play-sharp-fill

അച്ഛന്റെ തോളിലിരുന്ന് മകൻ ആനയെ തൊട്ടു: പുലിവാൽ പിടിച്ച് സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര; മലയിറങ്ങിയതിന് ശേഷം യതീഷ് ചന്ദ്ര തൊട്ടതെല്ലാം പുലിവാൽ

സ്വന്തം ലേഖകൻ തൃശൂർ: അച്ഛന്റെ തോളിലിരുന്ന് മകൻ ആനയെ തൊട്ടതോടെ പുലിവാൽ പിടിച്ചിരിക്കുകയാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ഐ.പി.എസ്. ശബരിമല പ്രക്ഷോഭകാലത്ത് ക്രമസമാധാനം പാലിച്ച് മുന്നിൽ നിന്ന യതീഷ് ചന്ദ്ര മലയിറങ്ങിയ ശേഷം കൂടെ കൂടിയതാണ് പ്രശ്‌നങ്ങളും. ആദ്യം തൃശൂർ പൂരമായിരുന്നു പ്രശ്‌നമെങ്കിൽ, പിന്നീട് ഇത് തെച്ചിക്കോട്കാവ് രാമചന്ദ്രനായി. ഏറ്റവും ഒടുവിലാണ് മകൻ ആനയെ തൊട്ടതിന് അച്ഛൻ കോടതി കയറേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂർ വടക്കുംനാഥക്ഷേത്ര മൈതാനത്ത് നടന്ന ആനയൂട്ടിനിടെയാണ് സംഭവങ്ങളുണ്ടായത്. മഫ്തിയിൽ മകനെയുമായി […]

നിയമസഭയിലെ ശിവൻകുട്ടിയാട്ടം: ബാർകോഴക്കേസിന്റെ പേരിൽ നിയമസഭയിലെ അഴിഞ്ഞാട്ടക്കേസ് പിൻവലിക്കാൻ സർക്കാർ വീണ്ടും രംഗത്ത്: കേരള നിയമസഭയ്ക്ക് തന്നെ നാണക്കേടായ കേസ് പിൻവലിക്കാൻ നീക്കം തകൃതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള നിയമസഭയെ ചരിത്രത്തിൽ ഇല്ലാത്ത വിധം നാണക്കേടിലേയ്ക്ക് തള്ളിവിട്ട ബാർക്കോഴക്കേസിന്റെ തുടർച്ചയായി സഭയിൽ നടന്ന കൂട്ടയടിയിൽ, നിയമസഭ തല്ലിത്തകർത്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ഇടത് എംഎൽഎമാരെ രക്ഷിക്കാൻ വീണ്ടും സർക്കാര് നീക്കം. പൊതുജനത്തിന്റെ കോടികൾ മുടക്കി നിർമ്മിച്ച നിയമസഭാ മന്ദിരത്തിലെ സാധനങ്ങളെല്ലാം തല്ലിത്തകർത്ത മുൻ എംഎൽഎമാരെയും മന്ത്രിമാരെയും അടക്കമുള്ളവരെ, ഒരു രൂപ പോലും നഷ്ടപരിഹാരം ഈടാക്കാതെ കേസിൽ നിന്നും രക്ഷപെടുത്താനാണ് സർക്കാർ ഇപ്പോൾ നീക്കം നടത്തുന്നത്. വി.ശിവൻകുട്ടിയടക്കമുള്ള സിപിഎം എം എൽ എ മാർ പ്രതി ചേർക്കപ്പെട്ട, സ്പീക്കറുടെ ഡയസും […]

ആളൂരുണ്ടോ, ഏതു കേസിൽ നിന്നും ഊരാം: ഒരു കുടുംബത്തിലെ രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കും വക്കീലായി ആളൂരിനെ മതി; പ്രതിയുടെ ആവശ്യം കോടതിയും അംഗീകരിച്ചേക്കും

സ്വന്തം ലേഖകൻ കൊച്ചി: ട്രെയിനിനുള്ളിൽ വച്ച് അതിക്രൂരമായ പീഡനത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെടുകയും, ഈ കേസിൽ ഒറ്റക്കയ്യനായ തമിഴനാട്ടുകാരൻ ഗോവിന്ദചാമി പിടിയിലാകുകയും ചെയ്തതോടെയാണ് കേരളത്തിലെ കുറ്റകൃത്യങ്ങളിൽ അഡ്വക്കേറ്റ് ബി.എ ആളൂർ എന്ന പേര് ആദ്യം കേൾക്കുന്നത്. സുപ്രീം കോടതി വരെ പോയി ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നതിൽ ആളൂർ നിർണ്ണായക ഇടപെടലാണ് നടത്തിയത്. ഇതേ തുടർന്ന് പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ പ്രതിയായ അമീറുൾ ഇസ്ലാമിനു വേണ്ടിയും, നടൻ ദിലീപ് നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി ചേർക്കപ്പെട്ടപ്പോൾ, ക്വട്ടേഷൻ ഏറ്റെടുത്ത് ജയിലിൽ പോയ […]

രണ്ടു ജില്ലകളിൽ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: കോട്ടയത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു: കോട്ടയം ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി ; മഴയ്ക്ക് അൽപം ആശ്വാസം

സ്വന്തം ലേഖകൻ കോട്ടയം: മഴയ്ക്ക് അൽപം ആശ്വാസമുണ്ടായെങ്കിലും സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കനത്ത മഴയെ തുടർന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ മഴയ്ക്ക് അൽപം ആശ്വാസമുണ്ടായെങ്കിലും പല സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിന്റെ അടിയിലാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ അധികൃതർ തുറന്നിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇന്നും യെല്ലോ അലേർട്ട് […]

വൃത്തിയില്ലാതെ ഭക്ഷണം: കോട്ടയം മാർക്കറ്റിനുള്ളിലെ കള്ള് ഷാപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചു പൂട്ടി; നാലു ഹോട്ടലുകൾക്കെതിരെ നടപടി

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ഏറ്റവും തിരക്കേറിയ എം.എൽ റോഡിലെ കള്ളുഷാപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയിൽ അടച്ചു പൂട്ടിയത്. ഭക്ഷണം പാകം ചെയ്യുന്ന ആടുക്കളയിൽ വൃത്തിയില്ലെന്നും, അടുക്കളയിലും ഭക്ഷണപാത്രത്തിനു മുകളിലും ഈച്ചകൾ പറക്കുന്നതായും കണ്ടെത്തിയതോടെയാണ് സ്ഥാപനം അടച്ചു പൂട്ടാൻ നിർദേശം നൽകിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്റെ മാത്രം ബലത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നുണ് കണ്ടെത്തിയിട്ടുണ്ട്. കള്ള്ഷാപ്പെന്ന പേരിൽ തോന്നിയ വാസം പ്രവർത്തിച്ചു വന്നതായി കണ്ടെത്തിയതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി കർശനമാക്കിയത്. എം.എൽ റോഡിലെ കള്ളു ഷാപ്പ് അടച്ചു […]

സംസ്ഥാനത്ത് നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സ്വന്തം ലേഖിക തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ കെ.എസ്.യു സമരത്തിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യായനം തടയുമെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് സെക്രട്ടേറിയറ്റും പരിസരവും ഇന്ന് സംഘർഷഭൂമിയാകുകയായിരുന്നു. സമരക്കാർക്ക് നേരെ പോലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറുകയായിരുന്നു.

ഇനി ഓടിച്ചിട്ട് വണ്ടി പിടിക്കരുത് ; പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ഡിജിപി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി. വാഹനങ്ങളെ പിന്തുടർന്ന് പിടകൂടരുതെന്നും കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തരുതെന്നും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ഡിജിപി ലോക് നാഥ് ബെഹ്‌റ പൊലീസിന് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളിൽ അടിയന്തരസന്ദർഭങ്ങളിലല്ലാതെ പരിശോധന നടത്തരുത്. തിരക്കേറിയ ജങ്ഷനുകളിലും പാലത്തിലും വാഹനപരിശോധന ഒഴിവാക്കണമെന്നുമാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. വാഹനപരിശോധനയ്ക്കിടെ റോഡുകളിലെ അപകടങ്ങൾ ഒഴിവാക്കാനാണ് കർശന നിർദ്ദേശവുമായി പൊലീസ് മേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്.ഇത്തരം പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. മറ്റ് പ്രധാന നിർദേശങ്ങൾ ഡ്രൈവർമാരെ […]

ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാൻ-2 വിക്ഷേപിച്ചു

സ്വന്തം ലേഖിക ശ്രീഹരിക്കോട്ട: ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് ഉച്ചക്ക് 2.43നാണ് ചന്ദ്രയാൻ-രണ്ട് കുതിച്ച് ഉയർന്നത്. ജൂലൈ15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. റോക്കറ്റിൻറെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നിൽ ചോർച്ചയുണ്ടായതിനെത്തുടർന്നായിരുന്നു വിക്ഷേപണം മാറ്റിയിരുന്നു. ചാന്ദ്രദിവസത്തിൻറെ ആരംഭം കണക്കാക്കിയാണ് 15ന് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിൻറെ വേഗവും ഭ്രമണപഥയാത്രയും പുനഃക്രമീകരിച്ച് സെപ്റ്റംബർ ആറിനു തന്നെ ചന്ദ്രനിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ ഇപ്പോൾ. വിക്ഷേപണ ശേഷം ഭൂമിയുടെ […]

‘നാളെ അവധി തന്നാൽ തോട്ടിൽ ചാടാൻ അവസരം കിട്ടും ദയവായി സഹായിക്കണം’ ; കോട്ടയം ജില്ലാകളക്ടറുടെ ഫേസ് ബുക്ക് പേജിൽ വിദ്യാർത്ഥികളുടെ നിലവിളി സന്ദേശങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: ‘സർ, തിങ്കളാഴ്ച ചന്ദ്രയാൻ വിേക്ഷപിക്കുന്ന ദിവസമാണ്. ക്ലാസുണ്ടെങ്കിൽ ഈ ചരിത്രനിമിഷം ടി.വി.യിൽ കാണാനുള്ള അവസരം ഞങ്ങൾക്ക് നഷ്ടപ്പെടും സർ. അതുകൊണ്ട് ജില്ല മുഴുവർ അവധി പ്രഖ്യാപിക്കൂ സാർ’-കോട്ടയം കളക്ടർ പി.കെ.സുധീർ ബാബു ഞായറാഴ്ച തന്റെ ഫെയ്‌സ്ബുക്ക് പേജിൽ ജില്ലയിൽ ചില സ്ഥലങ്ങളിൽമാത്രം അവധി പ്രഖ്യാപിച്ചുവെന്ന് പറഞ്ഞ് സന്ദേശമിട്ടതിനു പിന്നാലെയാണ് ഇത്തരം രസകരമായ കമന്റുകൾ വന്നുതുടങ്ങിയത്. പ്രൊഫഷണൽ കോളേജുകൾ ഒഴികെ അവധി പ്രഖ്യാപിച്ചതിലുമുണ്ട് പരാതികളേറെ . ‘സാർ ഞങ്ങളും മനുഷ്യജീവികളാണ്. മറ്റുള്ള വിദ്യാർഥികളെ പോലെയുള്ളവർ. പിന്നെയെന്തിനാണ് ഈ വിധം വേർകൃത്യം കാണിക്കുന്നത്.’ […]

അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലൂ, കശ്മീർ ജനതയെ വെറുതെ വിടൂ : ഗവർണർ സത്യപാൽ മാലിക്

സ്വന്തം ലേഖകൻ ശ്രീനഗർ:കട്ടു മുടിപ്പിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലണമെന്ന് ഭീകരരോട് ആഹ്വാനംചെയ്ത് പ്രസംഗിച്ച ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക വിവാദത്തിൽ. നിഷ്‌കളങ്കരായ ജനങ്ങളേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൊന്നൊടുക്കുന്നതിന് പകരം അഴിമതിയും ജനവഞ്ചനയും നടത്തുന്ന രാഷ്ട്രീയപ്രവർത്തകരെ കൊല്ലാൻ ഭീകരരോട് ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്താവനയാണ് മാലിക്‌നടത്തിയത്. കശ്മീരിന്റെ സമ്പത്ത് കൊള്ളയടിച്ചവരെയാണ് നിങ്ങൾ ശത്രുക്കളായി കാണേണ്ടത്. അത്തരക്കാരെയാരെയെങ്കിലും നിങ്ങൾ കൊന്നിട്ടുണ്ടോ? ഇതായിരുന്നു ഗവർണറുടെ ചോദ്യം. പൊതുമുതൽ കട്ടെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസ്തികൾ വാങ്ങിക്കൂട്ടി സമ്പന്നരാകുന്നതിനാലാണ് കശ്മീരിലെ നേതാക്കൾക്ക് പൊതുജനസമ്മതി കുറയുന്നതിന് കാരണമെന്നും ഇത്തരം പ്രവൃത്തികൾ കാരണം […]