നീലിമംഗലത്ത് വാഹനങ്ങളുടെ കൂട്ടയിടി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങളിൽ ഇടിച്ചു: അപകടത്തിൽ ആർക്കും പരിക്കില്ല

നീലിമംഗലത്ത് വാഹനങ്ങളുടെ കൂട്ടയിടി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങളിൽ ഇടിച്ചു: അപകടത്തിൽ ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ

കോട്ടയം: നീലിമംഗലം എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരു കാറും രണ്ട് ദോസ്ത് മിനി വാനുകളും ഒരു മീൻ വണ്ടിയും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

വെള്ളിയാഴ്ച രാവിലെ പത്തരയോടെ  എംസി റോഡിൽ നീലിമംഗലം പാലത്തിന് സമീപമായിരുന്നു അപകടം. കോട്ടയത്ത് നിന്നും എറണാകുളം പോവുകയായിരുന്നു ഡെൻഹാൻ എന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്നും എത്തിയ ദോസ്ത് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോയൽ ബജാജ് ഷോറൂമിലേക്കുള്ള ബൈക്കുകളാണ് പിക്ക് അപ്പ് വാനിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാൻ മുന്നിൽ പോവുകയായിരുന്ന കാറിൽ ഇടിച്ചു. കാർ മറ്റൊരു പിക്കപ്പ് വാനിലും മീൻ വണ്ടിയിലും ഇടിച്ചു.

അപകടത്തെതുടർന്ന് എം സി റോഡ് നീലിമംഗലം ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടായി. പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതക്കുരുക്കഴിച്ചത്.