play-sharp-fill

അതിതീവ്രന്യൂനമർദം: ജില്ലയിൽ വ്യാഴാഴ്ചയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജില്ലയിൽ ജാഗ്രതാ നിർദേശം

സ്വന്തം ലേഖകൻ കോട്ടയം: ഇന്നലെ പെയ്ത മഴ വ്യാഴാഴ്ചയും തോരാതെ പെയ്യുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം കോട്ടയം ജില്ലയിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അറബിക്കടലിൽ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിൻ  മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം  തീവ്രന്യൂനമർദമായി മാറിയ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി മുൻ കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയത്. വിവിധ സ്ഥലങ്ങളിൽ, പ്രത്യേകിച്ച്  തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അതോറിറ്റിയുടെ അറിയിപ്പിൽ […]

ബന്ധുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തു ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ

  സ്വന്തം ലേഖകൻ മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തി കൊലപ്പെടുത്തിയകേസിലെ പ്രതി ആത്മഹത്യാ കുറിപ്പും എഴുതി വെച്ച്‌ ആത്മഹത്യചെയ്തു. തന്റെ കുടുംബത്തെ നശിപ്പിച്ച ആര്‍ക്കും മാപ്പില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്. വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചാണ് സലീം ആത്മഹത്യ ചെയ്‌തത്‌ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് കൊലക്കേസ് പ്രതിയെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ മൈലാടി സ്വദേശി പഴംകുളത്ത് സലീമിന്റെ മൃതദേഹമാണ് നിലമ്പൂര്‍ പൂക്കോട്ടുംപാടം റോഡിന് സമീപം നിലംപതി പാടശേഖരത്തിന് സമീപം കണ്ടെത്തിയത്. ഇതുവഴി […]

യുവതിയായ അധ്യാപികയ്ക്ക് മെസ്സേജ് അയച്ച യുവാവിനെ തട്ടികൊണ്ടുപോയി ; മൂന്ന് പേർ പിടിയിൽ

  സ്വന്തം  ലേഖകൻ തലശ്ശേരി: അധ്യാപികയായ യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. യുവാവിനെ മര്‍ദ്ദിച്ച്‌ മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും പണവും അപഹരിച്ച മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ കെ.പി. യൂനിസ് (30), കസ്റ്റംസ് റോഡിലെ കൊളത്ത്താലി വീട്ടില്‍ സുനീര്‍ (31), കോടിയേരി പാറാല്‍ സ്വദേശി കളത്തില്‍ പൊന്നമ്പ്രറത്ത് വീട്ടില്‍ പി. മരക്കാര്‍ എന്ന അലി (48) എന്നിവരാണ് പിടിയിലായത്. യുവതിയ്ക്ക് മെസ്സേജ് അയച്ചതിന് മട്ടന്നൂര്‍ ആലച്ചേരി കീച്ചേരിയിലെ റസിയ മന്‍സിലില്‍ […]

ഇളയച്ഛന്റെ പീഡനം ; പതിനഞ്ച് വയസുകാരി തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഐസിയുവിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം : പിതൃസഹോദരന്റെ ക്രൂരപീഡനത്തിനിരയായ പതിനഞ്ചുകാരി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുമലയിലായിരുന്നു സംഭവം. ചപ്പാത്തികല്ല് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയ നാടോടി സംഘത്തിലെ അംഗമാണ് പെണ്‍കുട്ടി. കച്ചവടം കഴിഞ്ഞ് അച്ഛനമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ടെന്റില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ ഉറങ്ങാന്‍ കിടന്നശേഷം കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ശരീരത്തൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. വസ്ത്രത്തില്‍ തീപടര്‍ന്നതോടെ പെണ്‍കുട്ടി നിലവിളിക്കുന്നത് കേട്ട് അച്ഛനമ്മമാരും സഹോദരങ്ങളും ഉണര്‍ന്ന് ടെന്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന വെള്ളം […]

സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം കവർന്നു ; പ്രതി പിടിയിലായത് 25 വർഷത്തിന് ശേഷം

  സ്വന്തം ലേഖിക കോട്ടയം: സര്‍വ്വീസ് സഹകരണ ബാങ്കില്‍ 12 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ 25 വര്‍ഷത്തിനു ശേഷം മുന്‍ സെക്രട്ടറി പിടിയിലായി. ഏറത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം രൂപ കവർന്ന തുവയൂര്‍ വടക്ക് പ്ലാവറ വീട്ടില്‍ മോഹനചന്ദ്രന്‍ (66) ആണ് തൃശൂര്‍ മാള കുഴൂരിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് പിടിയിലായത്. പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ 1996 മുതല്‍ അന്വേഷണം നടത്തിവന്ന കേസാണിത്. സെക്രട്ടറിയായിരിക്കുമ്പോൾ തന്നെ സ്വര്‍ണ പണയത്തിലും സ്ഥിര നിക്ഷേപത്തിലും ഇയാള്‍ […]

പുരുഷൻമാരുടെ വിവാഹപ്രായത്തിൽ മാറ്റം വരുന്നു ; സ്ത്രീകൾക്കും പുരുഷൻമാർക്കും വിവാഹ പ്രായം തുല്യമാക്കാനൊരുങ്ങി മോദി സർക്കാർ

  സ്വന്തം ലേഖിക ദില്ലി: പുരുഷൻമാരുടെ വിവാഹ പ്രായത്തിൽ മാറ്റം വരുത്തിയേക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും വിവാഹ പ്രായം തുല്യമാക്കാനാണ് ആലോചന. 18 വയസ് തികഞ്ഞാൽ പുരുഷൻമാർക്ക് വിവാഹം ചെയ്യാൻ അനുമതി നൽകുന്ന തരത്തിൽ നിയമ ഭേദഗതി വരുമെന്നാണ് റിപ്പോർട്ട്. 2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം പുരുഷൻമാരുടെ വിവാഹ പ്രായം 21 ഉം സ്ത്രീകളുടെത് 18 ഉം ആണ്. ഇതിൽ മാറ്റം വരുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഒക്ടോബർ 18ന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മന്ത്രാലയ സമിതി വിഷയം ചർച്ച ചെയ്തിരുന്നുവെന്ന് ദി […]

വർഷങ്ങളായി കുട്ടികൾ ഇല്ലാത്തതിൽ വിഷമിക്കുന്ന ആളാണ് ഞാൻ എന്നാൽ ഇനി എനിക്ക് മക്കൾ വേണ്ട ; ആ കുട്ടികൾക്ക് നീതി ലഭിക്കണം : നടൻ സാജു നവോദയ

  സ്വന്തം ലേഖകൻ പാലക്കാട് : വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന് നടൻ സാജു നവോദയ. വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുത്തെവിട്ട നടപടിയിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി കുട്ടികളില്ലാത്തതിൽ ഏറെ വിഷമിക്കുന്ന ആളാണ് താനെന്നും ഇനി കുട്ടികൾ വേണ്ട എന്നുമാണ് ചിന്തിക്കുന്നതെന്നും സാജു നവോദയ മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി പറഞ്ഞു. ‘ഏറെ വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാൻ. അതിൽ വലിയ വിഷമവും ഉണ്ട്. എന്നാൽ, ഇനി തനിക്കു മക്കൾ വേണ്ട എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിർത്താൻ പറ്റില്ല. […]

പോസ്റ്റുമോർട്ടം നിയമപ്രകാരമല്ല നടക്കുന്നത് ; റീ പോസ്റ്റുമോർട്ടം വേണമെന്ന് ബന്ധുക്കൾ ; ശ്രീമതിയുടെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകൾ കണ്ടെത്തി

  സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തമിഴ്‌നാട് സ്വദേശി കാർത്തി, ചിക്മഗളൂരു സ്വദേശി ശ്രീമതി എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോർട്ടം നടത്തിയത്. ശ്രീമതിയുടെ ശരീരത്തിൽനിന്ന് അഞ്ചു വെടിയുണ്ടകളാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾ നിയമപ്രകാരമല്ല നടക്കുന്നതെന്ന് കാർത്തിയുടെ ബന്ധുക്കൾ ആരോപിച്ചു. റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ഇവർ പാലക്കാട് കലക്ടർക്ക് അപേക്ഷ നൽകി. പോസ്റ്റുമോർട്ടത്തിനു മുൻപ് മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിച്ചില്ലെന്ന് കാർത്തിയുടെയും മണിവാസകന്റെയും ബന്ധുക്കൾ ആരോപിക്കുന്നു. പ്രമുഖ മാവോവാദി നേതാവ് കർണാടക […]

മാവോയിസ്റ്റ്‌ വേട്ട : ‘വർഗ്ഗബോധം എന്നൊന്നുണ്ട് , കൊലചെയ്യപ്പെട്ടത് സഖാക്കളാണ് ‘ ; ഡിവൈഎഫ്‌ഐയിൽ നിന്ന് രാജി വച്ച് ജില്ലാ കമ്മറ്റി നേതാക്കൾ

  സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിൽ നിന്നും രാജി. ഡിവൈഎഫ്ഐ അഗളി മേഖലാ സെക്രട്ടറി അമൽദവ് സി ജെ, കൊല്ലം എസ്എഫ്ഐ മുൻ ജില്ലാകമ്മിറ്റി അംഗം എസ് യാസിൻ എന്നിവരാണ് രാജിവെച്ചത്. ‘ഡിവൈഎഫ്‌ഐ,സിപിഐഎം സംഘടനകളിൽ നിന്ന് ഞാൻ രാജി വെക്കുന്നതായി അറിയിക്കുന്നു. കാരണം : അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ. എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം’ ?എന്നായിരുന്നു അമൽ ദേവ് ഫേസ്ബുക്കിൽ കുറിച്ചത്. മാവോയിസ്റ്റ് വേട്ടയിൽ രോഷം പ്രകടിപ്പിച്ച് 6 […]

സന്തോഷ് ട്രോഫി ഫുട്‌ബോൾ ; കേരള ടീമിനെ ഇനി ഗോൾകീപ്പർ വി. മിഥുൻ നയിക്കും

  സ്വന്തം ലേഖകൻ കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങളിലേക്കുള്ള ഇരുപതംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ബിനോ ജോർജാണ് ടീമിന്റെ മുഖ്യപരിശീലകനാകുക. ടീമിനെ ഗോൾകീപ്പർ വി.മിഥുൻ ഇനി നയിക്കും. കഴിഞ്ഞ നാലു സീസണായി കേരള ടീമിൽ അംഗമാണ് മിഥുൻ. ടീമിലെ ഏറ്റവും മുതിർന്ന താരം കൂടിയാണ് മിഥുൻ. ടീം: ഗോൾകീപ്പർമാർ: വി.മിഥുൻ, സച്ചിൻ സരേഷ് (അണ്ടർ 21), ഡിഫൻഡർമാർ: അജിൻ ടോം (അണ്ടർ 21), അലക്‌സ് സജി (അണ്ടർ 21), റോഷൻ വി.ജിജി (അണ്ടർ 21), ശ്രീരാഗ്.വി.ജി, വിബിൻ തോമസ്, […]