നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി ജില്ലാ പൊലീസ് മുൻ മേധാവി വേണുഗോപാൽ കുടുക്കിലേയ്ക്ക്; വേണുഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; ലക്ഷ്യം സി.ബി.ഐയെ ഒഴിവാക്കൽ

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി ജില്ലാ പൊലീസ് മുൻ മേധാവി വേണുഗോപാൽ കുടുക്കിലേയ്ക്ക്; വേണുഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; ലക്ഷ്യം സി.ബി.ഐയെ ഒഴിവാക്കൽ

സ്വന്തം ലേഖകൻ
കൊച്ചി: സർക്കാരിന്റെ സംരക്ഷണ തണലിൽ നിന്നുള്ള ഇടുക്കി എസ്.പി വേണുഗോപാൽ പതിയെ പുറത്തേയ്ക്ക് വരുന്നു. വേണുഗോപാലിന് സർക്കാർ നൽകിയിരുന്ന സംരക്ഷണം ഏതാണ്ട് ഒഴിവാക്കി തുടങ്ങിയെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വേണുഗോപാലിനെ സസ്‌പെന്റ് ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇതിന്റെ മുന്നോടിയായാണ് വേണുഗോപാലിനെയും നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വേണുഗോപാലിനെ ചോദ്യം ചെയ്തത്. കൊച്ചിയിൽ വിളിച്ചു വരുത്തിയ ശേഷമാണ് അന്വേഷണ സംഘം വേണുഗോപാലിനെ ചോദ്യം ചെയ്തത്.
എസ്.പിയുടെ അറിവോടെയാണ് വേണുഗോപാലിനെ കസ്റ്റഡിയില് എടുത്തത് എന്ന് അന്വേഷണ സംഘത്തോട് നേരത്തെ അറസ്റ്റിലായ എസ്.ഐ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം വേണുഗോപാലിനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. നാലു ദിവസത്തോളം രാജ്കുമാറിനെ പൊലീസ് കസ്റ്റഡയിൽ വച്ചത് എസ്.പിയുടെ അറിവോടെ തന്നെയാണ് എന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ, ഇതു സംബന്ധിച്ചു കൃത്യവും രേഖാമൂലവുമുള്ള ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇത് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ എസ്.പിയെയും ചോദ്യം ചെയ്തത്.