രാത്രികാല ഡ്രൈവർമാർക്ക് സൗജന്യ ചായയും-കട്ടൻ കാപ്പിയും ; പ്രണയ ദിനത്തിൽ പ്രവർത്തനം ആരംഭിക്കും
സ്വന്തം ലേഖൻ കാസർകോട്: ജില്ലാ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ രാത്രികാലങ്ങളിൽ തുടർച്ചയായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് വേണ്ടി സൗജന്യ ചായയും-കട്ടൻ കാപ്പിയും നൽകുന്ന ബൂത്ത് ആരംഭിക്കാൻ തീരുമാനിച്ചു. വിദ്യാനഗർ പെട്രോൾ പമ്പിന് എതിർവശത്താണ് സ്വയം പ്രവർത്തിച്ചു ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ബൂത്ത് ആരംഭിക്കുന്നത്.രാത്രി പതിനൊന്നു മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് ബൂത്ത് പ്രവർത്തിക്കുക. ഇതിന്റെ ഉദ്ഘാടനം 2020 ഫെബ്രുവരി 14ന് വൈകുന്നേരം 5.30ന് ജില്ലാ കളക്ടർ ഡോ.ഡി. സജിത്ത് ബാബു നിർവ്വഹിക്കും. എസ് പി, ആർ ടി ഒ, […]