video
play-sharp-fill

വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും: എന്നിട്ടും, പതിനേഴുകാരിയ്ക്കു ഫോണിലുടെ സ്ഥിരമായി അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തു; വ്യാജ പേരിൽ സന്ദേശം അയച്ചിട്ടും യുവാവിനെ കുടുക്കിയത് പെൺകുട്ടിയുടെ തന്ത്രം ; സംഭവം നടന്നത് കാഞ്ഞിരപ്പള്ളിയിൽ

ക്രൈം ഡെസ്‌ക് കാഞ്ഞിരപ്പള്ളി: വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായിട്ടും പതിനേഴുകാരിയുടെ ഫോണിൽ അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്ത യുവാവിനെ പൊലീസ് പൊക്കി അകത്താക്കി. പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം വ്യാജപ്പേരിൽ ചാറ്റ് ചെയ്ത യുവാവിനെ കുടുക്കുകയായിരുന്നു. സ്ഥിരമായി ഇയാൾ സന്ദേശം അയച്ചിരുന്ന ഫോൺനമ്പർ പൊലീസിനു കൈമാറിയ പെൺകുട്ടി, തന്ത്രപരമായി ഇയാളുടെ വിവരങ്ങൾ അറിഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്. പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി റിത്താസ് അക്ബറിനെയാണ് ( റിങ്കു 35) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. […]

പീഡനത്തിനിരയായത് വർഷങ്ങളോളം ; ബിജെപി എംഎൽഎയ്‌ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്

സ്വന്തം ലേഖകൻ ലഖ്നൗ: ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിയും മറ്റ് ആറ് പേരും വർഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി രംഗത്ത്. സംഭവത്തിൽ പോലീസ് കേസെടുത്തു. രവീന്ദ്രനാഥ് ത്രിപാഠിയുടെ മരുമകൻ വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം തന്നെ ശാരീരികമായി ചൂഷണം ചെയ്യുകായിരുന്നെന്നും രവീന്ദ്രനാഥ് ത്രിപാഠി ഉൾപ്പെടെ ആറ് പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. 2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എംഎൽഎയുടെ മരുമകൻ തന്നെ ഒരു മാസത്തോളം ഭാദോഹിയിലെ ഹോട്ടലിൽ താമസിപ്പിച്ചിരുന്നുവെന്നും ഇവിടെവെച്ചാണ് എംഎൽഎയും കുടുംബത്തിലെ ചിലരും […]

ചൊവ്വാഴ്ച രാവിലെ കോട്ടയം നഗരത്തിൽ അപകട പരമ്പര: മൂന്ന് അപകടങ്ങളിലായി അഞ്ചു പേർക്ക് പരിക്ക്; കഞ്ഞിക്കുഴിയിലും ഇല്ലിക്കലിലും കളത്തിപ്പടിയിലും അപകടം

സ്വന്തം ലേഖകൻ കോട്ടയം: ചൊവ്വാഴ്ച രാവിലെ നഗരത്തിൽ മൂന്നിടത്തുണ്ടായ അപകടങ്ങളിൽ അഞ്ചു പേർക്കു പരിക്കേറ്റു. കഞ്ഞിക്കുഴിയിലും കളത്തിപ്പടിയിലും ഇല്ലിക്കലിലുമാണ് ബൈക്കുകളും കാറും അപകടത്തിൽപ്പെട്ടത് അപകടങ്ങളിലായി അച്ഛനും മകളും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കഞ്ഞിക്കുഴി കെ.എഫ്.സിയ്ക്കു സമീപമായിരുന്നു ആദ്യ അപകടം. കോട്ടയം ഭാഗത്തു നിന്നും പോയ കാർ, എതിർ ദിശയിൽ നിന്നും പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. പാമ്പാടി പേഴമറ്റം സ്വദേശി അനീഷ്, മാന്നാനം സ്വദേശി സന്തോഷ് (46) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ അനീഷിനെ ജനറൽ ആശുപത്രിയിലും, സന്തോഷിനെ മെഡിക്കൽ […]

മൊബൈൽ മോഷ്ടാവിനെ തേടിയിറങ്ങിയ പൊലീസ് കള്ളനൊപ്പം കണ്ടെത്തിയത് കാണാതായ പെൺകുട്ടിയേയും

സ്വന്തം ലേഖകൻ കോഴിക്കോട് : മൊബൈൽ മോഷ്ടാവിനെ തേടിയിറങ്ങിയ പൊലീസിന് കള്ളനും തൊണ്ടിമുതലിനുമൊപ്പം കിട്ടിയത് കാണാതായ പെൺകുട്ടിയേയും. പെറിയമ്പലത്ത് ഉള്ള ഫുട്‌ബോൾ ടറഫ് സ്റ്റേഡിയത്തിൽ നിന്നും ആയി വില കൂടിയ മൂന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വച്ചും ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു. ഈ മോഷ്ടടാവിനെ തേടിയാണ് കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടി പോലീസ് എറണാകുളം കളമശ്ശേരിയിൽ എത്തിയത്. എന്നാൽ കള്ളനൊപ്പം പൊലീസിന് കിട്ടിയത് താമരശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെയും പ്രതിയായ ശിഹാബുദ്ദീൻ ഷോപ്പിങ്ങിന് പോയിരിക്കുകയായിരുന്നു. പ്രതി മടങ്ങി എത്തിയപ്പോൾ കൂടെ ഒരു പെൺകുട്ടിയും […]

തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനി നാല് ദിവസം കൂടി മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക ഈ മാസം 20 ന് പ്രഖ്യാപിക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ഇനി നാലു ദിനം കൂടി. ഈ മാസം പതിനാലു വരെയാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാനുള്ള അവസാന ദിവസം. ജനുവരി 20 മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. തുടർന്ന് കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളുടെയുടെ ആക്ഷേപങ്ങളുടെയും ഹിയറിംഗും അപ്ഡേഷനും ഫെബ്രുവരി 25 ന് പൂർത്തീകരിക്കും. ഫെബ്രുവരി 28 ന് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വില്ലേജ് […]

ജോലി വേണോ അതോ ജോലിക്കാരെ വേണോ…? രണ്ടായാലും സർക്കാരിന്റെ മൊബൈൽ ആപ്പ് റെഡി

സ്വന്തം ലേഖകൻ തൃശൂർ: ജോലി വേണോ, അതോ ജോലിക്കാരെ വേണോ..? രണ്ടായാലും ഇനി ബുദ്ധിമുട്ടണ്ട. സർക്കാരിന്റെ ആപ്പ് ജോലിയും ജോലിക്കാരെയും നിങ്ങളുടെ വിരത്തുമ്പിലെത്തിക്കും. ജോലി ആവ്ശ്യമുള്ളവരുടെയും ജോലിക്കാരെയും വേണ്ടവരുടെയും പ്രശ്‌നത്തിന് പരിഹാരമാർഗം വിരൽത്തുമ്പിലാക്കാനുള്ള സർക്കാർ സംവിധാനം സജ്ജം. ദൈനംദിന ഗാർഹികവ്യാവസായികാവശ്യങ്ങൾക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പിനാണ് തൃശൂർ ജില്ലയിൽ തുടക്കമിട്ടത്. ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം തേടാനുമുള്ളതാണ് ആപ്ലിക്കേഷൻ. ഈ സംവിധാനം പൂർണ്ണതയിലെത്തുന്നതോടെ ഒരേ തൊഴിൽ ചെയ്യുന്ന ഒന്നരലക്ഷം പേരെ കണ്ടെത്താനാകും. കേരള അക്കാദമി ഫോർ […]

ഫെബ്രുവരി 11, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ഗൗതമന്റെ രഥം – 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം പാതിര – 10.45,2.00,5.45pm, 9.15pm * ആനന്ദ് : വരനെ ആവശ്യമുണ്ട് (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 am , 2.00, 5.30 pm, 9.00 […]

ഡൽഹിയിൽ ആംആദ്മിയുടെ കുതിപ്പ് ; ചിത്രത്തിൽ പോലുമില്ലാതെ കോൺഗ്രസ്സ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണിതുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അരവിന്ദ് കെജ്‌രിവാളിന്റഎ ആംആദ്മി പാർട്ടിക്ക് മുന്നേറ്റം. എന്നാൽ പോയ വർഷത്തെക്കാൾ നില മെച്ചപ്പെടുത്തി ബിജെപിയും. അതേസമയം കോണഗ്രസ് ചിത്രത്തിൽ പോലുമില്ല. ഡൽഹിയിലെ 11 കേന്ദ്രങ്ങളിൽ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. തുടക്കത്തിൽ ആം ആദ്മി പാർട്ടിക്കാണ് ലീഡ് ലഭിക്കുന്നത്. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണിത്തുടങ്ങിയത്. 9 മുതൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും. വിവിപാറ്റ് റസീപ്റ്റും എണ്ണുന്നതിനാൽ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ൽ […]

ഓസ്കാർ പുരസ്കാരം നേടിയ ചിത്രം കോട്ടയത്ത് എത്തും: രാജ്യാന്തര ചലച്ചിത്ര മേളയിൽ പാരസൈറ്റും

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും, തിരക്കഥയ്ക്കുമുള്ള ഓസ്കാർ അവാർഡുകൾ ലഭിച്ച പാരസൈറ്റ് കോട്ടയം ആത്മ റീജിയണൽ ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. നാല് ഓസ്കാർ പുരസ്കാരങ്ങളും കാൻ ഫെസ്റ്റിവലിൽ പാം ഡിയോ റു മും കരസ്ഥമാക്കിയ ചിത്രമാണ് പാരസൈറ്റ്. ഗോവ ഇന്റർനാഷണൽ ഫെസ്റ്റിവലിലും തിരുവനന്തപുരം ഐ.എഫ്.എഫ്കെയിലും മാത്രമാണ് നേരത്തെ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുള്ളത്. ആറാമത് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍, കോട്ടയം അനശ്വര തിയേറ്ററില്‍ ആരംഭിച്ചു. ഫെബ്രുവരി 21 മുതല്‍ 25 വരെ കേരളസംസ്ഥാന ചലച്ചിത്ര […]

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നും എത്തിയ ട്രെയിൻ തട്ടി; ട്രാക്കിൽ വീണ് കൈ അറ്റു പോയ കുഴിമറ്റം സ്വദേശിയ്ക്കു ദാരുണാന്ത്യം; റെയിൽവേ സ്‌റ്റേഷനിലെ അൽപം അശ്രദ്ധ ജീവനെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ അൽപം അശ്രദ്ധയ്ക്കു പോലും പകരം ജീവന്റെ വില നൽകേണ്ടി വന്നേയ്ക്കാം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായത്. ട്രെയിൻ കടന്നു വരുന്നത് അറിയാതെ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോയ വയോധികനെ ട്രെയിൻ ഉള്ളിലേയ്ക്കു വലിച്ചിടുകയായിരുന്നു. തലയടിച്ച് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ ഇദ്ദേഹം ദാരുണമായി മരിച്ചു. പനച്ചിക്കാട്, കുഴിമറ്റം മിനി ഭവനിൽ കുര്യാക്കോസ് ചാക്കോ (62) ആണ് ട്രെയിൻ തട്ടി ട്രാക്കിലേയ്ക്കു വീണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു […]