വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

പീഡനക്കേസിൽ അറസ്റ്റിലായ യുവാവിന്റെ ചതിയിൽ നിരവധി പെൺകുട്ടികൾ വീണതായി പൊലീസ്. ആലപ്പുഴ ചേർത്തല തുറവൂർ തിരുമല ഭാഗം സ്വദേശി വിഷ്ണു ശ്രീകുമാർ (ഉണ്ണി-29) പിടിയിലായതോടെ ആണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.

വീട്ടമ്മയുമായി ബന്ധം സ്ഥാപിച്ച വിഷ്ണു ഇവരെ ലൈംഗികമായി ഉപയോഗിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു. തൃശൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂരിലെ ഒരു ലോഡ്ജിൽ നിന്നും വിഷ്ണു അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലിലാണ് യുവാവിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചത്. സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം നിരവധി സ്ത്രീകളുമായി പ്രതി ബന്ധം സ്ഥാപിച്ചിരുന്നു. ഇവരെ പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുകയും ചെയ്തിരുന്നു.

കേരളത്തിന് അകത്തും പുറത്തുമുള്ള ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് പ്രതി പീഡനം നടത്തിയിരുന്നത്.
ആദ്യഘട്ടത്തിൽ സ്ത്രീകൾ പരാതി നൽകാൻ തയാറായില്ല. മലമ്ബുഴ സ്റ്റേഷനിലും പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്.