play-sharp-fill
ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രസർക്കാർ : രണ്ടു കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ രാജ്യസഭയിൽ

ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രസർക്കാർ : രണ്ടു കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ രാജ്യസഭയിൽ

സ്വന്തം ലേഖകൻ

ഡൽഹി: ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രസർക്കാർ. കുടുംബത്തിൽ രണ്ട്കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ സർക്കാർ രാജ്യസഭയിൽ. ആർട്ടിക്കിൾ 47എ പ്രകാരമാണ് പുതിയ ബിൽ ഭരണഘടനയിൽ അവതരിപ്പിച്ചത്. 47എ പ്രകാരം രണ്ട് കുട്ടികൾ കൂടുതലുള്ള കുടുംബങ്ങൾക്ക് നികുതി, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ആനുകൂല്യങ്ങൾ നൽകുന്നതാണ് ബിൽ.


ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾ കൈകൊള്ളേണ്ട നടപടികളെ സംബന്ധിച്ചും ബിൽ നിഷ്‌കർഷിക്കുന്നുണ്ട്. രാജ്യത്തിന്റെ ജനസംഖ്യ 2050 ആകുമ്പോഴേയ്ക്കും ചൈനയെ മറികടക്കുമെന്ന വിലയിരുത്തലിലാണ് ബിൽ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനെ പിന്നാലെ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ നടപടികൾ ആരംഭിച്ചിരുന്നു. ജനസംഖ്യാ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.