മന്ത്രി ജലീല്‍ അധികാര പരിധി ലംഘിച്ചതായി ഗവര്‍ണറുടെ റിപ്പോര്‍ട്ട്; മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടണം: ചെന്നിത്തല
സ്വന്തം ലേഖിക
ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ജലീലിന്റെ രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സാങ്കേതിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കിയത് അധികാര പരിധി ലംഘിക്കുന്ന നടപടിയാണെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :