ശബരിമല: പതിനെട്ടാം പടിക്ക് മുകളിൽ മൊബൈല്‍ ഫോണിന് നിരോധനം
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്.
ശ്രീകോവിലിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. ശ്രീകോവിലിനു സമീപം തിരുമുറ്റത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.
ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠയുടെ ദൃശ്യങ്ങള്‍ വരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തിരുമുറ്റത്ത് ഫോണ്‍ വിളിക്കാന്‍ പോലും മൊബൈല്‍ പുറത്തെടുക്കാനാവില്ല. ആദ്യ ഘട്ടത്തില്‍ താക്കീത് നല്‍കി ദൃശ്യങ്ങള്‍ മായ്ച്ചശേഷം ഫോണ്‍ തിരികെ നല്‍കും .വരും ദിവസങ്ങളില്‍ ഫോണ്‍ വാങ്ങി വയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികളുണ്ടാകും. അയ്യപ്പന്മാര്‍ നടപ്പന്തലിലേക്ക് കടക്കുമ്പോള്‍ മുതല്‍ ഫോണ്‍ ഓഫ് ചെയ്ത് ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനെട്ടാം പടിക്ക് മുകളില്‍ മൈാബൈല്‍ ഫോണ്‍ ഉപയോഗം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.