play-sharp-fill
തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനി നാല് ദിവസം കൂടി മാത്രം

തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനി നാല് ദിവസം കൂടി മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക ഈ മാസം 20 ന് പ്രഖ്യാപിക്കും. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ഇനി നാലു ദിനം കൂടി. ഈ മാസം പതിനാലു വരെയാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാനുള്ള അവസാന ദിവസം.


ജനുവരി 20 മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. തുടർന്ന് കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളുടെയുടെ ആക്ഷേപങ്ങളുടെയും ഹിയറിംഗും അപ്ഡേഷനും ഫെബ്രുവരി 25 ന് പൂർത്തീകരിക്കും. ഫെബ്രുവരി 28 ന് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ ആയും പട്ടിക പരിശോധിക്കാനാവും.