play-sharp-fill

എഫ്.റ്റി.എ : വെഹിക്കിൾ ട്രാക്കേഴ്‌സ് സംഘടന രൂപീകൃതമായി

  സ്വന്തം ലേഖകൻ എറണാകുളം: പൊതു വാഹനങ്ങളിൽ എഐഎസ് 140 ജി.പി.എസ് നിർബന്ധമായും ഘടിപ്പിക്കണം എന്ന കേന്ദ്രസർക്കാർ നിയമം കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയമിച്ച വിദഗ്ധ സമതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ ഓർഡർ ഇറക്കിയിരുന്നു.ഇതു പ്രകാരം ഓരോ വിഭാഗത്തിലും വരുന്ന വാഹനങ്ങൾ AIS 140 ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള തീയ്യതി പ്രഖ്യാപിക്കുകയുണ്ടായി. സ്‌കൂൾ ബസുകളും കുട്ടികളെ സ്‌കൂളിൽ കൊണ്ടു പോകുന്ന വാഹനങ്ങളും നിർബന്ധമായും ജി.പി.എസ് ഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും ഈ ഉപകരണം ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നതാണ്. […]

തടാകങ്ങളും തണ്ണീർതടങ്ങളും അനിവാര്യം ; വികസനത്തിന്റെ പേരിൽ അവയെ നശിപ്പിക്കരുത് : സുപ്രീം കോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: വികസനത്തിന്റെ പേരിൽ തടാകങ്ങൾ നശിപ്പിക്കരുതെന്ന് സുപ്രീം കോടതി. ഡൽഹിയോടു തൊട്ടുടുത്തു കിടക്കുന്ന ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ വ്യവസായ വികസനത്തിനായി തടാകങ്ങൾ നികത്താൻ ബന്ധപ്പെട്ട അധികൃതർ നടപടി എടുത്തത് സുപ്രീം കോടതി റദ്ദാക്കി. തടാകങ്ങൾ നികത്തിയാൽ പരിസരത്തെ പച്ചപ്പ് ഇല്ലാതാകും. കുടിവെള്ളത്തിനായി മൂന്നു കിലോമീറ്റർ ഗ്രാമവാസികൾ നടക്കണം. അത് ഒട്ടും പ്രായോഗികമല്ലെന്നു കോടതി പറഞ്ഞു.പകരം, ബദൽ തണ്ണീർത്തടങ്ങൾ സ്ഥാപിക്കുമെന്നു വ്യവസായ വകുപ്പ് ഉറപ്പു നൽകിയെങ്കിലും സുപ്രീം കോടതി അതു തള്ളിക്കളഞ്ഞു. തടാകങ്ങളും തണ്ണീർത്തടങ്ങളും അനിവാര്യമാണ്. അവ സംരക്ഷിക്കാനുള്ള […]

‘അംബാൻ’ 12 മണിക്കൂറിനകം ചുഴലിക്കാറ്റാകും ; കേരളത്തിൽ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖിക തിരുവനന്തപുരം : പന്ത്രണ്ട് മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗോവ തീരത്ത് നിന്ന് 440 കിലോമീറ്റർ മാറിയും മുംബൈ തീരത്ത് നിന്ന് 600 കിലോ മീറ്ററും മാറി ഉണ്ടാവുന്ന അതിതീവ്രന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്. അറബിക്കടലിൽ ഈ വർഷം രൂപപ്പെടുന്ന ഒൻപതാമത്തെ ചുഴലിക്കാറ്റാണ് ഇത്. അംബാൻ എന്നാണ് ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്. ചുഴലിക്കാറ്റാകുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കർണ്ണാടക എന്നിവിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും […]

ശബരിമല: പതിനെട്ടാം പടിക്ക് മുകളിൽ മൊബൈല്‍ ഫോണിന് നിരോധനം

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്. ശ്രീകോവിലിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. ശ്രീകോവിലിനു സമീപം തിരുമുറ്റത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠയുടെ ദൃശ്യങ്ങള്‍ വരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തിരുമുറ്റത്ത് ഫോണ്‍ വിളിക്കാന്‍ പോലും മൊബൈല്‍ പുറത്തെടുക്കാനാവില്ല. ആദ്യ ഘട്ടത്തില്‍ താക്കീത് നല്‍കി ദൃശ്യങ്ങള്‍ മായ്ച്ചശേഷം ഫോണ്‍ തിരികെ നല്‍കും .വരും ദിവസങ്ങളില്‍ ഫോണ്‍ വാങ്ങി വയ്ക്കുന്നതുള്‍പ്പടെയുള്ള […]

മന്ത്രി ജലീല്‍ അധികാര പരിധി ലംഘിച്ചതായി ഗവര്‍ണറുടെ റിപ്പോര്‍ട്ട്; മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടണം: ചെന്നിത്തല

സ്വന്തം ലേഖിക ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ജലീലിന്റെ രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സാങ്കേതിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കിയത് അധികാര പരിധി ലംഘിക്കുന്ന നടപടിയാണെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.

ഏറ്റുമാനൂർ നഗരസഭാ ഭരണസമിതിക്കെതിരായ എൽഡിഎഫിന്റെ വ്യാജ പ്രചരണം പൊതു ജനങ്ങൾ തിരിച്ചറിയുക

  സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ഉപരോധം എൽ.ഡി.എഫിന്റെ അപഹാസ്യം എന്ന് കോൺഗ്രസ്.പാവപ്പെട്ട ജനങ്ങൾ ക്ഷേമ പെൻഷൻ ലഭിക്കുന്നതിന് വേണ്ടി മസ്റ്ററിംങ് നടത്തുന്നതിന് എത്തിയതിനെ ഇടത് പ്രവർത്തകർ തടസപ്പെടുത്തുകയായിരുന്നു. കൂടാതെ ജീവനക്കാരെ അടക്കം കടത്തിവിടാതെ ചില നേതാക്കൾ ദീക്ഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും ഭരണ സ്വാധീനത്തിൽ പോലീസിനെ വിലയ്‌ക്കെടുത്ത് പലതവണ ആവശ്യപ്പെട്ടിട്ടും ഓഫീസ് പ്രവർത്തിക്കുന്നതിന് സംരക്ഷണം നൽകിയില്ല. നഗരസഭാ ഭരണത്തിൽ പ്രധാന സ്ഥാനമാനങ്ങൾ കൈയ്യാളുന്നവർ തങ്ങളുടെ ഉത്തരവാധിത്വത്തിൽ വന്ന വീഴ്ചകൾ മറയ്ക്കാൻ യുഡിഎഫിനെ പഴിചാരി പൊതു ജനത്തെ അപഹാസ്യരാക്കുകയാണ്. പ്രധാനപ്പെട്ട സമിതികളായ വികസനം […]

കാമുകനുമായി വഴക്കിട്ട് കൈത്തണ്ട മുറിച്ചു ; കാമുകനെ രക്ഷിക്കാൻ മുഖംമൂടി ആക്രമണത്തിന്റെ കഥ ; യുവതിയുടെ കള്ളക്കഥ പൊളിച്ചടുക്കി പൊലീസ്

  സ്വന്തം ലേഖിക കൊച്ചി: പ്രണയിതാക്കൾ തമ്മിൽ വഴക്കിടുക എന്നത് സ്വാഭാവിക സംഭവമാണ്. ചിലപ്പോൾ മർദ്ദനത്തിലേക്ക് വരെ പോകാറുണ്ട്. എന്നാൽ ദേഷ്യം മാറുമ്പോൾ വീണ്ടും ഇരുവരും ഒന്നാകും. കാമുകനുമായി പിണങ്ങിയ പെൺകുട്ടി ചെയ്തത് കുറച്ച് കടുംങ്കൈ ആയിപ്പോയി. കൈത്തണ്ട മുറിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് കാമുകൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് സംഭവത്തിന്റെ ഗൗരവം കാമുകനും പെൺകുട്ടിയും മനസിലാക്കിയത്. ഇതോടെ എന്ത് ചെയ്യാണമെന്നറിയാതെ കടുത്ത മാനസിക സമ്മർദ്ദത്തിലായി ഇരുവരും. കാമുകനെ രക്ഷിക്കാൻ പെൺകുട്ടി ഒരു കള്ളക്കഥ പടച്ചുണ്ടാക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. […]

എസ്ബിഐയുടെ പഴയ എടിഎം കാർഡുകൾ ജനുവരി ഒന്നു മുതൽ ഉപയോഗശ്യൂന്യം

  സ്വന്തം ലേഖകൻ കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ് കാർഡിലേക്ക് മാറാനുള്ള സമയ പരിധി ഈ മാസം 31 ഓടെ അവസാനിക്കും. മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ കൈവശം വയ്ക്കുന്നവർ ഉടൻ തന്നെ തങ്ങളുടെ കാർഡുകൾ ചിപ് കാർഡാക്കി മാറ്റണം. അല്ലെങ്കിൽ ജനുവരി ഒന്ന് മുതൽ ആ കാർഡുകൾ യാതൊരു ഉപയോഗത്തിനും കൊള്ളാത്തവയാകുമെന്നാണ് മുന്നറിയിപ്പ്. സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കാർഡുകളിൽ മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ കൈവശം വയ്ക്കുന്നവർക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എസ്ബിഐ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്ബത്തിക തട്ടിപ്പുകൾ സ്ഥിരമായതോടെയാണ് കൂടുതൽ […]

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം കാമുകനൊപ്പം നാടുവിട്ട നവവധു അറസ്റ്റിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം : വിവാഹത്തിനുശേഷം കാമുകനൊപ്പം സ്ഥലംവിട്ട നവവധുവിനെ കോവളത്ത് നിന്ന് പോലീസ് കണ്ടെത്തി. വെങ്ങാനൂർ സ്വദേശിനിയായ 32 കാരിയെയാണ് കെഎസ്ആർടിസി ഡ്രൈവറായ കാമുകനൊപ്പം കോവളത്തുനിന്ന് വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരുതംകുഴി സ്വദേശിയായ യുവാവുമായി രണ്ടുദിവസത്തിന് മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവതി ഭർത്താവിന് വോയിസ് മെസേജ് അയച്ചശേഷം വീട്ടിൽ നിന്ന് ആഭരണങ്ങളുമായി സ്ഥലം വിടുകയായിരുന്നു. തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാൾക്കൊപ്പം പോകുന്നു എന്നുമായിരുന്നു വോയിസ് മെസേജ്. തുടർന്ന് യുവാവിൻറെ വീട്ടുകാർ വട്ടിയൂർക്കാവ് സ്റ്റേഷനിൽ പരാതി […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ക്രിസ്മസ്,പുതുവത്സര യാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

  സ്വന്തം ലേഖിക കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ആഭ്യന്തര, വിദേശ യാത്രാ പാക്കേജുകൾ ഐ.ആർ.സി.ടി.സി പ്രഖ്യാപിച്ചു. ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ യാത്ര ഡിസംബർ 20ന് പുറപ്പെട്ട് 30ന് തിരിച്ചെത്തും. ഹൈദരാബാദ്, അജന്ത, എല്ലോറ, സ്റ്റാച്യൂ ഒഫ് യൂണിറ്റി, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങൾ സന്ദർശിക്കുന്ന പാക്കേജാണിത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ സ്റ്രേഷനുകളിൽ നിന്ന് ട്രെയിനിൽ പ്രവേശിക്കാം. ടിക്കറ്ര് നിരക്ക് 11,680 രൂപ. ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന […]