പാചക വാതക സിലിണ്ടർ വില കുതിക്കുന്നു : സാധാരണക്കാർക്ക് ഇരുട്ടടി

പാചക വാതക സിലിണ്ടർ വില കുതിക്കുന്നു : സാധാരണക്കാർക്ക് ഇരുട്ടടി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാാചക വാതക സിലിണ്ടർ വില റോക്കറ്റ് പോലെ കുതിക്കുന്നു. ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുത്തനെ കൂട്ടിയത് സാധാരണക്കാർക്കാണ് ഏറെ ഇരുട്ടടിയാവുന്നത്. ചൊവ്വാഴ്ച ഒറ്റ രാത്രിയോടെ 146 രൂപയാണ് ഒറ്റയടിക്ക് പാചക വാതക സിലിണ്ടറിന് കൂട്ടിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സാധാരണക്കാരന് ഇരുട്ടടിയാവുന്ന വിധത്തിൽ പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്.

വില വർധിപ്പിച്ചതോടെ ഗാർഹികാവശ്യത്തിനുള്ള പതിനാല് കിലോഗ്രാം സിലിണ്ടറിന് വില 850 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വർധിപ്പിച്ചിരുന്നു. അതേസമയം സബ്‌സിഡിക്ക് അർഹരായ ഉപഭോക്താക്കൾക്ക് വർധിപ്പിച്ച വില ബാങ്ക് അക്കൗണ്ടിലൂടെ തിരികെ ലഭിക്കുമെന്നാണ് എണ്ണ കമ്പനി അധികൃതരുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group