എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്യാം,ബന്ധം പൂർണമായി ഉപേക്ഷിക്കണം , പേരും മാറ്റണം : കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച് ബിനോയ് കോടിയേരി ; ശബ്ദരേഖകൾ പുറത്ത്

എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്യാം,ബന്ധം പൂർണമായി ഉപേക്ഷിക്കണം , പേരും മാറ്റണം : കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച് ബിനോയ് കോടിയേരി ; ശബ്ദരേഖകൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. പരാതിക്കാരിയായ യുവതിയുമായി ബിനോയ് നടത്തിയ ഒത്തുതീർപ്പിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീൽ മുഖാന്തരം നോട്ടീസ് അയച്ചിരുന്നു. ഇതിനേത്തുടർന്ന് ബിനോയ് ജനുവരി 10ന് അവരുമായി ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിൽ നഷ്ടപരിഹാരത്തുകയായ അഞ്ചു കോടി നൽകാനാവില്ലെന്നും ബിനോയ് പറയുന്നുണ്ട്. അതേസമയം, കുട്ടിയുടെ പിതൃത്വം ബിനോയ് സംഭാഷണത്തിൽ നിഷേധിക്കുന്നില്ലെന്നതും ശ്രദ്ധേയമായകാര്യമാണ്. എങ്കിൽ കഴിയുന്നത് തരികയെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. ‘മകന്റെ ജീവിതത്തിന് വേണ്ടി നിങ്ങൾക്ക് എത്ര നൽകാൻ സാധിക്കും അത്ര നൽകൂ’ എന്നാണ് യുവതി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം തരാമെന്നും എന്നാൽ അതിനായി ചില വ്യവസ്ഥകളും സംഭാഷണത്തിൽ നിന്നും വ്യക്തമാണ്. ‘പണം തരണമെങ്കിൽ രണ്ട് കാര്യങ്ങൾ നീ ചെയ്യണം, പേരിനൊപ്പം എന്റെ പേര് ചേർക്കുന്നത് നിർത്തണമെന്നും ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണ’മെന്നും അദ്ദേഹം പറയുന്നു.ശബ്ദ രേഖയുടെ പൂർണരൂപം,

ബിനോയ്: ശരി, ആരു മുഖേനെയാണ് നീ കത്തയച്ചത്? അഭിഭാഷകൻ വഴിയോ അതോ മറ്റാരെങ്കിലുമോ?

പരാതിക്കാരി: എന്റെ അഭിഭാഷകൻ വഴി

ബിനോയ്: ശരി, പക്ഷേ, നിനക്ക് ആര് അഞ്ചുകോടി രൂപ നൽകും?

പരാതിക്കാരി: നിങ്ങൾ എനിക്ക് അഞ്ചുകോടി തരില്ലെങ്കിൽ നിങ്ങളുടെ മകനു ജീവിക്കാൻ ആവശ്യമായതെന്താണോ ആ തുക എത്രയെന്ന് നിനക്ക് തീരുമാനിക്കാം. എനിക്കൊന്നും വേണ്ട. പക്ഷേ, നിങ്ങളുടെ മകനുവേണ്ടി നിങ്ങളത് ചെയ്യണം.

ബിനോയ്: ശരി, ഒരു കാര്യം ചെയ്യ്. തിരക്കുപിടിച്ചൊന്നും ചെയ്യരുത്. ആളുകൾ പലരീതിയിലാണ് പ്രതികരിക്കുന്നത്. ഓക്കെ?

പരാതിക്കാരി: ഞാനെന്തുചെയ്യണം?

ബിനോയ്: എന്തുചെയ്യണമെന്ന് ഞാൻ പറയാം. എന്താണ് വേണ്ടതെന്നു വെച്ചാൽ ചെയ്യാം. ഓക്കേ? പക്ഷേ, നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂർണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണം. ഓക്കേ, നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാം.

പരാതിക്കാരി: ഓക്കേ.

ബിനോയ്: ഓക്കേ

പരാതിക്കാരി: നീ പറഞ്ഞ കാര്യങ്ങളെല്ലാം എപ്പോൾ ശരിയാക്കും (മറ്റൊരു ഫോൺ റിങ് ചെയ്യുന്നു). പരാതിക്കാരി ഉച്ചത്തിൽ: നിങ്ങൾ എന്താ പറയുന്നത്. കേൾക്കുന്നില്ല. (ഇതിനിടെ ഫോൺ കട്ടാവുന്നു)

കഴിഞ്ഞ തിങ്കളാഴ്ച മുൻകൂർ ജാമ്യവ്യവസ്ഥപ്രകാരം മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് ഡി.എൻ.എ പരിശോധനയ്ക്ക് രക്തസാമ്പിളുകൾ നൽകിയിരുന്നില്ല. ഡിഎൻഎ പരിശോധനയിൽ നിന്നും രക്ഷപെടാനുള്ള ശ്രമമാണിതെന്നും അതിനായാണ് ഹർജി നീട്ടിവച്ചതെന്നും യുവതിയുടെ അഭിഭാഷകൻ കുറ്റപ്പെടുത്തി. മുൻകൂർ ജാമ്യം നൽകിയപ്പോൾ വച്ച വ്യവസ്ഥകളിൽ പോലീസ് ആവശ്യപ്പെട്ടാൽ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വരുന്ന തിങ്കളാഴ്ച കൂടി രക്ത സാമ്പിൾ നൽകിയില്ലെങ്കിൽ മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.