നോ കേട്ട് കേട്ട് ഒന്നരക്കൊല്ലമാണ് പിറകെ നടന്നത് ; സുരേഷ് ഗോപി, ശോഭന എന്നിവരെ ലഭിച്ചില്ലായിരുന്നുവെങ്കിൽ വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്യില്ലായിരുന്നു : അനൂപ് അന്തിക്കാട്
സ്വന്തം ലേഖകൻ
കൊച്ചി : നോ കേട്ട് കേട്ട് ഒന്നരക്കൊല്ലമാണ് പിറകെ നടന്നത്, സുരേഷ് ഗോപി, ശോഭന എന്നിവരെ ലഭിച്ചില്ലായിരുന്നുവെങ്കിൽ മലയാളത്തിൽ വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്യില്ലായിരുന്നു. ശോഭനയ്ക്ക് വേണ്ടി ഒന്നരക്കൊല്ലമാണ് കാത്തിരുന്നതെന്നും അനൂപ് പറഞ്ഞു. തലമുറകളുടെ സാന്നിധ്യം വിജയഘടകമായി മാറിയപ്പോൾ തിയേറ്റുകളിൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് നല്ലൊരു സിനിമാ അനുഭവമാണ്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തെ ആസ്വാദകർ നെഞ്ചിലേറ്റി കഴിഞ്ഞു. എ
നോ കേട്ട് കേട്ട് ഒന്നരവർഷത്തോളം ഞാൻ മാമിന്റെ പിറകെ നടന്നു. ഫസ്റ്റ് ഞാൻ മീറ്റ് ചെയ്തപ്പോൾ അരമണിക്കൂർ അപ്പോയിന്റ്‌മെന്റ് ഉണ്ടായിരുന്നു. ഇംഗ്ലീഷിലായിരുന്നു സംസാരിച്ചു തുടങ്ങിയത്. പത്ത് മിനിട്ടുകൊണ്ട് കഥ പറഞ്ഞു കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞാൻ ഒരു സീൻ പറഞ്ഞപ്പോൾ മാം ചിരിച്ചു. അവിടുന്നിങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം 45 മിനിട്ടോളം എടുത്തു. പിന്നീട് മാം എനിക്കൊരു മെസേജ് അയച്ചു, ഞാൻ ഉറങ്ങാതെ കേട്ട കഥയാണിതെന്ന്. അതുകഴിഞ്ഞ് പിന്നെ മാമിനെ കാണാൻ കിട്ടിയില്ല.
ഫോൺ എടുക്കില്ല. മദ്രാസിൽ മാമിന്റെ വീടിന് മുമ്ബിൽ വന്നിട്ട് ഫോട്ടോ എടുത്ത് വാട്‌സാപ്പിൽ അയച്ചു, ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞിട്ട്. നോ റെസ്‌പോൺസായിരുന്നു ഫലം. എനിക്ക് തിരിച്ചു വരേണ്ടി വന്നു. അങ്ങനെ ഒന്നരകൊല്ലം എടുത്ത് ലാസ്റ്റ് മീറ്റിംഗിലാണ് മാം ഓകെ പറഞ്ഞതെന്ന് അനൂപ് പറഞ്ഞു.