യുവതിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒന്നര കിലോ ആഭരണങ്ങളും 90 നാണയങ്ങളും

യുവതിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒന്നര കിലോ ആഭരണങ്ങളും 90 നാണയങ്ങളും

സ്വന്തം ലേഖകൻ

രാംപുരഹട്ട്: ശാസ്ത്രക്രിയയിലൂടെ അവയവങ്ങൾ മാറ്റിവെച്ചു അല്ലെങ്കിൽ എന്തെങ്കിലും അസുഖത്തിൻറെ പേരിൽ ശാസ്ത്രക്രിയ ചെയ്യേണ്ടിവന്നു എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും അല്ലെ. എന്നാൽ ശസ്ത്രക്രിയയിലൂടെ ആഭരണങ്ങളും നാണയങ്ങളും നീക്കം ചെയ്താലോ.

കേൾക്കുമ്പോൾ നിങ്ങൾ ഒന്ന് ഞെട്ടിയിട്ടുണ്ടാകാമെങ്കിലും സത്യമാണ്. പശ്ചിമബംഗാളിലെ ബിർബൂമിലെ സർക്കാർ ആശുപത്രിയിൽ ബുധനാഴ്ച നടത്തിയ ശസ്ത്രക്രിയയിലാണ് യുവതിയുടെ വയറ്റിൽ നിന്നും ഒന്നരകിലോ ആഭരണങ്ങളും 90 നാണയങ്ങളും കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർഗ്രാം സ്വദേശിയാണ് യുവതി. മാല, മൂക്കുത്തി, കമ്മൽ, വളകൾ, പാദസരം തുടങ്ങിയ ആഭരണങ്ങളും അഞ്ച്, പത്ത് രൂപയുടെ 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റിൽനിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത്.

29 വയസ്സുള്ള യുവതിക്ക് മനസികാസ്വാസ്ഥ്യമുള്ളതായി ഡോക്ടർമാർ പറഞ്ഞു. ആഭരണങ്ങളിൽ ചിലത് സ്വർണം കൊണ്ടുള്ളതാണ് ബാക്കിയുള്ളവ ചെമ്ബുകൊണ്ടും പിച്ചളകൊണ്ടുമുള്ളതാണ്.

മകൾക്ക് മാനസികമായി പ്രശ്‌നമുള്ളതായി യുവതിയുടെ അമ്മയും പറഞ്ഞു. കഴിഞ്ഞ കുറെദിവസമായി അക്രമവാസന കാട്ടുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു.

അടുത്ത കാലത്തായി ഇവരുടെ വീട്ടിൽ നിന്ന് ആഭരണങ്ങൾ കാണാതാവുക പതിവാകുകയും അതിനെക്കുറിച്ച് മകളോട് ചോദിക്കുമ്‌ബോൾ മകൾ കരയുകയും പതിവായിരുന്നു. അതിൽ സംശയം തോന്നിയ വീട്ടുകാർ യുവതിയെ രഹസ്യമായി നിരീക്ഷിച്ചതിൽ നിന്നുമാണ് ആഭരണങ്ങൾ പെൺകുട്ടി വിഴുങ്ങുന്നുവെന്ന് മനസ്സിലായത്.

അതിനെ തുടർന്നാണ് വീട്ടുകാർ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഒരാഴ്ചത്തെ നീണ്ട പരിശോധനകൾക്കൊടുവിലാണ് യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയതെന്ന് ഡോ.സിദ്ധാർത്ഥ ബിശ്വാസ് പറഞ്ഞു.