play-sharp-fill

വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക പീഡനക്കേസിൽ അറസ്റ്റിലായ യുവാവിന്റെ ചതിയിൽ നിരവധി പെൺകുട്ടികൾ വീണതായി പൊലീസ്. ആലപ്പുഴ ചേർത്തല തുറവൂർ തിരുമല ഭാഗം സ്വദേശി വിഷ്ണു ശ്രീകുമാർ (ഉണ്ണി-29) പിടിയിലായതോടെ ആണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. വീട്ടമ്മയുമായി ബന്ധം സ്ഥാപിച്ച വിഷ്ണു ഇവരെ ലൈംഗികമായി ഉപയോഗിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു. തൃശൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂരിലെ ഒരു ലോഡ്ജിൽ നിന്നും വിഷ്ണു അറസ്റ്റിലായി. ചോദ്യം ചെയ്യലിലാണ് യുവാവിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ […]

ആലപ്പുഴയിലെ സ്കൂളിൽ കൃപാസനം പത്രം വിതരണം: കോട്ടയത്തെ സ്കൂളിൽ ആർ.എസ്.എസ് വക അദ്ധ്യാപകരുടെ കാൽ കഴുകിക്കൽ: സരസ്വതി ക്ഷേത്രങ്ങളിൽ അരങ്ങേറുന്നത് അദ്ധ്യാപകരുടെ വികല ചിന്തകൾ

സ്വന്തം ലേഖകൻ കോട്ടയം: വിദ്യാർത്ഥികളെ നല്ല സാമൂഹ്യ ജീവിയായി വളർത്തേണ്ട കേരളത്തിലെ സ്കൂളുകളിൽ നടക്കുന്നത് മത വിദ്യാഭ്യാസം. അദ്ധ്യാപകർ ചേർന്ന് സ്കൂളുകളിൽ നടത്തുന്ന കച്ചവടത്തിന്റെ വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുനത്. ആലപ്പുഴയിൽ സർക്കാർ സ്കൂളിൽ കൃപാസനം പത്രം അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തപ്പോൾ , കോട്ടയം പള്ളിക്കത്തോട്ടിൽ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ കുട്ടികൾ അദ്ധ്യാപകരുടെ കാൽ കഴുകിക്കുകയായിരുന്നു. ആലപ്പുഴ സ്കൂളിലെ അദ്ധ്യാപികയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തപ്പോൾ , പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ വിദ്യാര്‍ഥികളെകൊണ്ട് കാല് കഴുകി തുടപ്പിച്ച […]

ഉന്നാവ് ; ഇരയും കുടുംബവും പരമോന്നത നീതിപീഠത്തിന്റെ കരവലയത്തിൽ

സ്വന്തം ലേഖിക ന്യൂഡൽഹി: ഉന്നാവ് സംഭവത്തിൽ അസാധാരണ നടപടികളുമായി സുപ്രീം കോടതിയുടെ അതിശക്തമായ ഇടപെടൽ. ഉന്നാവ് ബലാത്സംഗവും ഇരയുടെ അപകടവുമായി ബന്ധപ്പെട്ട നാലുകേസുകളും ഉത്തർപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് ഉടനടി മാറ്റാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഈ കേസുകൾ പ്രതിദിന വിചാരണ നടത്തി 45 ദിവസത്തിനകം പൂർത്തിയാക്കാനാണ് ഉത്തരവ്. ഡൽഹിയിലെ തീസ് ഹസാരി കോടതിയിലെ ജില്ലാ ജഡ്ജി ധർമേഷ് ശർമയായിരിക്കും കേസുകൾ പരിഗണിക്കുക. ഉന്നാവ് പെൺകുട്ടിയുൾപ്പെട്ട അപകടം സംബന്ധിച്ച് ഏഴുദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ ദീപക് ഗുപത, അനിരുദ്ധ […]

ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച ശേഷം ഫർണിച്ചർ സ്ഥാപനത്തിലേയ്ക്ക് പാഞ്ഞ് കയറി; അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖകൻ ചങ്ങനാശേരി: എം.സി റോഡിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച ശേഷം റോഡരികിലെ കടയിലേയ്ക്ക് പാഞ്ഞു കയറി. അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയാണ് കാറിലിടിച്ചു ശേഷം ഫർണിച്ചർ സ്ഥാപനത്തിലേക്ക് പാഞ്ഞ് കയറിയത്. സ്ഥാപനം ഭാഗീകമായി തകർന്നു.വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ചങ്ങനാശേരി ളായിക്കാടായിരുന്നു അപകടം. ഇവിടെ പ്രവർത്തിക്കുന്ന കെ ബി സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ഹോംസ് ഫർണിച്ചർ കടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. കോട്ടയത്തു നിന്നും തിരുവല്ല ഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്നു ലോറി. ഈ സമയം എതിർ […]

നീണ്ടൂർ ജോർജ് കുട്ടി: കോട്ടയത്തെ ദാവൂദ് ഇബ്രാഹിം ; ജില്ലയിൽ കയറാതെ റിമോട്ടിൽ കഞ്ചാവ് കച്ചവടം നിയന്ത്രിക്കും: ലഹരിക്കോട്ടയിൽ ഒളിപ്പിക്കുന്നത് ഹാഷിഷും എൽ എസ് ഡി യും

ക്രൈം ഡെസ്ക് തിരുവനന്തപുരം: കഞ്ചാവ് സംഘങ്ങൾക്കിടയിലെ ദാവൂദ് ഇബ്രാഹിമാണ് ജോർജുകുട്ടി. കോടതി വിലക്കിനെ തുടർന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കാനാവില്ലെങ്കിലും ജില്ലയിലെ കഞ്ചാവിന്റെ കൺട്രോൾ ജോർജ്കുട്ടിയുടെ കയ്യിലാണ്. മലപ്പുറത്ത് എക്സൈസ് ഉദ്യോഗസ്ഥരെ പിടികൂടിയ കേസിൽ ജയിലിൽ കഴിയുന്ന നീണ്ടൂർ സ്വദേശി ജോർജ് കുട്ടി അറിയപ്പെടുന്നത് തന്നെ ജി കെ എന്നാണ്..! ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിൽ ഇരുന്ന് മുംബൈ അധോലോകത്തെ നിയന്ത്രിക്കുമ്പോൾ മലപ്പുറത്തെ ഭാര്യ വീടാണ് ജി കെ എന്ന അധോലോക ഡോണിന്റെ പ്രധാന താവളം. കഞ്ചാവുമായി മുവാറ്റുപുഴയിൽ സംഘാംഗങ്ങളെ പിടികൂടിയതിന് പിന്നാലെ എട്ട് മാസം മുൻപ് […]

ഇതാണ് മാതൃകാ അദ്ധ്യാപിക; കുട്ടികൾക്ക് ഉയർന്ന മാർക്ക് കിട്ടാൻ പുസ്തകത്തിൽ വയ്ക്കാൻ കൃപാസനം പത്രം വിതരണം ചെയ്തു; സർക്കാർ സ്കൂൾ അദ്ധ്യാപിക തെറിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: സ്കൂളിന് നൂറ് ശതമാനം വിജയം നേടാനും , കുട്ടികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ പാഠപുസ്തകത്തിൽ വയ്ക്കാനും  സർക്കാർ സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്ത് ഒരു മാതൃകാ അദ്ധ്യാപിക…! പട്ടണക്കാട് എസ്സിയു ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂസഫിന എന്ന അധ്യാപികയാണ് സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്തത്. ഇതേ തുടർന്ന് അദ്ധ്യാപികയെ സ്ഥലം മാറ്റി. അധ്യാപിക എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൃപാസനം പത്രം നല്‍കിയത്. പത്രം പുസ്തകങ്ങളോടൊപ്പം സൂക്ഷിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കുട്ടികള്‍ […]

ഹോണടിച്ചാൽ ഇനി പിഴ ആയിരം രൂപ: കർശന നടപടിയുമായി കേരള പൊലീസ്; മുന്നറിയിപ്പ് ഫെയ്സ് ബുക്കിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തോന്നുംപടി ഹോണടിച്ച് ആളുകളെ വെറുപ്പിക്കുന്നവർക്ക് കർശന നടപടിയുമായി കേരള പൊലീസ്. വാഹനമോടിമ്പോൾ ശ്രദ്ധിച്ച്‌ ഹോണടിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിടിവീഴും. അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ വരെയാണ് പിഴ. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ട്രാഫിക് സിഗ്‌നല്‍ കാത്തു കിടക്കുന്നവര്‍, റയില്‍വെ ഗേറ്റില്‍, ട്രാഫിക് ബ്ലോക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാന്‍ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാരെ നാം കാണാറുണ്ട്. […]

കാസർകോട് വീണ്ടും തട്ടിക്കൊണ്ടു പോകൽ: സ്കൂൾ വിദ്യാർത്ഥിയ്ക്ക് പിന്നാലെ പ്രവാസി യുവാവിനെയും തട്ടിക്കൊണ്ടു പോയി; സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘം എന്ന് സൂചന

ക്രൈം ഡെസ്ക് കാസർകോട് : സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ കാസർകോട് വീണ്ടും തട്ടിക്കൊണ്ട് പോകൽ നാടകം. പള്ളിയില്‍ നിന്നും നിസ്‌കരിച്ച്‌ കാറിനടുത്തേക്ക് പോവുകയായിരുന്ന പ്രവാസി യുവാവിനെയാണ് രണ്ടു കാറുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷിറിയയിലെ സിദ്ദീഖിനെ (34)യാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ ബന്തിയോട് ടൗണിലെ പള്ളിക്ക് സമീപം വെച്ചാണ് സംഭവം.സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ആള്‍ട്ടോ കാറിലും മറ്റൊരു കാറിലുമാണ് സംഘമെത്തിയത്. സിദ്ദീഖിനെ നേരത്തെ തന്നെ സംഘം നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാനുള്ള കാരണം ഇതുവരെ […]

അമ്പൂരി കൊലപാതകം: നിർണ്ണായക തെളിവായി കൊല്ലാനുപയോഗിച്ച കയറും രാഖിയുടെ ചെരുപ്പും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പുരോഗമിക്കുന്നു

ക്രൈം ഡെസ്ക് തിരുവനന്തപുരം: കാമുകിയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി കുഴിച്ചിട്ട പട്ടാളക്കാരനും സഹോദരനും സുഹൃത്തിനും കുരുക്ക് മുറുകുന്നു. കേസിൽ  രാഖിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തു. പ്രതികളെ വ്യാഴാഴ്ച മൃതദേഹം കണ്ടെടുത്ത അമ്പൂരിയിലെ വീട്ടിലെത്തിച്ച്‌ നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തൊണ്ടി വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തത്. വീടിന്റെ സ്റ്റെയര്‍കേസിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്ന കയര്‍ പ്രധാനപ്രതി അഖിലാണ് പൊലീസിന് കാണിച്ചുകൊടുത്തത്. കൊല്ലപ്പെട്ട രാഖിയുടേത് എന്ന് കരുതുന്ന ചെരുപ്പും സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരുപുറം പുത്തന്‍കട ജോയ് […]

മെഡിസെപ്പ് : അപാകതകൾ പരിഹരിക്കുക – ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്ന് ഡി സി സി  പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. സർക്കാർ വിഹിതമില്ലാതെയും വേണ്ടത്ര ആശുപത്രികൾ ഇല്ലാതെയും പദ്ധതി നടപ്പിലാക്കുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തോമസ് ഫെർബിറ്റ് , ജില്ലാ സെക്രട്ടറി ബോബിൻ വി .പി . , സംസ്ഥാന സെക്രട്ടേറിയറ്റ് […]