play-sharp-fill

വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം ; കളക്‌ട്രേറ്റിലേക്ക് എസ്. എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

  സ്വന്തം ലേഖകൻ കൽപ്പറ്റ: ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ എസ്.എഫ്.ഐ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് സംഭവത്തിൽ പ്രതിഷേധവുമായെത്തിയത്. കളക്ടറേറ്റിന്റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവർത്തകർ അകത്തുകടക്കുകയായിരുന്നു. എന്നാൽ ഇവരെ തടയാൻ ആവശ്യത്തിന് പൊലീസുണ്ടായിരുന്നില്ല. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്.എഫ്.ഐ. പ്രവർത്തകരരും എത്തിയത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവർത്തകരെ […]

വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം ; ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ജില്ലാ ജഡ്ജി സകൂളിൽ നേരിട്ടെത്തി പരിശോധന നടത്തി

  സ്വന്തം ലേഖകൻ വയനാട്: സർക്കാർ വിദ്യാലയത്തിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച് സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. ഹൈക്കോടതി ജഡ്ജിയുടെ നിർദേശത്തെ തുർന്ന് ജില്ലാ ജഡ്ജി സ്‌കൂളിൽ നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്‌സണും ജഡ്ജിക്കൊപ്പമുണ്ടായിരുന്നു. സ്‌കൂളിന്റെ ശോചനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ട ജഡ്ജി അധ്യാപകർക്ക് നേരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയും തിരുത്തലും ഉണ്ടാകുമെന്ന സൂചനയും ജഡ്ജി നൽകി. ജില്ലാ സെഷൻസ് ജഡ്ജ് എ. ഹാരീസ് ആണ് സ്‌കൂളിൽ പരിശോധന നടത്തിയത്. ഹൈക്കോടതി ജഡ്ജി നേരിട്ട് […]

പ്രജ്ഞ സിംഗും പ്രതിരോധ സമിതിയിൽ ; കേന്ദ്ര സർക്കാർ രാജ്യത്തെ അപമാനിക്കുകയാണെന്ന് കോൺഗ്രസ്സ്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂറിനെ പ്രതിരോധ കാര്യങ്ങൾക്കുള്ള പാർലമെന്ററി സമി തിയിൽ ഉൾപ്പെടുത്തിയതിനെതിരേ രൂക്ഷ വിമർശനം. മാലേഗാവ് സ്‌ഫോടനകേസിൽ പ്രതി സ്ഥാനത്തുള്ള ബി.ജെ.പി എം. പി പ്രജ്ഞ സിംഗിനെ സമിതിയിൽ ഉൾപ്പെടുത്തിയതിലൂടെ സർക്കാർ പ്രതിരോധ സേനയെ തന്നെ അപമാനിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഘാതകനായ നാഥു റാം ഗോഡ്‌സെക്ക് പരസ്യമായി ആദരം അർപ്പിച്ചും ബിജെപി എംപി അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച ഇവരെ പാർലമെന്ററി സമിതിയുടെ ഭാഗമാക്കിയത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് കോൺഗ്രസ് സെക്രട്ടറി പ്രണവ് ഝാ […]

സർക്കാരിന്റെ നിസഹകരണത്തിൽ മനംമടുത്ത് പ്രളയ ദുരിതാശ്വാസ അദാലത്ത് അധ്യക്ഷൻ രാജിവെച്ചു

  സ്വന്തം ലേഖിക കൊച്ചി: പ്രളയ പരാതികൾ ഇപ്പോഴും കുന്നുകൂടി എത്തുന്നതിന് ഇടയിൽ സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷൻ രാജിവെച്ചു.സർക്കാരിന്റെ നിസഹകരണത്തിൽ മനംമടുത്താണ് രാജി എന്നാണ് സൂചന. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ആറ് മാസമെങ്കിലും സമയമെടുക്കും. ഇതോടെ പ്രളയ പരാതികളിൽ പരിഹാരം കണ്ടെത്തുന്നത് വീണ്ടും വൈകുമെന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. കാലാവധി തീരാൻ ഇനിയും രണ്ട് വർഷം ബാക്കിയിരിക്കെയാണ് സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷൻ എസ് ജഗദീഷ് ആണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് […]

ഓൺലൈൻ വഴി അനധികൃത മരുന്നുകച്ചവടം ; മെഡ് ലൈഫ് ഇന്റർനാഷണലിന്റെ ഡ്രഗ്ഗ്‌സ് ലൈസൻസ് റദ്ദാക്കി

സ്വന്തം ലേഖകൻ കൊച്ചി: ഓൺലൈൻ വഴി മരുന്നുകച്ചവടംനടത്തിയ മരുന്നുകടയുടെ ഡ്രഗ്ഗ്‌സ് ലൈസൻസ് റദ്ദാക്കി.തൃക്കാക്കരയിൽ പൈപ്പ്‌ലൈൻ ജംങ്ഷന് സമീപം പ്രവർത്തിച്ചിരുന്ന മെഡ്‌ലൈഫ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രഗ്‌സ് ലൈസൻസുകളാണ് എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സാജുജോൺ റദ്ദാക്കിയത്. പരിശോധനയിൽ മെഡ് ലൈഫ്് ഇന്റർനാഷണിലിൽ നിന്നും അനധികൃതമായി ഓൺലൈൻ മരുന്ന് വിപണനം നടക്കുന്നതായി ഡ്രഗ്‌സ് കൺട്രോൾ അധികാരികൾക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിക്കുന്നത്. സ്ഥാപനം സ്വയം ആവിഷ്‌ക്കരിച്ച ആപ്ലിക്കേഷൻ വഴി ഓൺലൈനിൽ പ്രിസ്‌ക്രിപ്ഷൻ സ്വീകരിച്ച്, മരുന്ന് വിതരണം നടത്തുകയായിരുന്നു. ഇതിലൂടെ നാർക്കോട്ടിക് മരുന്നുകൾ ഉൾപ്പെടെ […]

ജനുവരി ഒന്ന് മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ; നിയമം ലംഘിക്കുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ

  സ്വന്തം ലേഖിക തിരുവനന്തപുരം : ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പാരിസ്ഥിതിക- ആരോഗ്യപ്രശ്‌നമായി വളർന്ന സാഹചര്യത്തിലാണ് നിരോധനം. നിരോധനം ബാധമാകുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇവ. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ),ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്‌സ്, കൂളിംഗ് ഫിലിം, പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ, സ്‌റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, […]

വിവരാവകാശ അപേക്ഷകൾക്ക് വ്യക്തമായ മറുപടി നൽകണം ; മുപ്പത് ദിവസം വരെ കാത്തിരിക്കേണ്ടതില്ലെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ

  സ്വന്തം ലേഖകൻ കോഴിക്കോട്: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് വളരെ വേഗതയിൽ വ്യക്തമായ മറുപടി നൽകണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷൻ. ഇതിനായി ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജനാധിപത്യക്രമത്തിൽ പൗരന്മാർക്ക് വിവരങ്ങൾ അറിയാനുള്ള അവകാശത്തെ ഉദ്യോഗസ്ഥർ മാനിക്കമെന്നും പറഞ്ഞു. കോഴിക്കോട് ജില്ലയിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പലറ്റ് അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർക്കായി സംസ്ഥാന വിവരാവകാശ കമ്മീഷൻ സിവിൽ സ്‌റ്റേഷനിലെ പ്ലാനിങ് സെക്രട്ടറിയേറ്റ് സമ്മേളന ഹാളിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷയിൽ നൽകുന്ന മറുപടികൾ […]

നീലിമംഗലത്ത് വാഹനങ്ങളുടെ കൂട്ടയിടി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങളിൽ ഇടിച്ചു: അപകടത്തിൽ ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കോട്ടയം: നീലിമംഗലം എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരു കാറും രണ്ട് ദോസ്ത് മിനി വാനുകളും ഒരു മീൻ വണ്ടിയും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ പത്തരയോടെ  എംസി റോഡിൽ നീലിമംഗലം പാലത്തിന് സമീപമായിരുന്നു അപകടം. കോട്ടയത്ത് നിന്നും എറണാകുളം പോവുകയായിരുന്നു ഡെൻഹാൻ എന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്നും എത്തിയ ദോസ്ത് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. റോയൽ ബജാജ് ഷോറൂമിലേക്കുള്ള ബൈക്കുകളാണ് പിക്ക് […]

സുവിശേഷം മുതൽ കൊട്ടേഷൻ വർക്ക് വരെ ; കോട്ടയംകാരനായ ആന്ധ്രാ രാജേഷിന്റെ ലീലാവിലാസങ്ങൾ കേട്ട് ഞെട്ടി വിറച്ച് പൊലീസ്

  സ്വന്തം ലേഖിക തിരുവനന്തപുരം: സുവിശേഷം, അദ്ധ്യാപനം, മുട്ടക്കച്ചവടം അങ്ങനെ ജീവിതത്തിൽ പല വേഷങ്ങളും കെട്ടി. പക്ഷേ, കൈയിലെ വില്ലത്തരത്തിൽ കച്ചവടമെല്ലാം പൊട്ടി. കടം കയറിയപ്പോൾ പുത്തൻ മേച്ചിൽപുറം തേടി നടന്നു. കവർച്ചക്കാരന്റെ വേഷമണിഞ്ഞു. കൂട്ടിന് അടിപിടിയും ക്വട്ടേഷൻ വർക്കും. നാട്ടുകാർക്ക് പേടിസ്വപ്നം. ഒടുവിൽ വീട്ടമ്മയേയും മകളേയും തോക്കിൻമുനയിൽ നിറുത്തി മാല കവർന്ന് മുങ്ങിയെങ്കിലും പൊലീസിന്റെ ജാഗ്രതയിൽ ഇരുമ്പഴിക്കുള്ളിലായി. കോട്ടയം വൈക്കം പെരുവ പന്തപ്പിള്ളിൽ ഹൗസിൽ രാജേഷ് കുമാറിന്റെ (42) കഥകൾ കേട്ട് പൊലീസും അമ്പരന്നു. നാടിനെ വിറപ്പിച്ച പല സംഭവങ്ങളും കവർച്ചകളും എണ്ണിയെണ്ണി […]

റേഷൻ കടകൾ മിനി ബാങ്കുകളാക്കി മാറ്റുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ മിനി ബാങ്കുകളാക്കി മാറ്റുന്നു. അരിയും മറ്റു സാധനങ്ങളും ലഭ്യമാക്കുന്നതിന് പുറമേ റേഷൻ കടകളിൽ ബാങ്കിങ് സേവനവും ആരംഭിക്കാൻ നടപടി തുടങ്ങി.ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നടപ്പാക്കുന്നത്. എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങൾ നടത്തുന്നത്. ഇവരുമായി ഉടൻ ധാരണയിലെത്തും. ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാർ അധിഷ്ഠിതമായാകും സേവനം. ഫോൺ റീച്ചാർജിങ്ങിനും വിവിധ ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ സൗകര്യവുമൊരുക്കും. നിക്ഷേപം സ്വീകരിക്കൽ ഉൾപ്പെടെയുളള ബാങ്കിങ് […]