വ്യത്യസ്തമായ ഓഡിയോ ലോഞ്ച് ; ആകാശത്തെ തൊടാനൊരുങ്ങി സൂര്യയുടെ ‘സുരരൈ പോട്രു’

വ്യത്യസ്തമായ ഓഡിയോ ലോഞ്ച് ; ആകാശത്തെ തൊടാനൊരുങ്ങി സൂര്യയുടെ ‘സുരരൈ പോട്രു’

സ്വന്തം ലേഖകൻ

ചെന്നൈ : സിനിമയുടെ പ്രമോഷൻ പരിപാടികൾ ഓരോ ദിവസവും പുതിയ ട്രെൻഡുകൾ വന്നുകൊണ്ടിരിക്കുകയാണ്.ഇതിന് അടിവരയിട്ടുകൊണ്ട് വ്യത്യസ്തമായ രീതിയിൽ പ്രെമോഷൻ നടത്താനൊരുങ്ങുകയാണ് സൂര്യ നായകനായെത്തുന്ന ‘സുരരൈ പോട്രു’.

ആകാശത്ത് വച്ചുള്ള ഓഡിയോ റിലീസാണ് വ്യാഴാഴ്ച നടത്താൻ പോവുന്നത്.സ്‌പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ടുള്ള സിനിമയുടെ പ്രൊമോഷൻ വിമാനത്തിൽ വെച്ച് നടക്കും. വ്യാഴാഴ്ച വൈകീട്ട് ബോയിങ് 737-ൽ ചിത്രത്തിന്റെ പോസ്റ്റർ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദർശനം നടത്താനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ വെയ്യോൺ സില്ലിയുടെ ഓഡിയോ ലോഞ്ച് സ്‌പൈസ് ജെറ്റ് 737-ൽ വെച്ചും നടക്കും.

എയർ ഡെക്കാൻ സ്ഥാപാകൻ ജിആർ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്.സുധ കൊങ്കാര സംവിധാനം ചെയ്യുന്ന സൂരറൈ പോട്രിൽ അപർണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്. ജി.വി പ്രകാശ് കുമാറാണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ സൂര്യ ഒരു പാട്ടും പാടുന്നുണ്ട്.