play-sharp-fill

നഗരത്തിലെ വമ്പൻമാരുടെ കോട്ടയം ക്ലബിൻ പൊലീസിന്റെ മിന്നൽ പരിശോധന; ഡോക്ടറും അഭിഭാഷകരും കുടുങ്ങി; പിടിച്ചെടുത്തത് ലക്ഷങ്ങൾ; കണക്കെടുപ്പ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പൂർത്തിയായില്ല; എല്ലാത്തിനും ചുക്കാൻ പിടിച്ചത് ടൈഗർ..!

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ വമ്പൻമാർ മദ്യപിക്കാനും ചീട്ടുകളിക്കാനും ഒത്തുകൂടുന്ന ആഡംബര ക്ലബായ കോട്ടയം ക്ലബിൽ പൊലീസിന്റെ മിന്നൽ പരിശോധന. ടൈഗർ എന്ന വയർലെസ് സന്ദേശപേരിൽ അറിയപ്പെടുന്ന ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നേരിട്ട് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെ പ്രമുഖ ക്ലബായ കോട്ടയം ക്ലബിൽ പൊലീസ് ഞായറാഴ്ച വൈകിട്ട് മിന്നൽ പരിശോധന നടത്തിയത്. പന്ത്രണ്ട് പേർ ചേർന്ന് നടത്തിയ ചീട്ടുകളത്തിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ആർപ്പൂക്കര മൂന്നുകണ്ടത്തിൽ ജോസഫ് തോമസ് (55), എസ്.എച്ച് മൗണ്ട് ഹീര ഗ്രീൻ കോട്ടേജിൽ അസീസ് […]

മലയാളികളെ കുടിപ്പിച്ച് കൊല്ലാൻ ഓണവിപണി ലക്ഷ്യമിട്ട് വിഷപ്പാൽ എത്തുന്നു

സ്വന്തം ലേഖകൻ തൃശൂർ: ഓണവിപണി ലക്ഷ്യമിട്ട് മലയാളികളെ കുടിപ്പിച്ച് കൊല്ലാൻ വിഷപ്പാൽ എത്തുന്നു. ഓണത്തിനെത്തുന്നത് ഒരാഴ്ചയോളം കേടാകാതിരിക്കുന്ന വിഷപ്പാൽ. ഓണക്കാലത്ത് വൻതോതിൽ രാസപദാർത്ഥങ്ങൾ ചേർത്തു തയ്യാറാക്കുന്ന വിഷപ്പാൽ വിപണികളിൽ എത്തുന്നതായി റിപ്പോർട്ടുകൾ. ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു കലർത്താറുള്ളതെന്നു കഴിഞ്ഞ ഓണക്കാലത്തു പിടിച്ചെടുത്ത പാലിൽനിന്നു വ്യക്തമായിരുന്നു. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽനിന്നുള്ള പാലാണ് ജില്ലാതിർത്തിയിലെ മീനാക്ഷിപുരം ചെക്പോസ്റ്റിൽ അന്നു പിടികൂടിയത്.ഹൈഡ്രജൻ പെറോക്‌സൈഡ്, ഫോർമാലിൻ എന്നിവയായിരുന്നു കലർത്തിയത്. കൂടുതൽ പാൽ എത്താറുള്ളത് ഈ ചെക്പോസ്റ്റ് കടന്നാണ്. തമിഴ്നാട്ടിൽ ഏറ്റവും അധികം പാൽ ഉൽപ്പാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് പൊള്ളാച്ചിയിലാണ്.പ്രതിദിനം 60 മുതൽ […]

ഓണത്തിനെത്തുന്നത് ഒരാഴ്ചയോളം കേടാകാതിരിക്കുന്ന വിഷപ്പാൽ

സ്വന്തം ലേഖകൻ തൃശൂർ: ഓണത്തിനെത്തുന്നത് ഒരാഴ്ചയോളം കേടാകാതിരിക്കുന്ന വിഷപ്പാൽ. ഓണക്കാലത്ത് വൻതോതിൽ രാസപദാർത്ഥങ്ങൾ ചേർത്തു തയ്യാറാക്കുന്ന വിഷപ്പാൽ വിപണികളിൽ എത്തുന്നതായി റിപ്പോർട്ടുകൾ. ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു കലർത്താറുള്ളതെന്നു കഴിഞ്ഞ ഓണക്കാലത്തു പിടിച്ചെടുത്ത പാലിൽനിന്നു വ്യക്തമായിരുന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽനിന്നുള്ള പാലാണ് ജില്ലാതിർത്തിയിലെ മീനാക്ഷിപുരം ചെക്‌പോസ്റ്റിൽ അന്നു പിടികൂടിയത്.ഹൈഡ്രജൻ പെറോക്സൈഡ്, ഫോർമാലിൻ എന്നിവയായിരുന്നു കലർത്തിയത്. കൂടുതൽ പാൽ എത്താറുള്ളത് ഈ ചെക്‌പോസ്റ്റ് കടന്നാണ്. തമിഴ്‌നാട്ടിൽ ഏറ്റവും അധികം പാൽ ഉൽപ്പാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് പൊള്ളാച്ചിയിലാണ്.പ്രതിദിനം 60 മുതൽ 70 വരെ പാൽ ലോറികളാണ് തൃശൂർ, എറണാകുളം, ആലപ്പുഴ […]

ടോണി വെമ്പള്ളി മാധ്യമ പുരസ്കാരം ബി.സുനിൽകുമാറിനും അനിൽ കുറിച്ചിത്താനത്തിനും സമ്മാനിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ടോണി വെമ്പള്ളി മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ലേഖകനുള്ള പുരസ്കാരം മാധ്യമം ലേഖകൻ ബി. സുനിൽകുമാറിനും മികച്ച കാമറാമാനുള്ള പുരസ്കാരം സ്റ്റാർവിഷൻ ചാനൽ കാമറാമാൻ അനിൽ കുറിച്ചിത്താനത്തിനുമാണ് നൽകിയത്. സ്റ്റാർവിഷൻ ചാനലിന്റെ സീനിയർ ക്യാമറാമാനായിരുന്ന അന്തരിച്ച ടോണി വെമ്പള്ളിയുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ഏറ്റുമാനൂർ യൂണിറ്റും സ്റ്റാർവിഷൻ ചാനലും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഏറ്റുമാനൂർ താരാ ഓഡിറ്റോറിയത്തിൽ നടന്ന ടോണി വെമ്പള്ളി അനുസ്മരണ സമ്മേളനത്തിൽ വച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഡ്വ. സുരേഷ് കുറുപ്പ് എം.എൽ.എ […]

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി: മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കേരളത്തിൽ എത്തും. ഉച്ചയ്ക്ക് 12.50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രി ഒരു മണിക്ക് ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ വീക്ഷിക്കും. ചെറുതോണി, ഇടുക്കി ഡാം, തടിയമ്ബാട്, അടിമാലി, ആലുവ, പറവൂർ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളെ അദ്ദേഹം നിരീക്ഷിക്കും.വൈകീട്ട് നാലരയ്ക്ക് കൊച്ചി സിയാൽ ഓഫീസിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇടുക്കി ഡാമിൽ […]

അജിതൻ സംവിധാനം ചെയുന്ന നല്ല വിശേഷം പ്രദർശനത്തിന് തയ്യാറെടുക്കുന്നു

അജയ് തുണ്ടത്തിൽ അജിതൻ സംവിധാനം ചെയുന്ന നല്ല വിശേഷം പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ജലം ജീവനാണ് എന്ന പ്രകൃതിബോധവും ഒപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന ചിത്രമാണ് ‘നല്ലവിശേഷം .’ പ്രവാസി ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ കോ.പ്രൊഡ്യൂസർ – ശ്രീജി ഗോപിനാഥൻ, തിരക്കഥ, സംഭാഷണം – വിനോദ് വിശ്വൻ, ഛായാഗ്രഹണം – നൂറുദ്ദീൻ ബാവ , ചീഫ് അസ്സോ. ഡയറക്ടർ – മനീഷ് ഭാർഗവൻ, എഡിറ്റിംഗ് -സുജിത് സഹദേവ് , ഗാനരചന – മുരുകൻ കാട്ടാക്കട , ഉഷാ മേനോൻ , […]

സ്ഥാനക്കയറ്റം നൽകാത്തതിൽ പോലീസിൽ പ്രതിഷേധം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്ഐമാർക്ക് സിഐമാരായി സ്ഥാനക്കയറ്റം നൽകാത്തതിൽ പോലീസിൽ പ്രതിഷേധം. ജില്ലാ സായുധ റിസർവിൽ നിന്ന് കേരള സിവിൽ പോലീസ് കേഡറിലേക്കെത്തിയ 35 എസ്ഐമാർക്കാണ് അർഹതയുണ്ടായിട്ടും സ്ഥാനക്കയറ്റം ലഭിക്കാത്തത്. നീതി ലഭിക്കാത്തതിനെതിരെ പ്രതിഷേധം പുകയുകയാണ് കേരള പോലീസിൽ. സംസ്ഥാനത്ത് 271 പോലീസ് സ്റ്റേഷനുകളിൽ സിഐമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്എച്ച്ഒ) നിയമിക്കാൻ സർക്കാർ തീരുമാനമുണ്ടായിരുന്നു. പരിചയക്കുറവുള്ള എസ്ഐമാർ സ്റ്റേഷൻ ചുമതല വഹിക്കുന്നതിനാലാണ് പലയിടത്തും കുഴപ്പങ്ങൾ ഉണ്ടാകുന്നതെന്ന വിലയിരുത്തലായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ. നിലവിൽ സീനിയോറിറ്റിയുള്ള എസ്ഐമാരെ സിഐമാരായി സ്ഥാനക്കയറ്റം നൽകി സ്റ്റേഷൻ ചുമതല […]

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു; ആശങ്ക ഒഴിയുന്നു

സ്വന്തം ലേഖകൻ ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. തുടർച്ചയായി മൂന്നാം ദിവസവും ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് വച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പതിന് ലഭിച്ച കണക്ക് പ്രകാരം 2400.24 അടിയാണ് ജലനിരപ്പ്. മഴയും ഒഴുകിയെത്തുന്ന വെള്ളവും കണക്കാക്കി മാത്രമേ ഷട്ടർ അടയ്ക്കുന്ന കാര്യങ്ങൾ തീരുമാനിക്കൂ എന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പിന്നാലെ എത്തുന്ന തുലാമഴയും കണക്കിലെടുക്കണം. ഇത് മൂന്നാം തവണയാണ് ഷട്ടറുകൾ തുറക്കുന്നതെങ്കിലും അഞ്ച് ഷട്ടറുകൾ ഒരുമിച്ച് മൺസൂൺ സമയത്ത് തുറക്കുന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് […]

ഇത് മലയാളികൾ ക്ഷണിച്ചു വരുത്തിയ ദുരന്തം; മാധവ് ഗാഡ്കിൽ

സ്വന്തം ലേഖകൻ മുംബൈ: കേരളത്തിലുണ്ടായ പ്രളയക്കെടുതി ക്ഷണിച്ചു വരുത്തിയതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ജനകീയ പാരിസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതൽ ലളിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിൽ ഉണ്ടാകുന്ന പേമാരി കാലവർഷത്തിൽ നിന്നുണ്ടായ മനുഷ്യ നിർമിത ദുരന്തമാണ്. മഴ മാത്രമല്ല ഇതിന് കാരണം. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ് ഇതിന് കാരണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കണമെന്ന് ശുപാർശ നൽകിയിരുന്നു. എന്നാൽ ഒന്നും നടപ്പായില്ലെന്ന് ഗാഡ്ഗിൽ വ്യക്തമാക്കി. […]

ബിഗ് ബസാറിന്റെ ബിഗ് കുരുക്ക്: പരസ്യം കിട്ടിയതിനാൽ മനോരമയും മിണ്ടുന്നില്ല; നഗരത്തെ ശ്വാസം മുട്ടിച്ച് ബിഗ് ബസാറിന്റെ കച്ചവടം; പാർക്കിംഗിന് സ്ഥലമില്ലാത്തിടത്ത് കോഴകൊടുത്ത് തട്ടിപ്പ് കെട്ടിടവും

സ്വന്തം ലേഖകൻ കോട്ടയം: ഓണക്കച്ചവടമെന്ന് മലയാള മനോരമയിൽ പരസ്യം കൊടുത്ത ബിഗ് ബസാർ നഗരത്തെ ശ്വാസം മുട്ടിക്കുന്നു. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളും, നഗരസഭയും റോഡ് നിർമ്മിച്ച കെ.എസ്.ടി.പിയും എല്ലാം കച്ചവട ഭീമന് കുടപിടിച്ച് നിന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ഒരു മാസം മുൻപ് പ്രവർത്തനം ആരംഭിച്ച ബിഗ് ബസാറിന്റെ ബിഗ് കുരുക്കാണ് ഇപ്പോൾ നഗരത്തിലെ സാധാരണക്കാരെ അടക്കം മണിക്കൂരുകളോളം വലയ്ക്കുന്നത്. റോഡരികിൽ ചെറിയ വണ്ടികൾ കണ്ടാൽ പെറ്റിയടിക്കുന്ന പൊലീസ് ഏമാന്മാർ റോഡിൽ കുരുക്ക് തീർക്കുന്ന വ്യവസായ ഭീമന്റെ മുന്നിലെ വാഹന നിരയ്‌ക്കെതിരെ ഒരക്ഷരം […]