ബി.സി.എം കോളേജിനു സമീപത്തെ ഇടവഴിയിൽ നിന്ന് പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം: തെള്ളകം സ്വദേശിയായ 52 കാരൻ പൊലീസിന്റെ പിടിയിലായി; കുടുങ്ങിയത് വനിതാ പൊലീസുകാരുടെ തന്ത്രത്തിൽ; മുഖം തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റ് വച്ചിട്ടും കുടുങ്ങി
തേർഡ് ഐ ബ്യൂറോ കോട്ടയം: ബി.സി.എം കോളേജിനു സമീപത്തെ ഇടവഴിയിൽ പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും, ചൂളം വിളിക്കുകയും ചെയ്തിരുന്ന 52 കാരൻ പൊലീസിന്റെ പിടിയിലായി. തെള്ളകം ഹോളിക്രോസ് ആശുപത്രിയ്ക്കു സമീപം നമ്പിമഠം വീട്ടിൽ സോണി തോമസാണ് (52) പിടിയിലയത്. ബി.സി.എം കോളേജിനു സമീപത്തെ ഇടവഴിയിൽ, പെൺകുട്ടികളുടെ ഹോസ്റ്റലിനോടു ചേർന്നു ദിവസങ്ങളായി സ്‌കൂട്ടറിലെത്തുന്നയാൾ നഗ്നതാ പ്രദർശനം നടത്തുന്നതായും, അശ്ലീല ആംഗ്യങ്ങളും വാക്കുകളും പറയുന്നതായും പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും, ഹെൽമറ്റ് ധരിച്ച ശേഷം നഗ്നതാ പ്രദർശനം നടത്തുന്നയാളെ […]