play-sharp-fill
ഡൽഹിയിൽ വോട്ടിംഗ് ശതമാനത്തിന്റെ ഏഴയലത്ത് പോലും വരാതെ സിപിഎം ; മൂന്ന് സീറ്റിലും ഇടത്പാർട്ടിയുടെ മത്സരം നോട്ടയോട്

ഡൽഹിയിൽ വോട്ടിംഗ് ശതമാനത്തിന്റെ ഏഴയലത്ത് പോലും വരാതെ സിപിഎം ; മൂന്ന് സീറ്റിലും ഇടത്പാർട്ടിയുടെ മത്സരം നോട്ടയോട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇത്തവണത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിന്റെ ഏഴയലത്ത് പോലും വരാതെ സി.പി.എം. മത്സരിച്ച മൂന്ന് സീറ്റിലും സിപിഎമ്മിന്റെ മത്സരം നോട്ടയോട്. ഡൽഹിയിൽ പ്രധാന മത്സരം നടന്നത് ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലാണ്. ആം ആദ്മിയും ബിജെപിയും വാദപ്രതിവാദങ്ങളുമായി കളം നിറഞ്ഞപ്പോൾ മറ്റ് ചെറുപാർട്ടികളും ചിത്രത്തിൽ നിന്ന് മാഞ്ഞു. ദില്ലിയിൽ സിപിഎം ഇക്കുറി മൂന്ന് സീറ്റുകളാണ് മത്സരിച്ചിരുന്നത്.


ബദർപൂർ മണ്ഡലത്തിൽ നിന്ന് ജഗദീഷ് ചന്ദ്, കർവാൾ മണ്ഡലത്തിൽ നിന്ന് രഞ്ജിത്ത് തിവാരി, വാസിർപൂരിൽ നിന്ന് ഷഹ്ദാർ റാം എന്നിവരാണ് സിപിഎമ്മിനെ കളത്തിലിറങ്ങിയത്. 70 സീറ്റുകൾ ആം ആദ്മി പാർട്ടിയും ബിജെപിയും മാത്രം പങ്കുവെച്ചെടുത്തപ്പോൾ സിപിഎം സീറ്റുകളുടെ എണ്ണത്തലോ വോട്ടിംഗ് ശതമാനക്കണക്കലോ ഏഴയലത്ത് പോലുമില്ല.
നോട്ടയുമായാണ് സിപിഎമ്മിന്റെ മത്സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോട്ടയ്ക്ക് ഡൽഹിയിൽ 0.46 ശതമാനം വോട്ട് കിട്ടിയപ്പോൾ സിപിഎമ്മിനുളള വോട്ട് ശതമാനം വെറും 0.01 മാത്രമാണ്. മറ്റൊരു ഇടത് പാർട്ടിയായ സിപിഐയുടെ സ്ഥിതി വ്യത്യസ്തമല്ല. 0.02 ശതമാനമാണ് ഡൽഹിയിൽ സിപിഐക്ക് കിട്ടിയ വോട്ട്.