video
play-sharp-fill
തടാകങ്ങളും തണ്ണീർതടങ്ങളും അനിവാര്യം ; വികസനത്തിന്റെ പേരിൽ അവയെ നശിപ്പിക്കരുത് : സുപ്രീം കോടതി

തടാകങ്ങളും തണ്ണീർതടങ്ങളും അനിവാര്യം ; വികസനത്തിന്റെ പേരിൽ അവയെ നശിപ്പിക്കരുത് : സുപ്രീം കോടതി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വികസനത്തിന്റെ പേരിൽ തടാകങ്ങൾ നശിപ്പിക്കരുതെന്ന് സുപ്രീം കോടതി. ഡൽഹിയോടു തൊട്ടുടുത്തു കിടക്കുന്ന ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ വ്യവസായ വികസനത്തിനായി തടാകങ്ങൾ നികത്താൻ ബന്ധപ്പെട്ട അധികൃതർ നടപടി എടുത്തത് സുപ്രീം കോടതി റദ്ദാക്കി. തടാകങ്ങൾ നികത്തിയാൽ പരിസരത്തെ പച്ചപ്പ് ഇല്ലാതാകും. കുടിവെള്ളത്തിനായി മൂന്നു കിലോമീറ്റർ ഗ്രാമവാസികൾ നടക്കണം. അത് ഒട്ടും പ്രായോഗികമല്ലെന്നു കോടതി പറഞ്ഞു.പകരം, ബദൽ തണ്ണീർത്തടങ്ങൾ സ്ഥാപിക്കുമെന്നു വ്യവസായ വകുപ്പ് ഉറപ്പു നൽകിയെങ്കിലും സുപ്രീം കോടതി അതു തള്ളിക്കളഞ്ഞു.

തടാകങ്ങളും തണ്ണീർത്തടങ്ങളും അനിവാര്യമാണ്. അവ സംരക്ഷിക്കാനുള്ള ഭരണഘടനാ വ്യവസ്ഥ പാലിക്കണമെന്ന് പറഞ്ഞ കോടതി സ്‌കൂളുകളിൽ പ്രകൃതി സംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നൽകണമെന്നും അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളുകളിൽ ആഴ്ച്ചയിൽ ഒരു മണിക്കൂറെങ്കിലും പ്രകൃതിക്കു വേണ്ടി മാറ്റിവെക്കണം. അഖിലേന്ത്യാ തലത്തിൽ ഇതു പ്രാവർത്തികമാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഉത്തരവു നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. സ്‌കൂളുകളിൽ യുവമനസ്സുകളെ ബോധവൽകരിക്കാനും പ്രകൃതി സംരക്ഷകരാക്കി അവരെ വളർത്താനും പ്രകൃതിസംരക്ഷണ സന്ദേശം നൽകുന്ന ക്ലാസുകൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര സർക്കാരിന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഉത്തരവു നൽകി.