play-sharp-fill
ഒടുവിൽ ഇന്ത്യൻ ജീവനക്കാർക്ക് എംബസിയുടെ വിളിയെത്തി ; ഡയമണ്ട് പ്രിൻസസ് കപ്പലിലെ കൊറോണ രോഗികളുടെ എണ്ണം 218 ആയി

ഒടുവിൽ ഇന്ത്യൻ ജീവനക്കാർക്ക് എംബസിയുടെ വിളിയെത്തി ; ഡയമണ്ട് പ്രിൻസസ് കപ്പലിലെ കൊറോണ രോഗികളുടെ എണ്ണം 218 ആയി

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണാവൈറസ് ബാധ പടർന്നുപിടിച്ചതിനെത്തുടർന്ന് ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 218 ആയി.സഹായം അഭ്യർത്ഥിച്ച് ജീവനക്കാർ പുറത്തുവിട്ട വീഡിയോ സന്ദേശത്തിനു പിന്നാലെയാണ് കപ്പലിലെ ഇന്ത്യൻ ജീവനക്കാരുമായി എംബസി ബന്ധപ്പെട്ടത്.


ഡയമണ്ട് പ്രിൻസസിലെ ജീവനക്കാരനായ അൻപളഗനാണ് ടോക്യോയിലെ ഇന്ത്യൻ എംബസിയിൽ നിന്നും ബന്ധപ്പെട്ടതായി പുതിയ വീഡിയോ വഴി വ്യക്തമാക്കിയത്. ആവശ്യമുള്ള സഹായങ്ങൾ നൽകാമെന്ന് എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് സ്വദേശിയാണ് അൻപളഗൻ. ജീവനക്കാർക്ക് ആവശ്യമായ തെർമോമീറ്റർ, ഫേസ് മാസ്‌ക്, സാനിറ്റൈസിംഗ് നാപ്കിൻ എന്നിവ കപ്പൽ മാനേജ്മെന്റ് എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
10 ദിവസത്തിനുള്ളിൽ അൻപളഗനും, മറ്റുള്ളവരും വീട്ടിൽ തിരികെ എത്തുമെന്നാണ് കപ്പൽ കമ്പനി പറയുന്നത്.

കപ്പലിലെ യാത്രക്കാരിൽ 32 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുള്ളതായി അൻപളഗൻ വീഡിയോയിൽ പറയുന്നു. വൈറസ് പടർന്നുപിടിച്ചതോടെയാണ് യാത്രാകപ്പൽ ജപ്പാൻ തീരത്ത് ക്വാറന്റൈൻ ചെയ്തത്.

തങ്ങളെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുന്ന വീഡിയോയാണ് കപ്പലിലെ ഇന്ത്യൻ ജീവനക്കാർ നേരത്തെ പുറത്തുവിട്ടത്. കപ്പലിൽ 44 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കപ്പലിലെ കൊറോണ രോഗികളുടെ എണ്ണം 218 ആയി. ഏകദേശം 3500 പേരാണ് യാത്രാ കപ്പലിലുള്ളത്.