play-sharp-fill

കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനചന്ദ്രൻ, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, യു.ഡി.എഫ് കോട്ടയം നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് എം.പി സന്തോഷ്‌കുമാർ, നഗരസഭ അംഗം ടി.സി റോയി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ ലീലാമ്മ ജോസഫ്, കെ.എം.സി.എസ്.എ […]

അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ പെർമിറ്റ് ലോറികൾക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ പെർമിറ്റ് ലോറികൾക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ . കേരളത്തിൽ നിന്നും ലോഡ് എടുത്ത് സംസ്ഥാനത്തിനുള്ളിൽ തന്നെ ഇറക്കുന്നതിനാണു സർക്കാർ വിലക്കേർപ്പെടുത്തിയിയിരിക്കുന്നത് . ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയെന്നാണ് റിപ്പോർട്ടുകൾ.നാഷണൽ പെർമിറ്റ് ലോറികളുടെ ഇത്തരം യാത്രകൾ സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ വിലക്കാമെന്നുള്ള നിയമമുണ്ട്. 1989ലെ കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ 90ാം ചട്ടം ഭേദഗതി ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ നിയമം അനുസരിച്ചാണു സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത് . എന്നാൽ ഐഎസ്ആർഒ, കൊച്ചി മെട്രോ റെയിൽ, […]

അമിത വേഗത്തിൽ പാഞ്ഞെത്തി വീഴ്ത്താൻ നോക്കിയ സ്വകാര്യ ബസിനെ പിന്നാലെ പാഞ്ഞ് പിടി കൂടി ഇരുചക്ര വാഹന യാത്രക്കാരിയായ യുവതി

സ്വന്തം ലേഖകൻ കിഴക്കമ്പലം: ബസിന്റെ മരണപ്പാച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവതി അതേ ബസിനെ ഓടിച്ചിട്ട് പിടിച്ചു. യുവതിയുടെ നിശ്ചയദാർഢ്യത്തിനൊപ്പം നാട്ടുകാരും കൂടിയതോടെ ബസ് ജീവനക്കാർ മുട്ടു മടക്കി. ജോലി കഴിഞ്ഞ് ടൂവീലറിൽ വീട്ടിലേക്ക് മടങ്ങിയ കിഴക്കമ്പലം സ്വദേശിയായ യുവതിയാണ് പള്ളിക്കര വണ്ടർലായ്ക്കു സമീപം അമിതവേഗത്തിൽ പാഞ്ഞ ബസിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് . ടൂ വീലറിനെ ഓവർടേക്ക് ചെയ്ത് പാഞ്ഞ ബസിന്റെ അടിയിൽപ്പെടാതെ റോഡരികിലേക്ക് വെട്ടിച്ച് മാറ്റി രക്ഷപ്പെടുകയായിരുന്നു. തല നാരിഴയ്ക്കാണ് മരണത്തിൽ നിന്നും യുവതി കരകയറിയത്. തുടർന്ന് മനസാന്നിദ്ധ്യം വീണ്ടെടുത്ത യുവതി […]

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് ; ക്യാമ്പസിൽ നടന്നത് വെറും അടിപിടിയെന്ന് പ്രതികൾ ,ജ്യാമ്യാപേക്ഷ ജില്ലാ സെക്ഷൻസ് കോടതി തള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതികളായ ആർ.ശിവരഞ്ചിത്തിന്റെയും എ.എൻ. നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി തള്ളി. പരീക്ഷാ ഹാൾ ടിക്കറ്റ് വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദിൽ, ആദ്വൈത് എന്നീ പ്രതികൾ നൽകിയ അപേക്ഷയും തള്ളി. ക്യാംമ്പസിൽ ഉണ്ടായ സാധാരണ അടിപിടി കേസാണന്നാണ് ഇരുവരും വാദിച്ചത്. എന്നാൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തിരുന്നു. അതേസമയം സമരം കഴിയുകയും കോളജ് തുറക്കുകയും ചെയ്തതോടെ എസ്എഫ്ഐ നേതാക്കളെ എല്ലാ കേസുകളിൽനിന്നും രക്ഷിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത എന്ന് ആരോപണമുയർന്നിരുന്നു. അഖിലിനെ കുത്തിയതിൽ നേരിട്ട് […]

കെ.എസ്.ഇ.ബി ചതിച്ചു: കുരുമുളക് പൊടിയ്ക്ക് പകരം മീൻ വറുത്തതിൽ ചേർത്തത് എലിവിഷം: പാലായിൽ ദമ്പതിമാർ ആശുപത്രിയിൽ

സ്വന്തം ലേഖകൻ പാലാ: മീൻ വറക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയാൽ എന്ത് സംഭവിക്കും. ഭാര്യയും ഭർത്താവും ആശുപത്രിയിലാകും. പാലാ മീനച്ചിലിലാണ് എല്ലാവരെയും ഞെട്ടിച്ച അത്യപൂർവ സംഭവം ഉണ്ടായത്. വൈദ്യുതി മുടങ്ങിയപ്പോൾ കുരുമുളക് പൊടിയാണെന്ന് കരുതി മീന്‍ വറുത്തതില്‍ ഇവർ ചേർത്തത് എലിവിഷമായിരുന്നു.  എലിവിഷം ചേർന്ന മീൻ കഴിച്ച മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്‍ (22), ഭാര്യ ശാലിനി (22) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇവരുടെ വീട്ടിൽ മീന്‍ വറുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഈ സമയം കുരുമുളക് പൊടിയാണെന്ന് […]

ഞാൻ എം പി സ്ഥാനത്തു നിന്നും മാത്രമാണ് പടിയിറങ്ങുന്നത്, ജനങ്ങൾക്ക് വേണ്ടിയുള്ള എന്റെ പ്രവർത്തനം തുടരുക തന്നെ ചെയ്യും : ഡി രാജ

സ്വന്തം ലേഖകൻ ഡൽഹി : പാർലമെന്റിൽ നിന്ന് പോയാലും ജനങ്ങൾക്കൊപ്പമുള്ള തന്റെ പ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്ന് സി.പി.ഐ എം.പി ഡി.രാജ. രാജ്യസഭയിൽ ഇന്ന് കാലാവധി തീരുന്ന എം.പിമാരുടെ യാത്രയയപ്പ് പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനാധിപത്യത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാപനമായാണ് പാർലമെന്റിനെ ഞങ്ങൾ കാണുന്നത്. അംബേദ്കറും മറ്റ് സാമൂഹ്യപരിഷ്‌കർത്താക്കളും വിഭാവനം ചെയ്തത് പോലെ പാർലമെന്റ് നിലനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’ കമ്മ്യൂണിസ്റ്റ് എം.പിമാരുടെ പ്രവർത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങളുടെ വിഷയങ്ങൾ പരിഗണിക്കപ്പെടുന്ന ഏറ്റവും ഉന്നതമായ സ്ഥാനമാണ് പാർലമെന്റിനുള്ളത്. ഞാൻ എം.പി സ്ഥാനത്ത് നിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. […]

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ കുറ്റക്കാരായവരെ സംരക്ഷിക്കില്ല , കർശന നടപടിയുണ്ടാകും : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിൽ ഉൾപ്പെട്ട കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്‌സിറ്റി കോളജിൽ എന്നല്ല ഒരു കലാലയത്തിലും അക്രമങ്ങൾ അനുവദിക്കില്ല. എന്നാൽ വിവാദത്തിൻറെ മറവിൽ കോളജിനെ തകർക്കാനുള്ള ശ്രമങ്ങൾ ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ കോളജുകളിൽ ഒന്നാണ് യൂണിവേഴ്‌സിറ്റി കോളജ്. നിരവധി പ്രതിഭാധനർ ഇവിടെ പഠിച്ചിട്ടുണ്ട്. കോളജ് മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ല. നിലവിലുള്ള സ്ഥലത്ത് തന്നെ കോളജ് തുടരുമെന്നും കൂടുതൽ മികവുറ്റതാക്കി പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ ചർച്ചകൾ നടത്തുമെന്നും കോളജുകളിൽ […]

ഭീകര വിരുദ്ധ സേനാ മേധാവിയായി ചൈത്ര തെരേസ ജോണിനെ നിയമിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: 2015 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ എസ്പി ചൈത്ര തെരേസ ജോൺ ഭീകരവിരുദ്ധ സേന മേധാവിയായി ചുമതലയേൽപിച്ചു. ഭീകര വിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് ചൈത്ര തെരേസ ജോൺ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തി വാർത്തകളിൽ നിറഞ്ഞ വനിതാ ഐപിഎസ് ഓഫീസറാണ് ചൈത്ര തെരേസ ജോൺ. സംഭവവുമായി ബന്ധപ്പെട്ട് ചൈത്രയെ സർക്കാർ സ്ഥലംമാറ്റിയിരുന്നു. വനിത ബറ്റാലിയൻറെ ചുമതല വഹിക്കുകയായിരുന്നു നിലവിൽ ചൈത്ര. ഉടൻ തന്നെ ചൈത്ര തെരേസ ജോൺ ഭീകരവിരുദ്ധ സേന മേധാവിയായി ചുമതലയേൽക്കും.

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ച ബസ് ഡ്രൈവറെ കുടുക്കി യാത്രക്കാരി

സ്വന്തം ലേഖിക കൊല്ലം: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറെ യാത്രക്കാരി കുടുക്കി. ഇയാൾ മൊബൈൽ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ യാത്രക്കാരി മോട്ടോർ വാഹനവകുപ്പിന് കൈമാറുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച മോട്ടോർ വാഹനവകുപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു. കുണ്ടറയിൽ നിന്ന് ചിറ്റുമല വഴി ശാസ്താംകോട്ടക്ക് പോയ സെന്റ് ജോൺസ്’ ബസിലെ ഡ്രൈവർ അഭിലാഷിനെതിരെയാണ് കേസ്. മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്രദ്ധമായി ബസ് ഓടിക്കുന്നത് കണ്ട് യാത്രക്കാർ വഴക്ക് പറഞ്ഞെങ്കിലും ഡ്രൈവർ കാര്യമായെടുത്തില്ല. ഇതോടെ കൂട്ടത്തിലൊരു യാത്രക്കാരി ദൃശ്യങ്ങൾ പകർത്തി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ […]

സ്‌കൂൾ അവധിയാണെന്ന വ്യാജ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു

സ്വന്തം ലേഖകൻ കാസർകോട്: സോഷ്യൽ മീഡിയയിലൂടെ സ്‌കൂളുകൾക്ക് അവധിയാണെന്ന് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ കാസർകോട് ജില്ലാ കലക്ടർ നിർദേശം നൽകി. കാസർകോട് ജില്ലാ കളക്ടറുടെ പേരിലായിരുന്നു വ്യാജ സന്ദേശം പ്രചരിപ്പിച്ചിരുന്നത്. മഴ കടുത്തതോടെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം വർദ്ധിച്ച് വരുന്നിരുന്നു. നാളെ സ്‌കൂളിന് അവധി നൽകിയെന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. അവധി പ്രഖ്യാപിച്ചതായുള്ള കളക്ടറുടെ അറിയിപ്പ് ഉണ്ടാക്കിയാണ് വ്യാജ സന്ദേശങ്ങൾ വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു പൊലീസിന് നിർദ്ദേശം നൽകിയത്. […]