കോട്ടയം പി.എസ്.സി  ഓഫീസിലേക്ക്  യുവമോർച്ച പ്രതിഷേധമാർച്ച്: നേരിയ സംഘർഷം: ഏഴ് പ്രവർത്തകർ അറസ്റ്റിൽ

കോട്ടയം പി.എസ്.സി ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധമാർച്ച്: നേരിയ സംഘർഷം: ഏഴ് പ്രവർത്തകർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പിണറായി സർക്കാർ അധികാരമുപയോഗിച്ചു എസ്.എഫ്.ഐ ക്രിമിനലുകളെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപെടുത്തുകയും അതിലൂടെ ജോലി ലഭിക്കേണ്ട ഒട്ടനവധി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ കേരളത്തിൽ ഉള്ളതെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ കുറ്റപ്പെടുത്തി. യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ജില്ലയിൽ യുവമോർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധസ്ഥലത്ത് വലിയ പോലീസ് സന്നാഹം ഉണ്ടായിരുന്നു, പ്രതിഷേധമാർച്ച് മുട്ടമ്പലം പിഎസ്‌സി ഓഫീസിന് സമീപത്തുവച്ച് പോലീസ് തടഞ്ഞു. തുടർന്ന് യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു.
യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ,യുവമോർച്ച ജില്ലാ പ്രസിഡൻറ് ലാൽ കൃഷ്ണ, സംസ്ഥാന സമിതിഅംഗം വിനയകുമാർ വി വി, ജില്ലാ ജനറൽ സെക്രട്ടറിമാരായ സോബിൻ ലാൽ, ശരത്കുമാർ, ജില്ലാ വൈസ് പ്രസിഡൻറ്
വി പി മുകേഷ്, ജില്ലാ സെക്രട്ടറി രാജ്മോഹൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.അറസ്റ്റ് ചെയ്ത പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു .

യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം അംഗം ടി എൻ ഹരികുമാർ, ജില്ലാ സെക്രട്ടറിമാരായ സി എൻ സുഭാഷ്, കെ പി ഭുവനേഷ്, ബിജെ പി നിയോജകമണ്ഡലം പ്രസിഡൻറ് നന്ദൻ നട്ടാശ്ശേരി, യുവമോർച്ച സംസ്ഥാന സമിതി അംഗം അംഗം കെ എസ് ഗോപൻ, വിവി വിനയകുമാർ, ജനറൽ സെക്രട്ടറിമാരായ സോബിൻലാൽ, ശരത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വി പി മുകേഷ്, ജില്ലാ സെക്രട്ടറി രാജ്മോഹൻ,ദീപു ആർ, പത്മകുമാർ,മനോജ്‌, ശ്യാം, രാജേഷ് ചെറിയാമഠം, ടി ടി സന്തോഷ്, കെ സ് ഹരികുട്ടൻ,ഉണ്ണി വടവാതൂർ, ബിജു മോൻ, തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group