ടെ ഉ​​​ണ്ടാ​​​യി. സ്റ്റെ​​​ന ഇം​​​പേ​​​റോ എ​​​ന്ന എ​​​ണ്ണ​​​ടാ​​​ങ്ക​​​റാ​​​ണ് ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ര്‍​​​ഡു​​​ക​​​ള്‍ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് 7.30നു ​​​പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ക​​​പ്പ​​​ലി​​​ലെ […]

നേവൽ ബേസിൽ ജോലി വാ്ഗ്ദാനം ചെയ്ത് തട്ടിപ്പ്: നിരവധി പേരിൽ നിന്നായി പത്തു ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ; പോക്കറ്റിൽ കിടക്കുന്ന പണം തട്ടിപ്പുകാർക്ക് വീശിയെറിയുന്ന മലയാളികൾ

ക്രൈം ഡെസ്‌ക് കൊച്ചി: തട്ടിപ്പു സംഘങ്ങൾക്ക് അവർ ചോദിക്കുന്ന പണം വീശിയെറിഞ്ഞ് നൽകുന്ന മലയാളികളുടെ പതിവ് ഉപേക്ഷിക്കുന്നില്ല. നേവ്ൽ ബേസിൽ ജോലി നൽകാമെന്ന യുവതിയുടെ വാഗ്ദാനം വിശ്വസിച്ച് ലക്ഷങ്ങളാണ് വീണ്ടും തട്ടിപ്പ് സംഘത്തിന് മുന്നിൽ വീശിയെറിഞ്ഞത്. ചെറായി സ്വദേശിനി ദേവിപ്രിയ ബാബുവിനെ (30) ആണ് അറസ്റ്റിലായത്. നേവൽ ബേസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. നേവൽ ബോസിൽ ജോലി നൽകാമെന്ന് പറഞ്ഞ് വടുതല സ്വദേശി നിജോ ജോർജിൽ നിന്ന് ഇവർ 70,000 രൂപ കൈപ്പറ്റി. എന്നാൽ ജോലിയിൽ പ്രവേശിക്കാൻ ഇയാൾ നേവൽ […]

ജെനു ഫിലിപ്പ് നിര്യാതനായി

പുനലൂർ: ചാലിയേക്കര നെടുമണ്ണിൽ ഫിലിപ്പിന്റെ മകൻ ജെനു ഫിലിപ്പ് (42) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കറവൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ – വിജി ജെനു. മക്കൾ – ജിജോ, ജിനോ. മാതാവ് – മേരിക്കുട്ടി. സഹോദരങ്ങൾ – ജോസ് ഫിലിപ്പ്, ജോമോൻ ഫിലിപ്പ്.

ഉന്നത പഠനത്തിന് വ്യാജ സ്‌പോട്‌സ് സർട്ടിഫിക്കറ്റ്: ഒന്നര വർഷം മുൻപ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചത് കഴിഞ്ഞ ദിവസം; സ്‌പോട്‌സ് ക്വോട്ടാ തട്ടിപ്പിന് കുട പിടിയ്ക്കുന്നവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉന്നത പഠനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നൽകി അഡ്മിഷൻ നേടിയെടുത്ത സംഭവത്തിൽ പന്ത്രണ്ടു പേർക്കെതിരെ അന്വേഷണം ആരംഭിച്ചത് ഒന്നര വർഷത്തിന് ശേഷം. സംസ്ഥാന പൊലീസ് മേധാവിയ്ക്ക് തന്നെ പരാതി നൽകിയിട്ടും കേസിൽ ഇതുവരെയും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളുണ്ടായതിനെ തുടർന്ന് മാത്രമാണ് സംഭവത്തിൽ കേസെടുക്കാനും അന്വേഷണം നടത്താനും പൊലീസ് തയ്യാറായത്. കേരള റൈഫിൾ അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി എറണാകുളം സ്വദേശി വി.സി.ജെയിംസ്, വ്യാജ സർട്ടിഫിക്കറ്റിലൂടെ ഗ്രേസ് മാർക്ക് നേടിയ പാലക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനി കെ.എസ്.നിരഞ്ജന […]