video
play-sharp-fill

സ്വകാര്യ ബസിൽ നിന്നും വീട്ടമ്മയുടെ അരലക്ഷം രൂപ കവർന്നു: അഞ്ചു മാസത്തിന് ശേഷം പുതുപ്പള്ളി സ്വദേശിയായ സ്ത്രീ പിടിയിൽ

ക്രൈം ഡെസ്ക് കോട്ടയം : സ്വകാര്യ ബസിൽ നിന്നും വീട്ടമ്മയുടെ അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പുതുപ്പള്ളി സ്വദേശിയായ സ്ത്രീ അറസ്റ്റിൽ. പുതുപ്പള്ളി എരമല്ലൂർ ഇലവുംമ്മുട്ട് വീട്ടിൽ മിനി തോമസി (50) നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 23 ന് ബേക്കർ ജംഗ്ഷനിൽ സ്വകാര്യ ബസിലായിരുന്നു സംഭവം. ആയുർവേദ ആശുപത്രി അറ്റൻഡറും പനമ്പാലം സ്വദേശിയുമായ വീട്ടമ്മയുടെ പണമാണ് മോഷ്ടിച്ചത്. ഇവരും ഭർത്താവും ചേർന്ന് തിരുനക്കര എസ്.ബി.ഐ ശാഖയിൽ […]

പി.വി വിജയൻ നിര്യാതനായി

കടുവാക്കുളം: സൗപർണികയിൽ പി.വി വിജയൻ (റിട്ട. റേഷനിങ്ങ് ഇൻസ്പെക്ടർ – 73 ) നിര്യാതനായി. ഭാര്യ – ശോഭ (റിട്ട. ട്രഷറി ഉദ്യോഗസ്ഥ ). മക്കൾ – ദീപക് , രൂപക്. സംസ്കാരം ഫെബ്രുവരി 14 വെള്ളിയാഴ്ച മുന്നിന് വീട്ടുവളപ്പിൽ.

ഭരണം അവസാനിക്കാൻ ഇനി ഏഴ് മാസം ; തെരഞ്ഞെടുപ്പിന് മുൻപ് മുഖം മിനുക്കാനൊരുങ്ങി നഗരസഭ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭരണം അവസാനിക്കാൻ ഇനി ഏഴ് മാസം മാത്രം.തെരഞ്ഞെടുപ്പിന് മുൻപ് മുഖം മിനുക്കാൻ നെട്ടോട്ടമോടുകയാണ് നഗരസഭ.സംസ്ഥാന ഭരണം പ്രയോജനപ്പെടുത്തി എത്രയും വേഗം പദ്ധതികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും വാങ്ങാനാണ് നഗരസഭയുടെ തീരുമാനം. സാങ്കേതികാനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകുന്നത് കൊണ്ടാണ് പദ്ധതി നടത്തിപ്പ് വൈകുന്നതെന്നാണ് മേയർ വിളിച്ച് ചേർത്ത യോഗത്തിൽ സ്മാർട്ട് സിറ്റി അധികൃതർ നൽകിയ വിശദീകരണം. അതിനെ മറികടക്കാനാണ് നഗരസഭയുടെ ആലോചന. രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി സമാർട്ട് സിറ്റി അധികൃതരുമായി ചർച്ച നടത്തും. മേയറുടെ ആവശ്യ പ്രകാരമാണ് […]

പ്രായത്തെപോലും മാനിക്കാതെ ഡോക്ടർ രജിത് കുമാറിനെ കൈയ്യേറ്റം ചെയ്തു ; ടിക്ടോക് താരം ഫുക്രുവിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി സംവിധായകൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായ രജിത് കുമാറിനെ മറ്റൊരു മത്സരാർത്ഥിയായ ഫുക്രു കുത്തിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംവിധായകൻ ആലപ്പി അഷറഫ് ഫുക്രുവിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ടിക്ടോക് താരമായ ഫുക്രു, രജിത് കുമാറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ കണ്ടതിനു പിന്നാലെയാണ് ആലപ്പി അഷ്‌റഫ് പരാതിയുമായി രംഗത്തുവന്നത്. മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ പൂർണരൂപം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും […]

‘ഫു യുവാൻ യു മുങ്ങി’ ; കൊച്ചിയിലെത്തിയ ചൈനീസ് കപ്പൽ കാണാനില്ല

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിലെത്തിയ ചൈനീസ് കപ്പൽ ‘ഫു യുവാൻ യു’ വിനെ കാണാനില്ല. പുറങ്കടലിൽ വച്ച് മത്സ്യബന്ധന ബോട്ടിൽ വന്നിടിക്കുകയും പിന്നീട് നിർത്താതെ പോവുകയും ചെയ്ത കപ്പലിനെതിരെ മത്സ്യത്തൊഴിലാളികളുടെ പരാതിയിന്മേൽ കോസ്റ്റൽ പൊലീസ് കേസെടുത്തു. കപ്പൽ കൊച്ചി തീരം വിട്ടോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കോസ്റ്റ് ഗാർഡ്, ഡി ജി ഷിപ്പിംഗ്, തീര സംരക്ഷണ സംയുക്ത സംഘം എന്നിവരുടെ സഹായം ഇതിനായി തേടിയിട്ടുണ്ടെന്ന് കോസ്റ്റൽ പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് കടലിലേക്കു പോയ മീൻപിടിത്ത ബോട്ടിൽ കപ്പൽ ഇടിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള […]

ലൈംഗീക ചോദനകളുടെ വികൃതികൾ കൊണ്ട് ത്രില്ലും ലഹരിയുമുണ്ടാകും പക്ഷേ നല്ല പ്രണയം ഉണ്ടാകില്ല ; ആരുടേയും മനസ്സിനും ശരീരത്തിനും പരിക്ക് ഏൽപ്പിക്കാതെയുള്ള അക്രമരഹിത പ്രണയങ്ങൾ ഈ വാലൻന്റൈൻ ദിനത്തിൽ ആശംസിക്കുന്നു ; വൈറലായൊരു പ്രണയ ദിനാശംസ

സ്വന്തം ലേഖകൻ കൊച്ചി : പ്രണയദിനാശംസകൾ അറിയിച്ചു കൊണ്ട് പ്രശസ്ത മനശാസ്ത്രജ്ഞൻ സി.ജെ ജോണിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് വൈറലാവുകയാണ്.നഗ്ന ഫോട്ടോ അയച്ച് പുന്നാരം പറയുന്നതും സ്വകാര്യമായി ഒത്തുകൂടി രതിയുടെ രസം നുകരുന്നതും പ്രണയമല്ല…അതിന് പരസ്പരം നന്നായി അറിഞ്ഞു കൊണ്ടുള്ള അടുപ്പവും ബന്ധത്തോടുള്ള പ്രതിബദ്ധതയും പങ്കാളിയോടുള്ള ആദരവും കൂടി വേണം.ഈ ഫേസ് ബുക്ക് കുറിപ്പിലൂടെ ഇന്നത്തെ കാലഘട്ടത്തിന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണദ്ദേഹം. കുറിപ്പിന്റെ പൂർണ്ണരൂപം: ആരുടേയും മനസ്സിനും ശരീരത്തിനും പരിക്ക് ഏൽപ്പിക്കാതെയുള്ള അക്രമരഹിത പ്രണയങ്ങൾ ഈ വാലൻന്റൈൻ ദിനത്തിൽ ആശംസിക്കുന്നു. പ്രണയം ഇല്ലെങ്കിൽ ജീവിതം ശൂന്യമെന്നൊരു […]

ഒടുവിൽ ഇന്ത്യൻ ജീവനക്കാർക്ക് എംബസിയുടെ വിളിയെത്തി ; ഡയമണ്ട് പ്രിൻസസ് കപ്പലിലെ കൊറോണ രോഗികളുടെ എണ്ണം 218 ആയി

സ്വന്തം ലേഖകൻ കൊച്ചി : കൊറോണാവൈറസ് ബാധ പടർന്നുപിടിച്ചതിനെത്തുടർന്ന് ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 218 ആയി.സഹായം അഭ്യർത്ഥിച്ച് ജീവനക്കാർ പുറത്തുവിട്ട വീഡിയോ സന്ദേശത്തിനു പിന്നാലെയാണ് കപ്പലിലെ ഇന്ത്യൻ ജീവനക്കാരുമായി എംബസി ബന്ധപ്പെട്ടത്. ഡയമണ്ട് പ്രിൻസസിലെ ജീവനക്കാരനായ അൻപളഗനാണ് ടോക്യോയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ബന്ധപ്പെട്ടതായി പുതിയ വീഡിയോ വഴി വ്യക്തമാക്കിയത്. ആവശ്യമുള്ള സഹായങ്ങൾ നൽകാമെന്ന് എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. തമിഴ്നാട് സ്വദേശിയാണ് അൻപളഗൻ. ജീവനക്കാർക്ക് ആവശ്യമായ തെർമോമീറ്റർ, ഫേസ് മാസ്‌ക്, സാനിറ്റൈസിംഗ് […]

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഇനി മലിനജലം ഉണ്ടാവില്ല ; പാലാ ഉൾപ്പെടെ സംസ്ഥാനത്തെ 19 ഡിപ്പോകളിൽ ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കാൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനുകളിൽ ഇനി മലിനജലം ഉണ്ടാവില്ല. പാലാ ഉൾപ്പെടെ സംസ്ഥാനത്തെ 19 ഡിപ്പോകളിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ വരുന്നു. കോർപ്പറേഷനുകളിൽ ഉപയോഗിക്കുന്ന ജലം പുനഃരുപയോഗിക്കുന്ന തരത്തിലാണ് പ്ലാന്റുകൾ രൂപകല്പന ചെയ്യുന്നത്. ബസുകൾ കഴുകുകയും മറ്റും ചെയ്യുന്ന ജലം പ്ലാന്റിലേക്കെത്തിച്ചശേഷം ശുദ്ധീകരിക്കും. 3000 ലിറ്റർ മുതൽ 5000 ലിറ്റർ വരെ വെള്ളമാണ് ശരാശരി ഓരോ ഡിപ്പോയുടെയും പ്രതിദിന ജല ഉപയോഗം. ജല ഉപയോഗത്തിന്റെ 80 ശതമാനവും സ്വീവേജിനാണ്. ഇങ്ങനെ പാഴാക്കുന്ന ജലത്തെ പുനഃരുപയോഗം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. ഒൻപത് ഘട്ടങ്ങളിലായാണ് […]

നോ കേട്ട് കേട്ട് ഒന്നരക്കൊല്ലമാണ് പിറകെ നടന്നത് ; സുരേഷ് ഗോപി, ശോഭന എന്നിവരെ ലഭിച്ചില്ലായിരുന്നുവെങ്കിൽ വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്യില്ലായിരുന്നു : അനൂപ് അന്തിക്കാട്

സ്വന്തം ലേഖകൻ കൊച്ചി : നോ കേട്ട് കേട്ട് ഒന്നരക്കൊല്ലമാണ് പിറകെ നടന്നത്, സുരേഷ് ഗോപി, ശോഭന എന്നിവരെ ലഭിച്ചില്ലായിരുന്നുവെങ്കിൽ മലയാളത്തിൽ വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്യില്ലായിരുന്നു. ശോഭനയ്ക്ക് വേണ്ടി ഒന്നരക്കൊല്ലമാണ് കാത്തിരുന്നതെന്നും അനൂപ് പറഞ്ഞു. തലമുറകളുടെ സാന്നിധ്യം വിജയഘടകമായി മാറിയപ്പോൾ തിയേറ്റുകളിൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് നല്ലൊരു സിനിമാ അനുഭവമാണ്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തെ ആസ്വാദകർ നെഞ്ചിലേറ്റി കഴിഞ്ഞു. എ നോ കേട്ട് […]

ഉണ്ട വിവാദം പൊലീസ് സേനയ്ക്ക് ആകമാനം നാണക്കേട് ; ബെഹ്‌റയുടെ തൊപ്പി തെറിക്കുമോ …!

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസിന്റെ തോക്കും തിരകളും കാണാതായ സംഭവം വിവാദമായത് സർക്കാരിനും പൊലീസ് സേനയ്ക്കും വലിയ നാണക്കേടാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ നാണക്കേടായ ‘ഉണ്ട’ കാണാതായ സംഭവത്തിൽ നിന്ന് എങ്ങനെ കരകയറാം എന്ന ആലോചനയിലാണ് സർക്കാർ. ആരുടെയെങ്കിലും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നാണ് സർക്കാർ അന്വേഷിക്കുന്നുണ്ട്. ആയിരക്കണക്കിന് തോക്കും തിരകളും കാണാതായത് സി.എ.ജി കണ്ടെത്തുകയും അത് വാർത്താസമ്മേളനം നടത്തി വെളിപ്പെടുത്തുകയും ചെയ്തത് സർക്കാരിനും പൊലീസ് സേനയ്ക്ക് ആകമാനം നാണക്കേടായിരിക്കുകയാണ്. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. അതിനാൽ തന്നെ ബഹ്‌റയുടെ […]