play-sharp-fill

വിമാനയാത്രക്കിടെ ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ഡൽഹി : വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.കുഞ്ഞിനെ ചികിത്സയ്ക്കായി പാറ്റ്‌നയിൽ ഡൽഹിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. സ്‌പൈസ് ജെറ്റിലായിരുന്നു യാത്ര. വ്യാഴാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. ബിഹാറിലെ ബെഗുസരായി സ്വദേശികളാണ് ഇവർ. കുഞ്ഞിന്റെ ഹൃദയത്തിൽ സുഷിരം ഉള്ളതിനാൽ ഡൽഹി എയിംസിൽ ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്. കുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഇതുവരെയും സ്‌പൈസ് ജെറ്റ് വാർത്താക്കുറിപ്പിറക്കിയിട്ടില്ല. രോഗാവസ്ഥയെ തുടർന്നുള്ള മരണമാണ് കുഞ്ഞിൻറേതെന്നും സംശയത്തിന്റെ ആവശ്യമില്ലെന്നും പോലീസ് വ്യക്തമാക്കി.

രണ്ടരവയസുകാരി കുളത്തിൽ വീണു : ഓടി വന്ന അമ്മയ്ക്ക് പിടുത്തം കിട്ടിയത് ഉടുപ്പിൽ ; പക്ഷേ ഉടുപ്പ് കീറി കുഞ്ഞ് വെള്ളത്തിൽ താഴ്ന്നു പോയി

സ്വന്തം ലേഖിക കുട്ടനാട്: വെള്ളക്കെട്ടു നിറഞ്ഞ വീട്ടുമുറ്റത്തിറങ്ങിയ രണ്ടരവയസുള്ള കുഞ്ഞ് കുളത്തിൽ വീണ് മരിച്ചു. മകൾ കുളത്തിൽ വീഴുന്നത് കണ്ട് ഓടിയെത്തിയ അമ്മയ്ക്ക് പിടുത്തം കിട്ടിയത് ഉടുപ്പിലായിരുന്നു. എന്നാൽ ഉടുപ്പ് കീറി കുഞ്ഞ് വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. മിത്രക്കരി വള്ളിപ്പറമ്പിൽ സുരേഷിന്റെയും പ്രമീതയുടെയും മകൾ സമീദയാണ് മുങ്ങിമരിച്ചത്. കുളം കവിഞ്ഞു വീട്ടുമുറ്റം വരെ ഒരേ നിരപ്പിൽ വെള്ളം കയറിയതാണ് ദാരുണ മരണത്തിന് കാരണമായത്. കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി കുളത്തിലേയ്ക്ക് ചാടിയ അമ്മ പ്രമീതയെയും മുത്തച്ഛൻ സദാനന്ദനെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വീടിനു മുന്നിലെ ആലപ്പുറത്തുകാട് […]

ധോണി വിരമിക്കും മുൻപ് ഏഴാം നമ്പറിന് റിട്ടയർമെന്റ: ധോണിയുടെ ഇഷ്ട നമ്പർ അണിയാൻ ആളില്ല

സ്പോട്സ് ഡെസ്ക് മുംബൈ: വിരമിക്കും മുൻപ് തന്നെ ധോണിയുടെ ഇഷ്ട നമ്പരായ ഏഴിന് റിട്ടയർമെന്റ് അനുവദിച്ച് ഇന്ത്യൻ ടീം മാനേജ്മെന്റ്. ടെസ്‌റ്റ് ക്രിക്കറ്റിലും താരങ്ങളുടെ ജേഴ്‌സിയില്‍ പേരും എഴുതുമ്പോൾ ഏഴാം നമ്പര്‍ ജഴ്‌സിയില്‍ ഇറങ്ങാന്‍ ഇന്ത്യക്ക്‌ ആളുണ്ടാകില്ല. മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി അനൗദ്യോഗികമായി ‘വിരമിക്കുമെന്ന്‌’ ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. വെസ്‌റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിലെ ആര്‍ക്കും ഏഴാം നമ്പര്‍ നല്‍കില്ലെന്നാണ്‌ ബി.സി.സി.ഐ. അറിയിച്ചത്‌. ഏകദിന-ട്വന്റി 20 മത്സരങ്ങളില്‍ ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ്‌ ധോണി ഇറങ്ങിയിരുന്നത്‌. […]

ഫെവിക്കോളും വാർണിഷും ഉപയോഗിച്ച് വ്യാജ തേൻ നിർമ്മിച്ച സംഘം പിടിയിൽ

സ്വന്തം ലേഖിക ആലുവ: വ്യാജ തേൻ നിർമ്മിച്ച് വിൽപ്പന നടത്തിയ നാടോടി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാർണിഷുമടക്കം നിരവധി രാസവസ്തുക്കൾ ചേർത്താണ് ഇവർ വ്യാജ തേൻ നിർമ്മിച്ചിരുന്നത്. ആലുവ ബൈപ്പാസ് മേൽപ്പാലത്തിനടിയിൽ തമ്പടിച്ച് വ്യജ തേൻ നിർമ്മാണം നടത്തിയിരുന്ന നാടോടികളെ നാട്ടുകാരാണ് കണ്ടെത്തിയത്. മാർക്കറ്റിൽ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് പോലീസിൽ വിവരമറിയിച്ചത്. തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശർക്കരയും പശമയം ലഭിക്കാൻ ഫെവിക്കോളും ചേർക്കും. നിറത്തിനായണ് വാർനിഷ് ചേർത്തിരുന്നത്. […]

യുവതിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒന്നര കിലോ ആഭരണങ്ങളും 90 നാണയങ്ങളും

സ്വന്തം ലേഖകൻ രാംപുരഹട്ട്: ശാസ്ത്രക്രിയയിലൂടെ അവയവങ്ങൾ മാറ്റിവെച്ചു അല്ലെങ്കിൽ എന്തെങ്കിലും അസുഖത്തിൻറെ പേരിൽ ശാസ്ത്രക്രിയ ചെയ്യേണ്ടിവന്നു എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും അല്ലെ. എന്നാൽ ശസ്ത്രക്രിയയിലൂടെ ആഭരണങ്ങളും നാണയങ്ങളും നീക്കം ചെയ്താലോ. കേൾക്കുമ്പോൾ നിങ്ങൾ ഒന്ന് ഞെട്ടിയിട്ടുണ്ടാകാമെങ്കിലും സത്യമാണ്. പശ്ചിമബംഗാളിലെ ബിർബൂമിലെ സർക്കാർ ആശുപത്രിയിൽ ബുധനാഴ്ച നടത്തിയ ശസ്ത്രക്രിയയിലാണ് യുവതിയുടെ വയറ്റിൽ നിന്നും ഒന്നരകിലോ ആഭരണങ്ങളും 90 നാണയങ്ങളും കണ്ടെത്തിയത്. മർഗ്രാം സ്വദേശിയാണ് യുവതി. മാല, മൂക്കുത്തി, കമ്മൽ, വളകൾ, പാദസരം തുടങ്ങിയ ആഭരണങ്ങളും അഞ്ച്, പത്ത് രൂപയുടെ 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റിൽനിന്നും ശസ്ത്രക്രിയയിലൂടെ […]

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സെബാസ്റ്റ്യൻ കുളത്തുങ്കൽ തിരഞ്ഞെടുക്കപ്പെട്ടു: തർക്കം തീർത്തത് പുലർച്ചെ വരെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ; പ്രതിഷേധവുമായി എൽഡിഎഫ്

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു ദിവസം നീണ്ടു നിന്ന തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ജില്ലാ പഞ്ചായത്തിലെ നാലാമത്തെ പ്രസിഡന്റായി സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് അംഗമാണ് സെബാസ്റ്റിയൻ കുളത്തുങ്കൽ. കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നാണ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കോൺഗ്രസിലെ സണ്ണി പാമ്പാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജി വച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇത്തവണ കേരള കോൺഗ്രസ് എമ്മിനാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് പാർട്ടിയിൽ ഉടലെടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ […]

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട ; 78 ലക്ഷം രൂപ വില വരുന്ന രണ്ടേകാൽ കിലോ സ്വർണം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. യാത്രക്കാരനിൽ നിന്നും 78 ലക്ഷം രൂപ വില വരുന്ന രണ്ടേക്കാൽ കിലോയുടെ സ്വർണം പിടിച്ചെടുത്തു. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം ചീക്കോട് സ്വദേശി ത്വൽഹത്തിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച കരിപ്പൂരിൽ എത്തിയ ഇത്തിഹാദ് എയർവെയ്സിൽ നിന്നാണ് 19 സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടികൂടിയത്. കസ്റ്റംസ് വകുപ്പിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് സ്വർണം കണ്ടെത്തിയത്. മൈക്രോവേവ് ഓവനിലെ ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. […]

റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലന കളരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐസിറ്റി അക്കാദമി ഓഫ് കേരളയും യു.ഐ പാത്ത്് കമ്പനിയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 4.30 വരെ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെ ബി-ഹബ്ബിലാണ് പരിശീലനക്കളരി . ഏതെങ്കിലും എന്‍ജിനീയറിംഗ് വിഷയത്തില്‍ ബിരുദമോ, കംപ്യൂട്ടര്‍ സയന്‍സ്, സയന്‍സ് വിഷയങ്ങളില്‍ ബിരുദമോയുള്ളവര്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്കാണ് പ്രവേശനം അനുവദിക്കുക.ആവര്‍ത്തന സ്വഭാവമുള്ള ഓഫീസ് ജോലികള്‍ വളരെ കൃത്യമായി പഠിച്ച് അതിവേഗത്തിലും കൃത്യതയോടെയും സോഫ്റ്റ് വെയര്‍ ബോട്ടുകള്‍ […]

വിദ്യാർത്ഥിയെ സ്റ്റോപ്പിലിറക്കിയില്ല ;ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർ ടേക്കറായി ജോലി നോക്കാൻ ശിക്ഷ വിധിച്ച് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ മലപ്പുറം: വിദ്യാർത്ഥിയെയും സഹോദരനെയും സ്വകാര്യബസ് സ്റ്റോപ്പിൽ ഇറക്കാതെ പോയെന്ന പരാതിയിൽ ശക്തമായ നടപടിയെടുത്ത് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക്. വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സ്വകാര്യ ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്നാണ് കളക്ടറുടെ ഉത്തരവ്. വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് കളക്ടർ നൽകിയ എട്ടിന്റെ പണിക്ക് സോഷ്യൽ മീഡിയയിലിപ്പോൾ അഭിനന്ദന പ്രവാഹമാണ്. മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ നടന്ന സംഭവത്തിൽ പരാതി ലഭിച്ച ഉടനെ തന്നെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മലപ്പുറം ആർ […]

എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്യാം,ബന്ധം പൂർണമായി ഉപേക്ഷിക്കണം , പേരും മാറ്റണം : കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച് ബിനോയ് കോടിയേരി ; ശബ്ദരേഖകൾ പുറത്ത്

സ്വന്തം ലേഖകൻ മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. പരാതിക്കാരിയായ യുവതിയുമായി ബിനോയ് നടത്തിയ ഒത്തുതീർപ്പിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീൽ മുഖാന്തരം നോട്ടീസ് അയച്ചിരുന്നു. ഇതിനേത്തുടർന്ന് ബിനോയ് ജനുവരി 10ന് അവരുമായി ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ നഷ്ടപരിഹാരത്തുകയായ അഞ്ചു കോടി നൽകാനാവില്ലെന്നും ബിനോയ് പറയുന്നുണ്ട്. അതേസമയം, കുട്ടിയുടെ പിതൃത്വം ബിനോയ് സംഭാഷണത്തിൽ നിഷേധിക്കുന്നില്ലെന്നതും ശ്രദ്ധേയമായകാര്യമാണ്. എങ്കിൽ കഴിയുന്നത് […]