video
play-sharp-fill

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഇനി മലിനജലം ഉണ്ടാവില്ല ; പാലാ ഉൾപ്പെടെ സംസ്ഥാനത്തെ 19 ഡിപ്പോകളിൽ ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കാൻ നീക്കം

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഇനി മലിനജലം ഉണ്ടാവില്ല ; പാലാ ഉൾപ്പെടെ സംസ്ഥാനത്തെ 19 ഡിപ്പോകളിൽ ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കാൻ നീക്കം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനുകളിൽ ഇനി മലിനജലം ഉണ്ടാവില്ല. പാലാ ഉൾപ്പെടെ സംസ്ഥാനത്തെ 19 ഡിപ്പോകളിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ വരുന്നു. കോർപ്പറേഷനുകളിൽ ഉപയോഗിക്കുന്ന ജലം പുനഃരുപയോഗിക്കുന്ന തരത്തിലാണ് പ്ലാന്റുകൾ രൂപകല്പന ചെയ്യുന്നത്. ബസുകൾ കഴുകുകയും മറ്റും ചെയ്യുന്ന ജലം പ്ലാന്റിലേക്കെത്തിച്ചശേഷം ശുദ്ധീകരിക്കും.

3000 ലിറ്റർ മുതൽ 5000 ലിറ്റർ വരെ വെള്ളമാണ് ശരാശരി ഓരോ ഡിപ്പോയുടെയും പ്രതിദിന ജല ഉപയോഗം. ജല ഉപയോഗത്തിന്റെ 80 ശതമാനവും സ്വീവേജിനാണ്. ഇങ്ങനെ പാഴാക്കുന്ന ജലത്തെ പുനഃരുപയോഗം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. ഒൻപത് ഘട്ടങ്ങളിലായാണ് ജലം ഫിൽട്ടർ ചെയ്‌തെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലിനജലത്തെ അൾട്രാവയലറ്റ് ട്രീറ്റ്‌മെന്റിലൂടെ ഇത് കുടിവെള്ളമായി ഉപയോഗിക്കാനും കഴിയും. കൂടാതെ ഡിപ്പോകളിലെ ടോയ്‌ലെറ്റുകളിലും ഈ ജലം ഉപയോഗിക്കും. വതിരുവനന്തപുരം സെൻട്രൽ, പേരൂർക്കട, കാട്ടാക്കട, കരുനാഗപ്പള്ളി, മൂവാറ്റുപുഴ, പത്തനംതിട്ട, കൊട്ടാരക്കര, പാലാ, തൊടുപുഴ, തൊട്ടിൽപ്പാലം, കോഴിക്കോട്, മൂവാറ്റുപുഴ, ചാലക്കുടി, തൃശൂർ, കാസർകോഡ്, പയ്യന്നൂർ, മാള, മലപ്പുറം എന്നീ ഡിപ്പോകളിലും പാപ്പനംകോട് സെൻട്രൽ വർക്‌സ്, ആലുവ എന്നീ റീജിയണൽ വർക്ക്‌ഷോപ്പുകളിലുമാണ് പ്ലാന്റുകൾ സ്ഥാപിക്കുക. പദ്ധതി വിജയകരമെങ്കിൽ മറ്റു ഡിപ്പോകളിലും സ്ഥാപിക്കാനാണ് നീക്കം

Tags :