യൂണിയൻ പൊളിക്കാൻ എംഡി അറിയാതെ മാനേജർമാരുടെ കള്ളക്കളി; എംഡിയെപ്പോലും തെറ്റിധരിപ്പിച്ച് തട്ടിപ്പ് മാനേജർമാർ; കരാർ ജീവനക്കാരായ വനിതകളുടെ സമരത്തിന്റെ പേരിൽ യൂണിയൻ പൊളിക്കാൻ ശ്രമം; എം.ജിഎഫ് ഹുണ്ടായിൽ ‘വരവേൽപ്പൊ’രുക്കാൻ ശ്രമിക്കുന്നത് തരികിട മാനേജർമാർ

യൂണിയൻ പൊളിക്കാൻ എംഡി അറിയാതെ മാനേജർമാരുടെ കള്ളക്കളി; എംഡിയെപ്പോലും തെറ്റിധരിപ്പിച്ച് തട്ടിപ്പ് മാനേജർമാർ; കരാർ ജീവനക്കാരായ വനിതകളുടെ സമരത്തിന്റെ പേരിൽ യൂണിയൻ പൊളിക്കാൻ ശ്രമം; എം.ജിഎഫ് ഹുണ്ടായിൽ ‘വരവേൽപ്പൊ’രുക്കാൻ ശ്രമിക്കുന്നത് തരികിട മാനേജർമാർ

സ്വന്തം ലേഖകൻ

കോട്ടയം: എം.ജി.എഫ് ഹുണ്ടായിലെ ജീവനക്കാരുടെ സമരത്തിന്റെ പേരിൽ യൂണിയൻ നേതാക്കളെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി സ്ഥാപനത്തെയും യൂണിയനെയും ഒരു പോലെ തകർക്കാൻ ശ്രമിക്കുന്നത് ഒരു പറ്റം തട്ടിപ്പ് മാനേജർമാരെന്ന് തൊഴിലാളികൾ. എം.ജി.എഫ് ഹുണ്ടായിലെ എംഡിയെ തെറ്റിധരിപ്പിച്ച് ‘വരവേൽപ്പിലെ മോഹൻലാലാക്കാൻ’ ശ്രമിക്കുന്നത് ഒരു പറ്റം മാനേജർമാർ ചേർന്നെന്നാണ് തൊഴിലാളികളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.

കരാർ തൊഴിലാളികളായ പന്ത്രണ്ടു വനിതാ ജീവനക്കാരുടെ സമരത്തെ തുടർന്നാണ് കോട്ടയം നഗരത്തിലെ എം.ജി.എഫ് ഹുണ്ടായിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കരാർ കാലാവധി കഴിഞ്ഞ് നാലു വർഷത്തോളം മാടിനെപ്പോലെ പണിയെടുത്ത് ശുചീകരണ വിഭാഗത്തിലെ വനിതാ ജീവനക്കാരെ കമ്പനി നിഷ്‌കരുണം പുറത്താക്കിയിരുന്നു. ആയിരം രൂപ ശമ്പളം കൂട്ടിച്ചോദിച്ചതും, ഇ.എസ്.ഐയും പി.എഫും അടക്കമുള്ള ആനൂകൂല്യങ്ങൾ നൽകണമെന്ന് അവകാശപ്പെട്ടതുമാണ് ഉടമകളുടെ പ്രിയപ്പെട്ടവരായ ചില മാനേജർമാർക്ക് ഈ പാവപ്പെട്ട ജോലിക്കാർ കണ്ണിലെ കരടായി മാറിയത്. തുടർന്ന് ഇവരെ നിഷ്‌ക്കരുണം പുറത്താക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഇവർക്ക് ആനൂകൂല്യങ്ങളോ ശമ്പളമോ പോലും അനുവദിക്കാതെയാണ് ജൂൺ മാസത്തിൽ ഈ പാവനങ്ങളെ ജോലിയിൽ നിന്നും പുറത്താക്കുന്നത്. ഇതിനു മുൻപേ തന്നെ കമ്പനി ലോക്കൗട്ട് ചെയ്യുകയാണെന്ന രീതിയിൽ ഒരു വിഭാഗം മാനേജർമാർ പ്രചാരണം ആരംഭിച്ചിരുന്നു. സർവീസിനു വാഹനങ്ങൾ എടുക്കാതെയാണ് ഇവർ ജീവനക്കാരെ മനപൂർവം തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തിയിരുന്നത്.
ഇതിനിടെ സമരം നടത്തിയ വനിതാ ജീവനക്കാരുമായി ബി.എം.എസ് യൂണിയനിൽപ്പെട്ട നേതാക്കളിൽ ഒരാൾ സംസാരിച്ചു.

ഇവരുടെ ഒത്താശയോടെയാണ് സമരം നടത്തുന്നതെന്ന് ആരോപിച്ചാണ് നടപടികൾ തുടങ്ങിയത്. 25 ജീവനക്കാരെ ഒരേ സമയം കൂട്ട സ്ഥലം മാറ്റലിനു വിധേയരാക്കുകയായിരുന്നു. സ്ഥലം മാറ്റത്തിനു വിധേയരായവരിൽ ആറു പേർ ബി.എം.എസ് യൂണിയനിൽപ്പെട്ട തൊഴിലാളി നേതാക്കളാണ്. ഇവരെ 50 മുതൽ 90 കിലോമീറ്റർ ദൂരത്തേയ്ക്കാണ് സ്ഥലം മാറ്റിയത്. മറ്റുള്ള ജീവനക്കാരെ മൂന്നും നാലും കിലോമീറ്റർ മാത്രം ദൂരത്തിലേയ്ക്കു സ്ഥലം മാറ്റിയപ്പോഴാണ് തൊഴിലാളി നേതാക്കളെ അതിക്രൂരമായ രീതിയിൽ സ്ഥലം മാറ്റിയത്. ഇതിനെതിരെ തൊഴിലാളികൾ പ്രതികരിക്കുകയും, കരാർ പ്രകാരമുള്ള ഇൻക്രിമെന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ ഘട്ടചർച്ചകൾക്ക് എംഡിയ്ക്കു വേണ്ടി ഹാജരായത് ചില മാനേജർമാരാണ്. ഇതെല്ലാം അംഗീകരിക്കാമെന്ന് ആദ്യഘട്ടത്തിൽ സമ്മതിച്ച മാനേജർമാർ തീരുമാനം രണ്ടു മാസത്തോളം നീട്ടിക്കൊണ്ടു പോയി. പിന്നീട് പല തവണ ചർച്ച നടത്തിയിട്ടും തീരുമാനമുണ്ടായില്ല. രണ്ടു മാസത്തോളം ചർച്ച നടത്തിയിട്ടും സമരം ചെയ്യാത്ത തൊഴിലാളികളുടെ ക്ഷമാശീലത്തെ റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ പോലും അംഗീകരിക്കുകയും ചെയ്തു. യൂണിയനുമായി രണ്ടു വർഷത്തെ കരാർ കമ്പനിയ്ക്കു നിലവിലുണ്ടായിരുന്നു. ഈ കരാർ അംഗീകരിക്കാൻ കമ്പനി തയ്യാറാകാതെ വന്നതോടെയാണ് തൊഴിലാളികൾ ഗതികെട്ട് സമര രംഗത്തേയ്ക്ക് ഇറങ്ങാൻ തയ്യാറായത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളി നേതാക്കൾ ഉയർത്തിയത്. അർഹതപ്പെട്ട ഇൻക്രിമെന്റ് നിഷേധിക്കുകയും, അനാവശ്യമായി ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തതോടെ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്ത് എത്തി. നാലു ദിവസം മുൻപ് തൊഴിലാളികൽ എം.ജി.എഫ് ഹുണ്ടായ്ക്കെതിരെ സമരവുമായി രംഗത്ത് ഇറങ്ങി.
ഇതിനിടെ ഒരു വിഭാഗം മാനേജർമാർ ചർച്ചയ്ക്ക് എത്തിയെങ്കിലും എംഡി തന്നെ നേരിട്ട് ചർച്ചയ്ക്ക് എത്തണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. ഇപ്പോൾ സ്്ഥലംമാറ്റത്തിനു വിധേയരായ തൊഴിലാളി നേതാക്കൾ ഈ മാനേജർമാരുടെ പല തട്ടിപ്പുകൾ കണ്ടെത്തിയിരുന്നു. നാഗമ്പടത്തു നടന്ന വനിതാ മാക്സ് പ്രദർശനത്തിൽ നിന്നും ഐസ്‌ക്രീം മോഷ്ടിച്ച കേസിൽ പിടിയിലായ മാനേജർ വനിതയിൽ മാപ്പെഴുതിക്കൊടുത്ത ശേഷമാണ് രക്ഷപെട്ടത്. മറ്റൊരു മാനേജരാകട്ടെ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ തന്നെ മീൻ വിൽപ്പനയ്ക്കായി കട നടത്തുകയും ചെയ്തിരുന്നു. ഹുണ്ടായിലെ ജീവനക്കാരെ കൊല്ലത്ത് അയച്ച് മീൻ വാങ്ങി കച്ചവടം ചെയ്തിരുന്നു. മറ്റൊരു മാനേജർ കമ്പനിയുടെ പേരിലുള്ള ക്ലെയിമുകളെല്ലാം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി യൂണിയൻ നേതാക്കൾ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതാണ് യൂണിയൻ നേതാക്കളോട് മാനജർമാർക്ക് വൈരഗ്യമുണ്ടാകാൻ കാരണം.
സമരം മുതലെടുത്ത് ഇവർ എം.ഡിയെ തെറ്റിധരിപ്പിക്കുകയും, യൂണിയൻ നേതാക്കളെ സ്ഥലം മാറ്റുകയുമായിരുന്നു. ഇതിനിടെ ചില മാനേജർമാരുടെ നിർദേശം അനുസരിച്ച് ഫ്ളവേഴ്സ് ടി.വിയുടെ ഓൺലൈനിൽ താൻ തൊഴിലാളികളുടെ പീഡനത്തെ തുടർന്ന് സ്ഥാപനം നശിച്ച എംഡിയാണെന്ന് രീതിയിൽ പ്രചാരണം നടത്തി.
എന്നാൽ, തങ്ങളാരും സ്ഥാപനത്തിനും എംഡിക്കും എതിരല്ലെന്നാണ് ഇപ്പോഴും തൊഴിലാളികൾ ഒറ്റക്കെട്ടായി പറയുന്നത്. എം.ഡി നേരിട്ട് ചർച്ചയ്ക്കെത്തിയാൽ സ്ഥാപനത്തിലെ സത്യാവസ്ഥ തങ്ങൾ തുറന്നു പറയാൻ തയ്യാറാണെന്നാണ് ജീവനക്കാർ പറയുന്നത്. ഓരോ തവണയും ചർച്ചയ്‌ക്കെത്തുന്ന മാനേജർമാരാണ് എംഡിയെ തെറ്റിധരിപ്പിക്കുന്നത്. ഇതാണ് സമരം അനിശ്ചിതമായി നീളുന്നതിന്റെ കാരണം. തെറ്റിധാരണമാറ്റി വച്ച് തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും, മനസിലാക്കാനും എംഡി തയ്യാറായാൽ സമരം അവസാനിക്കുമെന്നാണ് തൊഴിലാളികൾക്ക് പറയാനുള്ളത്. ഇതിനിടെ എംഡിയുടെ ഫ്‌ളവേഴ്‌സ് ചാനലിലെ അഭിമുഖത്തെത്തുടർന്ന് തൊഴിലാളികളും മാനേജ്‌മെന്റ് താല്പര്യമുള്ളവരും ട്രോളുകളുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിലും തൊഴിലാളികളുടെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും സജീവമാണ് താനും.