play-sharp-fill

മുൻ ലോക്‌സഭാ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി അന്തരിച്ചു

സ്വന്തം ലേഖകൻ കൊൽക്കത്ത: മുൻ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു. 89 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ചൊവ്വാഴ്ച മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവുമുണ്ടായിരുന്നു. മുമ്പ് മസ്തിഷ്‌കാഘാതത്തെത്തുടർന്നും ചികിത്സയിലായിരുന്നു. 2014-ലും അദ്ദേഹത്തിന് ചെറിയതോതിൽ മസ്തിഷ്‌കാഘാതം അനുഭവപ്പെട്ടിരുന്നു. പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റർജി. 1968 മുതൽ സിപിഐഎം അംഗമായിരുന്ന സോമനാഥിനെ 2008ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടതുപാർട്ടികൾ തീരുമാനിച്ചപ്പോൾ, ലോക്‌സഭാ സ്പീക്കർ സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതായിരുന്നു കാരണം. പാർട്ടിയിലേക്ക് തിരിച്ചു വരാൻ തനിക്ക് […]

കല്യാണ ഓഡിറ്റോറിയത്തിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി; ഇവന്റ് മാനേജ്‌മെന്റ്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തലയോലപ്പറമ്പ് :കല്യാണ ഓഡിറ്റോറിയത്തിൽ സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ ഇവന്റ് മാനേജ്‌മെന്റ്കാരനെ സ്ത്രീകൾ പൊക്കി. കല്യാണ ഓഡിറ്റോറിയത്തിൽ എത്തിയ കൊടുങ്ങല്ലൂർ പുല്ലൂറ്റ് ആലിപ്പറമ്പിൽ അൻവർ സാദത്തിനെ (33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓഡിറ്റോറിയത്തിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഇയാൾ സ്വന്തം മൊബൈൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. 2 സ്ത്രീകൾ വസ്ത്രം മാറിയ ദൃശ്യങ്ങൾ അതിൽ റെക്കോഡും ചെയ്തിരുന്നു. ഇന്നലെ മൂന്നരയോടെയാണു സംഭവം. ഓഡിറ്റോറിയത്തിൽ സൽക്കാര ചടങ്ങുകൾ കഴിഞ്ഞ് സ്ത്രീകൾ മുറിയിൽ വസ്ത്രം മാറുകയായിരുന്നു. ഇവൻമാനേജ്‌മെന്റിന്റെ ഭാഗമായി ചടങ്ങിൽ നൃത്തപരിപാടിക്ക് എത്തിയ […]

യൂണിയൻ പൊളിക്കാൻ എംഡി അറിയാതെ മാനേജർമാരുടെ കള്ളക്കളി; എംഡിയെപ്പോലും തെറ്റിധരിപ്പിച്ച് തട്ടിപ്പ് മാനേജർമാർ; കരാർ ജീവനക്കാരായ വനിതകളുടെ സമരത്തിന്റെ പേരിൽ യൂണിയൻ പൊളിക്കാൻ ശ്രമം; എം.ജിഎഫ് ഹുണ്ടായിൽ ‘വരവേൽപ്പൊ’രുക്കാൻ ശ്രമിക്കുന്നത് തരികിട മാനേജർമാർ

സ്വന്തം ലേഖകൻ കോട്ടയം: എം.ജി.എഫ് ഹുണ്ടായിലെ ജീവനക്കാരുടെ സമരത്തിന്റെ പേരിൽ യൂണിയൻ നേതാക്കളെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി സ്ഥാപനത്തെയും യൂണിയനെയും ഒരു പോലെ തകർക്കാൻ ശ്രമിക്കുന്നത് ഒരു പറ്റം തട്ടിപ്പ് മാനേജർമാരെന്ന് തൊഴിലാളികൾ. എം.ജി.എഫ് ഹുണ്ടായിലെ എംഡിയെ തെറ്റിധരിപ്പിച്ച് ‘വരവേൽപ്പിലെ മോഹൻലാലാക്കാൻ’ ശ്രമിക്കുന്നത് ഒരു പറ്റം മാനേജർമാർ ചേർന്നെന്നാണ് തൊഴിലാളികളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. കരാർ തൊഴിലാളികളായ പന്ത്രണ്ടു വനിതാ ജീവനക്കാരുടെ സമരത്തെ തുടർന്നാണ് കോട്ടയം നഗരത്തിലെ എം.ജി.എഫ് ഹുണ്ടായിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കരാർ കാലാവധി കഴിഞ്ഞ് നാലു വർഷത്തോളം മാടിനെപ്പോലെ പണിയെടുത്ത് […]

ബിജെപി ശക്തി കേന്ദ്ര സമ്മേളനം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി നിയോജകമണ്ഡലം ശക്തി കേന്ദ്ര ഇൻ ചാർജ്മാരുടെ സമ്മേളനം നടത്തി.പാർ ട്ടിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പി ച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റ് സാധാരണക്കാർ ക്കായി ഒരുക്കിയിരിക്കുന്ന പദ്ധതികളെ ജനങ്ങൾക്ക് എത്തിച്ച് നൽകുവാൻ സാധിക്കണം. ദുരിതം അനുഭവിക്കുന്നവർക്കായി ഗവൺമെന്റ് പ്രയത്‌നിക്കുകയാണ് . സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് മേഘല പ്രസിഡന്റും പാർലമെൻറ് പ്രഭാരിയുമായ വലിയാകുളം പരമേശ്വരൻ പറഞ്ഞു. പാർലമെന്റ് മണ്ഡലം കൺവീനർ കെ ജി രാജ് മോഹൻ, സംസ്ഥാന സമിതി […]

നഗരത്തിലെ വമ്പൻമാരുടെ കോട്ടയം ക്ലബിൻ പൊലീസിന്റെ മിന്നൽ പരിശോധന; ഡോക്ടറും അഭിഭാഷകരും കുടുങ്ങി; പിടിച്ചെടുത്തത് ലക്ഷങ്ങൾ; കണക്കെടുപ്പ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പൂർത്തിയായില്ല; എല്ലാത്തിനും ചുക്കാൻ പിടിച്ചത് ടൈഗർ..!

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ വമ്പൻമാർ മദ്യപിക്കാനും ചീട്ടുകളിക്കാനും ഒത്തുകൂടുന്ന ആഡംബര ക്ലബായ കോട്ടയം ക്ലബിൽ പൊലീസിന്റെ മിന്നൽ പരിശോധന. ടൈഗർ എന്ന വയർലെസ് സന്ദേശപേരിൽ അറിയപ്പെടുന്ന ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നേരിട്ട് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെ പ്രമുഖ ക്ലബായ കോട്ടയം ക്ലബിൽ പൊലീസ് ഞായറാഴ്ച വൈകിട്ട് മിന്നൽ പരിശോധന നടത്തിയത്. പന്ത്രണ്ട് പേർ ചേർന്ന് നടത്തിയ ചീട്ടുകളത്തിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ആർപ്പൂക്കര മൂന്നുകണ്ടത്തിൽ ജോസഫ് തോമസ് (55), എസ്.എച്ച് മൗണ്ട് ഹീര ഗ്രീൻ കോട്ടേജിൽ അസീസ് […]

മലയാളികളെ കുടിപ്പിച്ച് കൊല്ലാൻ ഓണവിപണി ലക്ഷ്യമിട്ട് വിഷപ്പാൽ എത്തുന്നു

സ്വന്തം ലേഖകൻ തൃശൂർ: ഓണവിപണി ലക്ഷ്യമിട്ട് മലയാളികളെ കുടിപ്പിച്ച് കൊല്ലാൻ വിഷപ്പാൽ എത്തുന്നു. ഓണത്തിനെത്തുന്നത് ഒരാഴ്ചയോളം കേടാകാതിരിക്കുന്ന വിഷപ്പാൽ. ഓണക്കാലത്ത് വൻതോതിൽ രാസപദാർത്ഥങ്ങൾ ചേർത്തു തയ്യാറാക്കുന്ന വിഷപ്പാൽ വിപണികളിൽ എത്തുന്നതായി റിപ്പോർട്ടുകൾ. ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു കലർത്താറുള്ളതെന്നു കഴിഞ്ഞ ഓണക്കാലത്തു പിടിച്ചെടുത്ത പാലിൽനിന്നു വ്യക്തമായിരുന്നു. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽനിന്നുള്ള പാലാണ് ജില്ലാതിർത്തിയിലെ മീനാക്ഷിപുരം ചെക്പോസ്റ്റിൽ അന്നു പിടികൂടിയത്.ഹൈഡ്രജൻ പെറോക്‌സൈഡ്, ഫോർമാലിൻ എന്നിവയായിരുന്നു കലർത്തിയത്. കൂടുതൽ പാൽ എത്താറുള്ളത് ഈ ചെക്പോസ്റ്റ് കടന്നാണ്. തമിഴ്നാട്ടിൽ ഏറ്റവും അധികം പാൽ ഉൽപ്പാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് പൊള്ളാച്ചിയിലാണ്.പ്രതിദിനം 60 മുതൽ […]

ഓണത്തിനെത്തുന്നത് ഒരാഴ്ചയോളം കേടാകാതിരിക്കുന്ന വിഷപ്പാൽ

സ്വന്തം ലേഖകൻ തൃശൂർ: ഓണത്തിനെത്തുന്നത് ഒരാഴ്ചയോളം കേടാകാതിരിക്കുന്ന വിഷപ്പാൽ. ഓണക്കാലത്ത് വൻതോതിൽ രാസപദാർത്ഥങ്ങൾ ചേർത്തു തയ്യാറാക്കുന്ന വിഷപ്പാൽ വിപണികളിൽ എത്തുന്നതായി റിപ്പോർട്ടുകൾ. ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു കലർത്താറുള്ളതെന്നു കഴിഞ്ഞ ഓണക്കാലത്തു പിടിച്ചെടുത്ത പാലിൽനിന്നു വ്യക്തമായിരുന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽനിന്നുള്ള പാലാണ് ജില്ലാതിർത്തിയിലെ മീനാക്ഷിപുരം ചെക്‌പോസ്റ്റിൽ അന്നു പിടികൂടിയത്.ഹൈഡ്രജൻ പെറോക്സൈഡ്, ഫോർമാലിൻ എന്നിവയായിരുന്നു കലർത്തിയത്. കൂടുതൽ പാൽ എത്താറുള്ളത് ഈ ചെക്‌പോസ്റ്റ് കടന്നാണ്. തമിഴ്‌നാട്ടിൽ ഏറ്റവും അധികം പാൽ ഉൽപ്പാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് പൊള്ളാച്ചിയിലാണ്.പ്രതിദിനം 60 മുതൽ 70 വരെ പാൽ ലോറികളാണ് തൃശൂർ, എറണാകുളം, ആലപ്പുഴ […]

ടോണി വെമ്പള്ളി മാധ്യമ പുരസ്കാരം ബി.സുനിൽകുമാറിനും അനിൽ കുറിച്ചിത്താനത്തിനും സമ്മാനിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ടോണി വെമ്പള്ളി മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ലേഖകനുള്ള പുരസ്കാരം മാധ്യമം ലേഖകൻ ബി. സുനിൽകുമാറിനും മികച്ച കാമറാമാനുള്ള പുരസ്കാരം സ്റ്റാർവിഷൻ ചാനൽ കാമറാമാൻ അനിൽ കുറിച്ചിത്താനത്തിനുമാണ് നൽകിയത്. സ്റ്റാർവിഷൻ ചാനലിന്റെ സീനിയർ ക്യാമറാമാനായിരുന്ന അന്തരിച്ച ടോണി വെമ്പള്ളിയുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ഏറ്റുമാനൂർ യൂണിറ്റും സ്റ്റാർവിഷൻ ചാനലും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഏറ്റുമാനൂർ താരാ ഓഡിറ്റോറിയത്തിൽ നടന്ന ടോണി വെമ്പള്ളി അനുസ്മരണ സമ്മേളനത്തിൽ വച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. അഡ്വ. സുരേഷ് കുറുപ്പ് എം.എൽ.എ […]

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി: മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കേരളത്തിൽ എത്തും. ഉച്ചയ്ക്ക് 12.50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രി ഒരു മണിക്ക് ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ വീക്ഷിക്കും. ചെറുതോണി, ഇടുക്കി ഡാം, തടിയമ്ബാട്, അടിമാലി, ആലുവ, പറവൂർ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളെ അദ്ദേഹം നിരീക്ഷിക്കും.വൈകീട്ട് നാലരയ്ക്ക് കൊച്ചി സിയാൽ ഓഫീസിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇടുക്കി ഡാമിൽ […]

അജിതൻ സംവിധാനം ചെയുന്ന നല്ല വിശേഷം പ്രദർശനത്തിന് തയ്യാറെടുക്കുന്നു

അജയ് തുണ്ടത്തിൽ അജിതൻ സംവിധാനം ചെയുന്ന നല്ല വിശേഷം പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ജലം ജീവനാണ് എന്ന പ്രകൃതിബോധവും ഒപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന ചിത്രമാണ് ‘നല്ലവിശേഷം .’ പ്രവാസി ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ കോ.പ്രൊഡ്യൂസർ – ശ്രീജി ഗോപിനാഥൻ, തിരക്കഥ, സംഭാഷണം – വിനോദ് വിശ്വൻ, ഛായാഗ്രഹണം – നൂറുദ്ദീൻ ബാവ , ചീഫ് അസ്സോ. ഡയറക്ടർ – മനീഷ് ഭാർഗവൻ, എഡിറ്റിംഗ് -സുജിത് സഹദേവ് , ഗാനരചന – മുരുകൻ കാട്ടാക്കട , ഉഷാ മേനോൻ , […]