ഫെവിക്കോളും വാർണിഷും ഉപയോഗിച്ച് വ്യാജ തേൻ നിർമ്മിച്ച സംഘം പിടിയിൽ

ഫെവിക്കോളും വാർണിഷും ഉപയോഗിച്ച് വ്യാജ തേൻ നിർമ്മിച്ച സംഘം പിടിയിൽ

സ്വന്തം ലേഖിക

ആലുവ: വ്യാജ തേൻ നിർമ്മിച്ച് വിൽപ്പന നടത്തിയ നാടോടി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാർണിഷുമടക്കം നിരവധി രാസവസ്തുക്കൾ ചേർത്താണ് ഇവർ വ്യാജ തേൻ നിർമ്മിച്ചിരുന്നത്. ആലുവ ബൈപ്പാസ് മേൽപ്പാലത്തിനടിയിൽ തമ്പടിച്ച് വ്യജ തേൻ നിർമ്മാണം നടത്തിയിരുന്ന നാടോടികളെ നാട്ടുകാരാണ് കണ്ടെത്തിയത്. മാർക്കറ്റിൽ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് പോലീസിൽ വിവരമറിയിച്ചത്.

തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശർക്കരയും പശമയം ലഭിക്കാൻ ഫെവിക്കോളും ചേർക്കും. നിറത്തിനായണ് വാർനിഷ് ചേർത്തിരുന്നത്. സംഘത്തിലെ സ്ത്രീകൾ ഉണ്ടാക്കുന്ന വ്യജ തേൻ പുരുഷന്മാരാണ് പല സ്ഥലങ്ങളിലും വിൽപ്പനയ്ക്കെത്തിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് പരിശോധനയ്ക്കെത്തിയപ്പോൾ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകൾ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൃത്രിമ തേനും നിർമാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേൻ വിൽപ്പന തടഞ്ഞ പൊലീസ് നാടോടി സംഘത്തോട് നഗരം വിട്ടു പോകാൻ നിർദ്ദേശം നൽകി.