എഫ്.റ്റി.എ : വെഹിക്കിൾ ട്രാക്കേഴ്‌സ് സംഘടന രൂപീകൃതമായി

എഫ്.റ്റി.എ : വെഹിക്കിൾ ട്രാക്കേഴ്‌സ് സംഘടന രൂപീകൃതമായി

 

സ്വന്തം ലേഖകൻ

എറണാകുളം: പൊതു വാഹനങ്ങളിൽ എഐഎസ് 140 ജി.പി.എസ് നിർബന്ധമായും ഘടിപ്പിക്കണം എന്ന കേന്ദ്രസർക്കാർ നിയമം കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയമിച്ച വിദഗ്ധ സമതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ ഓർഡർ ഇറക്കിയിരുന്നു.ഇതു പ്രകാരം ഓരോ വിഭാഗത്തിലും വരുന്ന വാഹനങ്ങൾ AIS 140 ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള തീയ്യതി പ്രഖ്യാപിക്കുകയുണ്ടായി.

സ്‌കൂൾ ബസുകളും കുട്ടികളെ സ്‌കൂളിൽ കൊണ്ടു പോകുന്ന വാഹനങ്ങളും നിർബന്ധമായും ജി.പി.എസ് ഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും ഈ ഉപകരണം ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാന രീതിയിൽ മെറ്റ് യാത്രാ,ചരക്ക് വാഹനങ്ങളും എപോൾ മുതൽ ജി.പി.എസ് ഘടിപ്പിക്കണമെന്ന് ഓർഡറിൽ വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്.2020 ഫെബ്രുവരി മാസത്തിന് മുമ്പായി മുഴുവൻ പൊതു വാഹനങ്ങളിലും ജി.പി.എസ് നിലവിൽ വരും.ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നല്കുകയില്ല മാത്രമല്ല എൻഫോഴ്സ്മെന്റ് പരിശോധനയും ഉണ്ടാവും.

ഓർഡറിന്റെ കോപ്പി ചുവടെ


ഈ മേഖലയിലെ ജി.പി.എസ് ഉല്പാദനവുമായി ബന്ധപ്പെട്ട് മോട്ടോർവാഹന വകുപ്പിന്റെ അംഗീകാരം ലഭിച്ച നിർമ്മാതാക്കളുടെ കേരളത്തിലെ പ്രതിനിധികളുടെ സംഘടന നിലവിൽ വന്നു.എറണാകുളം ലോട്ടസ് ക്ലബ്ബിൽ കൂടിയ പ്രതിനിധികളുടെ ജനറൽ ബോഡി യോഗം താഴെ പറയുന്ന നിർമ്മാതാക്കളുടെ വിതരണക്കാരെ ഔദ്യോഗിക ഭാരവാഹികളായി തിരഞ്ഞെടുത്തു.

പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് (യുണൈറ്റഡ് ഇലക്ട്രിക്കൽസ്),
വൈസ് പ്രസിഡണ്ട് ജോയിസ് ജോസഫ് ( ആക്‌സലോഡ് ഇലക്ട്രോണിക്‌സ് ),സെക്രട്ടറി ധനഞ്ജയൻ
പി.വി(വോൾട്ടി), ജോ.സെക്രട്ടറി വിദ്യാ രമേശ്(അകോർട് സോഫ്റ്റ് ), ട്രഷറർ സോജപ്പൻ ടി.ജെ (റോഡ് പോയിന്റ്),
ഷൈജു എ.പി(ട്രാനോ) , സുധീർ പി.കെ(ബി &ഡി ടെക്‌നോളജീസ്), രവീന്ദ്രനാഥ് കെ.പി(മിൻഡാ ടെലിമാക്റ്റീസ്),മാത്യു തോമസ്(വിഎസ്റ്റി മൊബിലിറ്റി ), സുബീഷ് മഹേന്ദ്രൻ
(ട്രെയാൻകിൾ ഇൻഫോടെക്), മുഹമ്മദ് ബാദുഷ (യുണൈറ്റിഡ്) തുടങ്ങിയവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

എറണാകുളം കേന്ദ്രമാക്കി സംഘടനയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.ഈ മേഖലയിൽ സർക്കാർ അംഗീകാരം ഉള്ള ഉപകരണങ്ങൾ മാത്രം ഘടിപ്പിക്കുക , വാഹന ഉടമകൾ ചൂഷണം ചെയ്യപ്പെടുന്നത് തടയുക, ഇതിന്റെ ആവശ്യകതയേക്കുറിച്ച് വാഹന ഉടമകളെ ബോധവാന്മാരുക്കുക ,ഉപഭോക്താക്കൾക്ക് കൃത്യമായ സർവ്വീസ് നിർമ്മാതാക്കളിൽ നിന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.