play-sharp-fill

സംസ്ഥാനത്ത് മഴക്കെടുതി ശക്തം ; പുന്നമടക്കായലിൽ നാളെ ചുണ്ടനുകൾ ഇറങ്ങില്ല ; നെഹ്രുട്രോഫി മാറ്റിവെച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ : സംസ്ഥാനത്ത് മഴക്കെടുതി ശക്തമായ സാഹചര്യത്തിൽ നാളെ ആഴപ്പുഴ പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിയ തിയതി അറിയിച്ചിട്ടില്ല.ഇതു തുടർച്ചയായി രണ്ടാം വർഷമാണ് നെഹറു ട്രോഫി മാറ്റി വയ്ക്കുന്നത്. ആലപ്പുഴ ജില്ലയിൽ അതി തീവ്ര മഴയുടെ സാഹചര്യമില്ലെങ്കിലും വള്ളംകളി മാറ്റിവെക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. വടക്കൻ ജില്ലകളിൽ അടുത്ത 24 മണിക്കൂർ അതിതീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, വയനാട് […]

കിടങ്ങൂരിൽ പീഡനക്കേസ് പ്രതി ബസിനുള്ളിൽ തോട്ടാ പൊട്ടിച്ച സംഭവം: പ്രതി ലക്ഷ്യമിട്ടത് കോടതി വളപ്പിൽ സ്‌ഫോടനം നടത്താൻ: ജോയിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കിടങ്ങൂരിൽ സ്വകാര്യ ബസിനുള്ളിൽ തോട്ടാപൊട്ടിത്തെറിച്ച സംഭവത്തിലെ പ്രതിയും പീഡനക്കേസ് പ്രതിയുമായ ജോയി ലക്ഷ്യമിട്ടത് കോടതി വളപ്പിൽ സ്‌ഫോടനം നടത്താൻ. വയറ്റിലിരുന്ന് തോട്ടാപൊട്ടിത്തെറിച്ചതിനെ തുടർന്ന് സാരമായി പരിക്കേറ്റ പാലാ മാറിടം പതിക്കമാലിയിൽ കോളനിയിൽ പതിയിൽ ഹൗസിൽ ജോയി (62) മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. 2014 ൽ കിടങ്ങൂർ പൊലീസ് രജിസ്റ്റർ ചെയ്ത് പോക്‌സോ കേസിൽ പ്രതിയാണ് ജോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കിടങ്ങൂർ പൊലീസ് ജോയിയെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ […]

പെരുമഴയിൽ പ്രളയമായി നുണപ്രചാരണം: ഇടുക്കി അടക്കം ഡാമുകൾ നിറഞ്ഞതായും, തുറന്നു വിട്ടതായും കള്ളത്തിന്റെ കെട്ടഴിച്ച് സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധർ; ഡാമുകളെപ്പറ്റിയുള്ള സത്യം ഇങ്ങനെ..!

സ്വന്തം ലേഖകൻ കോട്ടയം: പെരുമഴയിൽ നുണയുടെ പ്രളയപ്പേമാരിയുടെ കെട്ടഴിച്ചു വിട്ട് സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധർ. പ്രളയത്തിൽ ഡാമുകൾ നിറഞ്ഞു കവിഞ്ഞതായും തുറന്നുവിട്ടതായുമാണ് വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും അടക്കം ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ ഡാമുകളിൽ എല്ലാം കൂടി മുപ്പത് ശതമാനം മാത്രമാണ് വെള്ളമുള്ളതെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇടുക്കി ഡാമിൽ 30 ശതമാനം മാത്രമാണ് ഇപ്പോഴത്തെ ജല നിരപ്പ്. രണ്ടു ദിവസം കൂടി തുടർച്ചയായി വൃഷ്ടി പ്രദേശത്ത് മഴ പെയ്‌തെങ്കിൽ മാത്രമേ ഇടുക്കിയിലെ ജലനിരപ്പ് അൻപത് ശതമാനമെങ്കിലും കടക്കൂ. ഇതിനിടെയാണ് വ്യാജ പ്രചാരണത്തിന്റെ കുത്തൊഴുക്ക് […]

പീഡനക്കേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ പ്രതി ബസിനുള്ളിലിരുന്ന തോട്ടാ പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം കിടങ്ങൂരിൽ: പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു; ബസും പ്രതിയും പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോട്ടയം: പീഡനക്കേസിന്റെ വിധി കേൾക്കാൻ കോടതിയിലേയ്ക്കു പോകുന്നതിനിടെ സ്വകാര്യ ബസിനുള്ളിലിരുന്നു ബോംബ് പൊട്ടിച്ച് ജീവനൊടുക്കാൻ പ്രതിയുടെ ശ്രമം. അരയിൽ കെട്ടിവച്ച തോട്ട പൊട്ടിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. പാലാ മാറിടം പതിക്കമാലിയിൽ കോളനിയിൽ പതിയിൽ ഹൗസിൽ ജോയി (62)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സാരമായി പരിക്കേറ്റ ജോയിയെ ലിറ്റിൽ ലൂർദ് ആശുപത്രിയിലും, പിന്നീട് വിശദമായ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 ന് കിടങ്ങൂരിലെ ബസ് ബേയിൽ വച്ചായിരുന്നു സംഭവം. കിടങ്ങൂർ പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രതിയാണ് […]

പരസ്യ കരാർ ലംഘിച്ച കേസ് ; നടി ഐശ്വര്യ ലക്ഷമി കോടതിയിലെത്തി

സ്വന്തം ലേഖിക ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അഡീഷണൽ സബ് കോടതിയിലെത്തി നടി ഐശ്വര്യ ലക്ഷ്മി. പരസ്യ കരാർ ലംഘിച്ചതുമായി ബന്ധപ്പെച്ച കേസിലാണ് താരം കോടതിയിലെത്തിയത്. കരാർ കഴിഞ്ഞതിനുശേഷവും കമ്ബനിക്കാർ ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ താരം നേരത്തെ ഹർജി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്കാണ് വ്യാഴാഴ്ച രാവിലെ അഭിഭാഷകനോടൊപ്പം താരം കോടതിയിൽ എത്തിയത്. ചർച്ചയിൽ വിഷയം രമ്യമായി പരിഹരിച്ചതായി അറിയിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് ; പ്രതി ശിവരഞ്ജിത്തിന്റെ പിജി രജിസ്‌ട്രേഷനും പരീക്ഷയും റദ്ദാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ പി.ജി രജിസ്‌ട്രേഷനും എഴുതിയ എം.എ ഫിലോസഫി പരീക്ഷയും കേരള സർവകലാശാല റദ്ദാക്കി. ഇയാളുടെ വീട്ടിൽ നിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കെട്ടുകെട്ടായി പൊലീസ് പിടിച്ചെടുത്തതിനെത്തുടർന്നാണ് നടപടി. വധശ്രമക്കേസിലെ പ്രതികളായ നസിം, പ്രണവ്, ശിവരഞ്ജിത്ത് എന്നിവരുടെ ബിരുദ പരീക്ഷകൾ പുന:പരിശോധിക്കാനും ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ശിവരഞ്ജിത്ത് പരീക്ഷയെഴുതിയ സമയത്ത് ചുമതലയുണ്ടായിരുന്ന മൂന്ന് ചീഫ് സൂപ്രണ്ടുമാരെ രണ്ടുവർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്ന് ഡീ ബാർ ചെയ്യും. ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യും. […]

പാതിരാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ കുട്ടികളെ കണ്ട് പൊലീസ് അമ്പരന്നു ; കാര്യം അറിഞ്ഞപ്പോൾ പൊലീസ് വക സല്യൂട്ട്

സ്വന്തം ലേഖകൻ പാലക്കാട് : രാത്രി കോരിച്ചൊരിയുന്ന മഴ അവഗണിച്ച് അപരിചിതരായ രണ്ടു കുട്ടികൾ സ്റ്റേഷനിലേക്കു കയറി വന്നപ്പോൾ പൊലീസുകാർ ഞെട്ടി. വന്ന കാര്യം അറിഞ്ഞതോടെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് നൽകിയത് സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്. 26,240 രൂപ ഉൾപ്പെട്ട കളഞ്ഞുകിട്ടിയ പഴ്സ് തിരികെ നൽകാനായിരുന്നു രണ്ടു ആൺകുട്ടികൾ എത്തിയത്. പാലക്കാട് ഒറ്റപ്പാലം പള്ളിപ്പറമ്ബിൽ ൽ ബാവയുടെ മകൻ മുഹമ്മദ് സഫ്വാനും(13) ആർഎസ് റോഡ് ചുള്ളിപ്പള്ളിയാലിൽ ഷെറീഫിന്റെ മകൻ മുഹമ്മദ് നൗഷിഫും (15) ആണ് കളഞ്ഞു കിട്ടിയ പഴ്‌സ് പോലീസിന് കൈ മാറിയത്. പേഴ്സ് പൊലീസിന്റെ […]

മഴതിമിർത്തു പെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖിക തിരുവനന്തപുരം: മഴ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശ്രദ്ദിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയം സമ്മാനിച്ച ദുരന്തങ്ങൾ ഓർമയിലുള്ളതുകൊണ്ട് തന്നെ ഇത്തവണ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനും സഹായമെത്തിക്കാനും സർക്കാർ സംവിധാനങ്ങൾ എല്ലാം സജ്ജമാണെങ്കിലും ജനങ്ങളും മുൻകരുതൽ എടുക്കേണ്ടതുണ്ട്. കാലവർഷക്കെടുതിയിൽ ഇ്പ്പോൾ തന്നെ 10 പേരാണ് മരണപ്പെട്ടിരിക്കുന്നത്. നദികൾ കര കവിഞ്ഞ് ഒഴുകുന്നതിനാൽ നദീ തീരത്തുള്ളവർ ക്യാമ്ബുകളിലേക്കോ മറ്റ് സഥലങ്ങളിലേക്കോ മാറി താമസിക്കുന്നത് നല്ലതായിരിക്കും. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ പ്രധാനപ്പെട്ട രേഖകളും […]

കലിതുള്ളി പെരുമഴ : 22 മരണം ;പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല അതോറിറ്റി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പ്രളയം സൃഷ്ടിച്ച മുറിവുണങ്ങും മുൻപ് അടുത്ത ദുരിതം എത്തിയിരിക്കുന്നു. കേരളത്തെ ദുരിതത്തിലാക്കിക്കൊണ്ട് മഴക്കെടുതികൾ തുടരുന്നു. ആകസ്മികമായി കാലവർഷം രൗദ്രഭാവം പൂണ്ടപ്പോൾ പൊലിഞ്ഞത് 22 ജീവനുകളാണ്. യഥാർത്ഥ കണക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. കാലവർഷം കനത്തതോടെ സംസ്ഥാനത്ത് വീണ്ടും പ്രളയസമാനമായ ഒരു സാഹചര്യമാണ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്്, വയനാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിൽ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് […]

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: മഴക്കെടുതിയിൽ മരണം 22 ആയി; റോഡ് റെയിൽ ഗതാഗതം താറുമാറായി

സ്വന്തം ലേഖകൻ കോട്ടയം:  സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. വെള്ളിയാഴ്ച മാത്രം  13 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് നാല് പേരുടെ  മൃതദേഹങ്ങളാണ്  കണ്ടെടുത്തത്. മലപ്പുറത്ത് വീട് തകർന്ന് നാല് പേരാണ് മരിച്ചത്. കോഴിക്കോട്ട് ഒഴുക്കിൽ പെട്ട് രണ്ടു പേർ മരിച്ചു. വടകരയിൽ ഉരുൾപൊട്ടി നാലു പേരെ കാണാതായി.ഭാരതപ്പുഴ കരകവിഞ് പട്ടാമ്പി മുതൽ തൃത്താല വരെ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ആലപ്പുഴക്കും ചേർത്തലക്കുമിടയിൽ ട്രാക്കിൽ മരം […]