play-sharp-fill
ഓസ്‌കാർ നേടിയ ‘പാരസൈറ്റ്’ വിജയ് ചിത്രത്തിന്റെ കോപ്പി ; ആരാധകരുടെ വാദം ചർച്ചയാകുന്നു

ഓസ്‌കാർ നേടിയ ‘പാരസൈറ്റ്’ വിജയ് ചിത്രത്തിന്റെ കോപ്പി ; ആരാധകരുടെ വാദം ചർച്ചയാകുന്നു

സ്വന്തം ലേഖകൻ

ചെന്നൈ : 92 ാംമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്ത പാരസൈറ്റാണ് ഇപ്പോൾ ചർച്ചാ വിഷയം.വേദിയിൽ മികച്ച സിനിമയ്ക്കും സംവിധായകനുമുൾപ്പടെ നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് കരസ്ഥമാക്കിയത്.


ഓസ്‌കാർ നേട്ടത്തിന് പിന്നാലെ പാരസൈറ്റിന് 1999ൽ കെഎസ് രവികുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ
മിൻസാര കണ്ണ എന്ന വിജെയ് ചിത്രത്തിവുമായി സാമ്യം ഉണ്ടെന്നാണ് ആരാധകരുടെ വാദം. വിജയ്ക്ക് പുറമെ ഖുശ്ബുവും മോണിക കാസ്റ്റലിനോയുമാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖുശ്ബുവിന്റെ കഥാപാത്രമായ ഇന്ദിരാ ദേവിയുടെ വീട്ടിൽ തന്റെ പ്രണയം നേടുന്നതിനായി ബോഡിഗാർഡയി ജോലി ചെയ്യുന്ന കണ്ണൻ എന്ന കഥാപാത്രത്തെ ചുറ്റിയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. പിന്നീട് വിജയുടെ കഥാപാത്രമായ കണ്ണൻ തന്റെ കുടുംബാംഗങ്ങളെ ഓരോരുത്തരെയായി ഇന്ദിരാ ദേവിയുടെ വീട്ടിൽ ജോലിക്കായി നിയോഗിയ്ക്കുകയും ഇതുവഴി താനുദ്ദേശിച്ചുതുപോലെ തന്നെ പ്രണയം സ്വന്തമാക്കുന്നതുമാണ് കഥ.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ കഥയാണ് പാരസൈറ്റ്. ഒരു കുടുംബം നിത്യദാരിദ്ര്യത്തിൽ ചേരിയിൽ കഴിയുന്നു. രണ്ടാമത്തെ കുടുംബം കൊട്ടാര സദൃശ്യമായ മാളികയിൽ അത്യാഡംബരങ്ങളോടെ ജീവിക്കുന്നു. തുടർന്നുനടക്കുന്ന സംഭവവികാസങ്ങളാണ് പാരസൈറ്റിൽ കാണിക്കുന്നത്.

ഇരു സിനിമകളുടെയും സാമ്യം വ്യക്തമക്കി നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആരാധകരുടെ വാദത്തിനെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തി കഴിഞ്ഞു. പാരസൈറ്റിന് വിജയ് ചിത്രവുമായി വിദൂര സാമ്യം ഉണ്ടെന്ന്പോലും പറയാനാകില്ല എന്നാണ് ചിലർ ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്.

ഒരു ആൺകുട്ടി പ്രണയത്തിലാകുകയും കാമുകിയുടെ കുടുംബത്തെ സ്വാധീനിക്കാൻ അവളുടെ വീട്ടിൽ ജോലിചെയ്യുകയും ചെയ്യുന്ന തരം സിനിമകൾ തെന്നിന്ത്യയിലും ഹിന്ദി സിനിമകളിലും വർഷങ്ങളായി വളരെ സാധാരണവും വിജയകരവുമാണെന്നുമുള്ള അഭിപ്രായവും വരുന്നുണ്ട്.