video
play-sharp-fill

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ഉള്ളവർക്ക് ആശ്വസിക്കാം…! പുതുക്കുന്നതിന് ഇനി റോഡ് ടെസ്റ്റ് ഉണ്ടാവില്ല ; ഇളവ് മാർച്ച് 31 വരെ മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഉള്ളവർക്ക് ആശ്വസിക്കാം. പുതുക്കുന്നതിന് ഇനി റോഡ് ടെസ്റ്റ് ഉണ്ടാവില്ല. ഇളവ് മാർച്ച് 31 വരെമാത്രം. കാലാവധി കഴിഞ്ഞ് അഞ്ചുവർഷം പിന്നിടും മുൻപേ പുതുക്കൽ അപേക്ഷ നൽകുന്നവർക്കാണ് റോഡ് ടെസ്റ്റ് ഒഴിവാക്കുക. സംസ്ഥാനക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കേന്ദ്രം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് പ്രഖ്യാപിച്ചത്. കേന്ദ്ര നിയമ ഭേദഗതിയെ തുടർന്ന് ഒക്ടടോബർ മുതൽ ലൈസൻസ് പുതുക്കാനുള്ള വ്യവസ്ഥകൾ കർശനമാക്കിയിരുന്നു. ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകിയാൽ മാത്രമേ പിഴ […]

മീൻവലയിൽ കുടുങ്ങി മുതലക്കുഞ്ഞ് : കൊന്നു കറിവെക്കാനുള്ള ശ്രമത്തിനിടയിൽ ഒരാൾ പിടിയിൽ

സ്വന്തം ലേഖകൻ കോയമ്പത്തൂർ: മീൻവലയിൽ കുടുങ്ങി മുതലക്കുഞ്ഞ്. കൊന്ന് കറിവെക്കാനുള്ള ശ്രമത്തിനിടയിൽ ഒരാൾ അറസ്റ്റിൽ .  പളനിസാമി (50) എന്നയാളെയാണ് ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മാരിയപ്പൻ (60) എന്നയാൾ ഓടിരക്ഷപ്പെട്ടു. പെരിയൂരിലെ സിരുമലൈ വനമേഖലയിലാണ് സംഭവം. ഭവാനി പുഴയിൽ മീൻപിടിക്കാനായാണ് ഇരുവരും ചേർന്ന് വലയിട്ടതിനടയ്ക്ക് പത്തു മാസത്തോളം പ്രായമായ മുതലക്കുഞ്ഞ് ഇവരുടെ വലയിൽ കുരുങ്ങുകയായിരുന്നു.   തുടർന്ന് ഇതിനെ കൊന്ന് കറിവെക്കാൻ ഇരുവരും പദ്ധതിയിട്ടു. രഹസ്യവിവരത്തെ തുടർന്നാണ് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം മുതലയെ കൊല്ലുന്നത് കുറ്റകരമാണ്. […]

ഡൽഹിയിൽ തോറ്റ് തുന്നംപാടിയതിന് പകരം വീട്ടി മോദി സർക്കാർ: പാചകവാതക വില കുത്തനെ കൂട്ടി; ഒറ്റ രാത്രികൊണ്ട് വർധിപ്പിച്ചത് 146 രൂപ

സ്വന്തം ലേഖകൻ കൊച്ചി: ഡൽഹിയിൽ തോറ്റതിന് പകരം വീട്ടി മോദി സർക്കാർ. ഫലപ്രഖ്യാപനത്തിന് ശേഷം പാചക വാതകവില കുത്തനെ കൂട്ടി. ഒറ്റ രാത്രികൊണ്ട് കൂട്ടിയത് 146 രൂപ. പാചക വാതക സിലണ്ടറിന് വീണ്ടും വില കൂടി. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് കൂടിയത്. ഇതോടെ സാധാരണക്കാരന് ആണ് ഏറെ തിരിച്ചടിയായിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതൽ ഈടാക്കുക. അതേസമയം, വില വർധനവ് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു.സാധാരണ […]

പോക്‌സോ കേസുകൾക്ക് അതിവേഗ കോടതി ; വർഷത്തിൽ 165 കേസുകൾ തീർപ്പാക്കും

സ്വന്തം ലേഖകൻ പാലക്കാട്: പോക്‌സോ കേസുകൾക്ക് അതിവേഗ കോടതി ഏപ്രിലോടെ ആരംഭിക്കും.കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ മാത്രം വിചാരണ ചെയ്യാൻ പുതിയതായി 28 കോടതികളാണ് ആരംഭിക്കുന്നത്.പുതുതായി ആരംഭിക്കുന്ന അതിവേഗ കോടതികളിൽ വർഷത്തിൽ 165 കേസുകൾ തീർപ്പാക്കും. വാടകയ്‌ക്കോ താൽക്കാലിക കെട്ടിടത്തിലോ ആരംഭിക്കുന്ന കോടതിയിൽ ജുഡീഷ്യൽ ഓഫിസർമാർമാരെ ലഭ്യമായില്ലെങ്കിൽ റിട്ട.ജഡ്ജിമാരെ നിയമിക്കാനാണു തീരുമാനം. ജഡ്ജി കൂടാതെ 7 ജീവനക്കാരും ഉണ്ടാകും. പ്രവർത്തനഫണ്ടിൽ 60% കേന്ദ്ര സർക്കാർ വഹിക്കുമെന്ന വ്യവസ്ഥയിൽ വർഷത്തിൽ 75 ലക്ഷം രൂപയാണ് ഒരു കോടതിക്കു ലഭിക്കുക. കൂടുതൽ വേണ്ട തുക സംസ്ഥാനം വഹിക്കണം. ആദ്യഘട്ടത്തിൽ […]

ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രസർക്കാർ : രണ്ടു കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ രാജ്യസഭയിൽ

സ്വന്തം ലേഖകൻ ഡൽഹി: ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രസർക്കാർ. കുടുംബത്തിൽ രണ്ട്കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ സർക്കാർ രാജ്യസഭയിൽ. ആർട്ടിക്കിൾ 47എ പ്രകാരമാണ് പുതിയ ബിൽ ഭരണഘടനയിൽ അവതരിപ്പിച്ചത്. 47എ പ്രകാരം രണ്ട് കുട്ടികൾ കൂടുതലുള്ള കുടുംബങ്ങൾക്ക് നികുതി, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ആനുകൂല്യങ്ങൾ നൽകുന്നതാണ് ബിൽ. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾ കൈകൊള്ളേണ്ട നടപടികളെ സംബന്ധിച്ചും ബിൽ നിഷ്‌കർഷിക്കുന്നുണ്ട്. രാജ്യത്തിന്റെ ജനസംഖ്യ 2050 ആകുമ്പോഴേയ്ക്കും ചൈനയെ മറികടക്കുമെന്ന വിലയിരുത്തലിലാണ് ബിൽ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനെ പിന്നാലെ രാജ്യത്തെ […]

ഫെബ്രുവരി 12, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ഗൗതമന്റെ രഥം – 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം പാതിര – 10.45,2.00,5.45pm, 9.15pm * ആനന്ദ് : വരനെ ആവശ്യമുണ്ട് (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 am , 2.00, 5.30 pm, 9.00 […]

രാത്രി ഏറെ വൈകി മൊബൈലിലേക്ക് കോളുകളെത്തും, അറ്റൻഡ് ചെയ്താൽ മറുതലക്കൽ കുഞ്ഞുങ്ങളും പെൺകുട്ടികളും കരയുന്ന ശബ്ദം മാത്രം; തിരിച്ചു വിളിച്ചാൽ കോൾ കണക്ടാവില്ല : ഉറക്കം നഷ്ടപ്പെട്ട് ഒരു ഗ്രാമം മുഴുവനും

സ്വന്തം ലേഖകൻ ഇടുക്കി : രാത്രി ഏറെ വൈകി മൊബൈലിലേക്ക് കോളുകളെത്തും. അറ്റൻഡ് ചെയ്താൽ മറുതലക്കൽ കുഞ്ഞുകുട്ടികളും പെൺകുട്ടികളും കരയുന്ന ശബ്ദം മാത്രം. തിരിച്ചു വിളിച്ചാൽ കോൾ കണക്ടാവില്ല. ഉറക്കം നഷ്ടപ്പെട്ട് നെടുങ്കണ്ടത്തെ ഗ്രാമം. രാത്രി പത്തര മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് കോളുകൾ വരുന്നത്. 13 സെക്കൻഡ് മാത്രമാണ് കോൾ ദൈർഘ്യം. ഏതാനും സെക്കൻഡിനുള്ളിൽ ഫോൺ കട്ടാകും. ഇതോടെ ഫോൺ എടുക്കുന്നവർക്ക് ഉറക്കം നഷ്ടപ്പെടും. തിരികെ വിളിച്ചാൽ കോൾ കണക്ടാകില്ല. ഇതോടെ കോൾ ലഭിച്ചവർ പരിഭ്രാന്തിയിലാകും. ഇടുക്കിയിലെ ഒട്ടേറെപ്പേർക്കാണ് ഒരാഴ്ചയ്ക്കിടെ ഇത്തരം ഫോൺ […]

കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി യോഗം ബുധനാഴ്ച ; നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ബുധനാഴ്ച രാവിലെ ആം ആദ്മി പാർട്ടി എം.എൽ.എമാരുടെ യോഗം ചേരും. യോഗത്തിൽ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. രാവിലെ 11.30ഓടെയാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഫെബ്രുവരി 14 അല്ലെങ്കിൽ 16 എന്നീ തീയതികളാണ് നടത്താനാണ് ധാരണയായിരിക്കുന്നത്.രാംലീല മൈതാനിയിലായിരിക്കും ചടങ്ങ് നടക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കെജ്രിവാളിന്റെ നേതൃത്വത്തിൽ മൂന്നാം തവണയാണ് ഡൽഹിയിൽ എ.എ.പി സർക്കാർ സ്ഥാനമേൽക്കുന്നത്.

കൊറോണയെന്ന് സംശയം ; ഗ്രാമത്തെ രക്ഷിക്കാൻ വയോധികൻ ജീവനോടുക്കി

സ്വന്തം ലേഖകൻ അമരാവതി: കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടർന്ന് വയോധികൻ ജീവനോടുക്കി. ആന്ധ്രയിലെ ചിറ്റൂരിൽ 54 കാരനാണ് തെറ്റിദ്ധാരണയെ തുടർന്ന് ജീവനൊടുക്കിയത്. കൊറോണ വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ തന്നിലുണ്ടെന്ന് തെറ്റിദ്ധരിച്ച ഇയാൾ ഗ്രാമത്തിലെ മറ്റാർക്കും ഈ രോഗം വരാതിരിക്കാനാണ് ജീവനൊടുക്കിയത്. വൈറസ് ബാധയുണ്ടോയെന്ന് ഇയാൾ ആശുപത്രിയിൽ പോയി പരിശോധന നടത്തിയിരുന്നു. വൈറസ് ബാധയില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും ഇയാൾ വിശ്വസിച്ചില്ല. ആരും തന്റെയടുത്തേക്ക് വരരുതെന്നും ഇയാൾ ഗ്രാമീണർക്ക് നിർദേശം നൽകിയിരുന്നു. രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാൾ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നുവെന്നും മകൻ പറയുന്നു.

പാചക വാതക സിലിണ്ടർ വില കുതിക്കുന്നു : സാധാരണക്കാർക്ക് ഇരുട്ടടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാാചക വാതക സിലിണ്ടർ വില റോക്കറ്റ് പോലെ കുതിക്കുന്നു. ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുത്തനെ കൂട്ടിയത് സാധാരണക്കാർക്കാണ് ഏറെ ഇരുട്ടടിയാവുന്നത്. ചൊവ്വാഴ്ച ഒറ്റ രാത്രിയോടെ 146 രൂപയാണ് ഒറ്റയടിക്ക് പാചക വാതക സിലിണ്ടറിന് കൂട്ടിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സാധാരണക്കാരന് ഇരുട്ടടിയാവുന്ന വിധത്തിൽ പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്. വില വർധിപ്പിച്ചതോടെ ഗാർഹികാവശ്യത്തിനുള്ള പതിനാല് കിലോഗ്രാം സിലിണ്ടറിന് വില 850 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വർധിപ്പിച്ചിരുന്നു. അതേസമയം സബ്‌സിഡിക്ക് അർഹരായ […]