രാത്രികാല ഡ്രൈവർമാർക്ക് സൗജന്യ ചായയും-കട്ടൻ കാപ്പിയും ;  പ്രണയ ദിനത്തിൽ പ്രവർത്തനം ആരംഭിക്കും

രാത്രികാല ഡ്രൈവർമാർക്ക് സൗജന്യ ചായയും-കട്ടൻ കാപ്പിയും ; പ്രണയ ദിനത്തിൽ പ്രവർത്തനം ആരംഭിക്കും

Spread the love

സ്വന്തം ലേഖൻ

കാസർകോട്: ജില്ലാ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ രാത്രികാലങ്ങളിൽ തുടർച്ചയായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് വേണ്ടി സൗജന്യ ചായയും-കട്ടൻ കാപ്പിയും നൽകുന്ന ബൂത്ത് ആരംഭിക്കാൻ തീരുമാനിച്ചു.

വിദ്യാനഗർ പെട്രോൾ പമ്പിന് എതിർവശത്താണ് സ്വയം പ്രവർത്തിച്ചു ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ബൂത്ത് ആരംഭിക്കുന്നത്.രാത്രി പതിനൊന്നു മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് ബൂത്ത് പ്രവർത്തിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഉദ്ഘാടനം 2020 ഫെബ്രുവരി 14ന് വൈകുന്നേരം 5.30ന് ജില്ലാ കളക്ടർ ഡോ.ഡി. സജിത്ത് ബാബു നിർവ്വഹിക്കും. എസ് പി, ആർ ടി ഒ, ഡി വൈ എസ് പി, സി ഐമാർ, എസ് ഐമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-ട്രേഡ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.