play-sharp-fill
കൊറോണയെന്ന് സംശയം ; ഗ്രാമത്തെ രക്ഷിക്കാൻ വയോധികൻ ജീവനോടുക്കി

കൊറോണയെന്ന് സംശയം ; ഗ്രാമത്തെ രക്ഷിക്കാൻ വയോധികൻ ജീവനോടുക്കി

സ്വന്തം ലേഖകൻ

അമരാവതി: കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടർന്ന് വയോധികൻ ജീവനോടുക്കി. ആന്ധ്രയിലെ ചിറ്റൂരിൽ 54 കാരനാണ് തെറ്റിദ്ധാരണയെ തുടർന്ന് ജീവനൊടുക്കിയത്.


കൊറോണ വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ തന്നിലുണ്ടെന്ന് തെറ്റിദ്ധരിച്ച ഇയാൾ ഗ്രാമത്തിലെ മറ്റാർക്കും ഈ രോഗം വരാതിരിക്കാനാണ് ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ബാധയുണ്ടോയെന്ന് ഇയാൾ ആശുപത്രിയിൽ പോയി പരിശോധന നടത്തിയിരുന്നു. വൈറസ് ബാധയില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും ഇയാൾ വിശ്വസിച്ചില്ല. ആരും തന്റെയടുത്തേക്ക് വരരുതെന്നും ഇയാൾ ഗ്രാമീണർക്ക് നിർദേശം നൽകിയിരുന്നു. രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാൾ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നുവെന്നും മകൻ പറയുന്നു.