play-sharp-fill

ആൽഫാ മേരിയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി; ലൈസൻസില്ലാത്ത ആൽഫാ മേരിയുടെ തട്ടിപ്പുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യം

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലാരിവട്ടത്തെ ആൽഫാമേരി എന്ന തട്ടിപ്പു കമ്പനിയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി. ആൽഫാ മേരി എന്ന കൺസൾട്ടൻസി സ്ഥാപനത്തിന് ലൈസൻസില്ലെന്നു വ്യക്തമായതോടെയാണ് ആൽഫയ്‌ക്കെതിരെ തേർഡ് ഐ ന്യസ് ലൈവ് പ്രധാനമന്ത്രിയ്ക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതി നൽകിയിരിക്കുന്നത്. വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് അങ്കമാലി കറുകുറ്റി പാലിശേരി അറയ്ക്കൽ വീട്ടിൽ സഹദേവന്റെ മകൻ സജീഷ് കുമാറിനെ കബളിപ്പിച്ചാണ് ആൽഫാ മേരി കൺസൾട്ടൻസി എന്ന സ്ഥാപനം രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഇതു സംബന്ധിച്ചു പരാതി പറയാനെത്തിയ […]

സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. മോട്ടോർവാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാൻ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് കേസ്. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ എംപിക്കെതിരായ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എഡിജിപി അനുമതി നൽകി. സമാനമായ കേസുകളിൽ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരായ കേസുകൾ ക്രൈം ബ്രാഞ്ച് […]

നായയെ കടുവയാക്കി: പേടിച്ചോടി കുരങ്ങന്മാർ

  സ്വന്തം ലേഖകൻ ശിവമോഗ: നായ കടുവയായി പേടിച്ചോടി കുരങ്ങൻമാർ. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കർഷകനാണ് കുരങ്ങന്മാരെ ഓടിക്കാൻ നായയെ കടുവാക്കിയത്. പാടത്തെ വിളകൾ നശിപ്പിക്കുന്ന കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടിയതോടെയാണ് കുരങ്ങൻമാരെ ഓടിക്കാനായി കർഷകൻ ഒരു വ്യത്യസ്ത മാർഗം പരീക്ഷിച്ചത് . കർഷകൻ തന്റെ ലാബ്രഡോറിനെ ചായം പൂശി കടുവയെ പോലെ തോന്നിപ്പിച്ച് കുരങ്ങന്മാരെ പറ്റിക്കാൻ പദ്ധതിയിട്ടു. തന്റെ പരീക്ഷണം വിജയമായിത്തീരുമെന്ന് പ്രതീക്ഷ തീരെ കുറവായിരുന്നെങ്കിലും ഒന്നും ശ്രമിച്ചു നോക്കാമെന്ന നിലയിൽ ചെയ്താണ്. 53 ഏക്കറോളമുള്ള കൃഷിയിടം കുരങ്ങമാരുടെ ആക്രമണത്തിൽ നിന്ന് […]

ഹെൽമറ്റില്ലാ യാത്ര: പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്; ഒറ്റ ദിവസം പിഴ 1.77 ലക്ഷം രൂപ; ഹെൽമറ്റില്ലാതെ കുടുങ്ങിയത് 107 പേർ 

സ്വന്തം ലേഖകൻ കോട്ടയം: ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെല്ലാം ഹെൽമറ്റ് ധരിക്കണമെന്ന നിയമം കർശനമായി നടപ്പാക്കിയതിന്റെ മൂന്നാം ദിവസം ജില്ലയിൽ പിഴയായി ഈടാക്കിയത് 1.77 ലക്ഷം രൂപ. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്ത 107 പേർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ്, ആർ.ടി.ഒ വി.എം ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. എൻഫോഴ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ച 10 പേരും, പിൻസീറ്റിൽ ഹെൽമറ്റ് […]

മകളുടെ കല്യാണം വിളിക്കാനെത്തി: മകളുടെ പ്രായം പോലുമില്ലാത്ത കുട്ടിയെ പീഡിപ്പിച്ചു; കാഞ്ഞിരപ്പള്ളിക്കാരനായ പ്രതിയ്ക്ക് അഞ്ചു വർഷം തടവ് വിധിച്ച് പോക്‌സോ കോടതി

ക്രൈം ഡെസ്‌ക് കോട്ടയം: അച്ഛനും അമ്മയും വീട്ടിലും പരിസരത്തും ജോലി ചെയ്യുന്നതിനിടെ, വീടിനു സമീപത്തെ കടയിലെത്തി പിഞ്ചു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയ്ക്ക് അഞ്ചു വർഷം കഠിന തടവ്. മകളുടെ വിവാഹം ക്ഷണിക്കാനെത്തിയപ്പോഴാണ് പ്രതി മകളുടെ പ്രായം പോലുമില്ലാത്ത പിഞ്ചു കുഞ്ഞിനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. കാഞ്ഞിരപ്പള്ളി നെല്ലിക്കുന്നേൽ ജോസഫി( തങ്കച്ചൻ -54)നെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി ജി.ഗോപകുമാർ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായി ഏഴു വർഷം കഠിന തടവും നാൽപ്പത്തയ്യായിരം രൂപ പിഴയും വിധിച്ചെങ്കിലും, ശിക്ഷ ഒന്നിച്ച് […]

പിണറായി തിരിച്ചെത്തിയാലുടൻ മന്ത്രി സഭയിൽ വൻ അഴിച്ചുപണി ; കടകംപള്ളിയും മൊയ്തീനുമടക്കം പുറത്തേക്കെന്നു സൂചന

  സ്വന്തം ലേഖിക തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ വൻ അഴിച്ച് പണിക്ക് സാധ്യത. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ, ടൂറിസം മന്ത്രി എസി മൊയ്തീൻ, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ. പകരം യുവഎംഎൽഎമാർ അടക്കമുളള പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടംപിടിക്കാനാണ് സാധ്യത. പിണറായി വിജയൻ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ 17 മാസം മാത്രമാണ് ബാക്കി നിൽക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ടിപി രാമകൃഷ്ണനേയും എസി മൊയ്തീനേയും സർക്കാരിൽ നിന്ന് നീക്കുന്നത് എന്നാണ് സൂചന. […]

സ്ത്രീ സുരക്ഷ ; മെട്രോ യാത്രയിൽ സ്ത്രീകൾക്ക് പെപ്പർ സ്‌പ്രേ കൈയിൽ കരുതാൻ അനുമതി

  സ്വന്തം ലേഖിക ബെംഗളരൂ: മെട്രോ യാത്രയ്ക്കിടയിൽ സ്ത്രീകൾക്ക് ബാഗിൽ പെപ്പർ സ്പ്രേ ഉപയോഗിക്കാൻ അനുമതിയുമായി ബെംഗളുരൂ മെട്രോ റെയിൽ കോർപറേഷൻ. സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന നിലയ്ക്കാണ് ഈ തീരുമാനമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. ‘ഹൈദരാബാദ്’ ഇനി ഒരിക്കലും ആവർത്തിക്കപ്പെടരുതെന്നാണ് എല്ലാവരെയും പോലെ മെട്രോയും ആഗ്രഹിക്കുന്നതെന്നും സ്വയരക്ഷയ്ക്ക് സ്ത്രീകൾക്കുള്ള അവകാശത്തെ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. തീപിടുത്തത്തിന് കാരണമാകുന്നതിനാൽ നേരത്തെ മെട്രോയിൽ നിന്ന് പെപ്പർ സ്പ്രേ നിരോധിച്ചിരുന്നു. തെലുങ്കാനയിൽ നടന്ന ക്രൂര പീഡനത്തെത്തുടർന്നാണ് ഈ പുതിയ നടപടിയുമായി മെട്രോ മുമ്പോട്ട് വന്നത്.

മൊബൈൽ ഫോൺ നിരക്ക് വർധനയിൽ പേടിക്കേണ്ട ; ചെയ്യേണ്ടത് ഇങ്ങനെ

  സ്വന്തം ലേഖകൻ മുംബൈ: മൊബൈൽ ഫോൺ നിരക്ക് വർധനയിൽ പേടിക്കേണ്ട ചെയ്യേണ്ടത് ഇങ്ങനെ. മുൻനിര ടെലികോം കമ്പനികൾ കുത്തനെ ഉയർത്തിയ മൊബൈൽ നിരക്കുകൾ അടുത്ത ദിവസം പ്രാബല്യത്തിൽ വരികയാണ്. ശരാശരി 40 മുതൽ 50 ശതമാനം വരെ നിരക്ക് വർധനയാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ, എയർടെൽ, വൊഡഫോൺ-ഐഡിയ എന്നി കമ്പനികളുടേതായി മൊത്തം 60 കോടി ഉപഭോക്താക്കളെയാണ് പ്രീപെയ്ഡ് നിരക്ക് വർധന നേരിട്ട് ബാധിക്കുക. ഇതോടെ ഈ നിരക്ക് വർധനയിൽ നിന്ന് ഏങ്ങനെ രക്ഷപ്പെടാമെന്ന ആലോചനകളും തകൃതിയായി നടക്കുകയാണ്. ഉപഭോക്താക്കൾക്ക് ഈ നിരക്ക് വർധന […]

ഇൻസ്റ്റാഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി

  സ്വന്തം ലേഖകൻ ഇൻസ്റ്റാഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി. സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായ അമേരിക്കൻ പൂച്ചയായ ലിൻ ബബാണ്് ഞായറാഴ്ച വിടവാങ്ങിയത്. പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്‌സ്‌കി ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി വൈകല്യങ്ങളോടെയാണ് ബബ് ജനിച്ചത്. ഏറ്റവും മാന്ത്രിക ജീവനുള്ള ശക്തി എന്നാണ് ബ്രിഡാവ്‌സ്‌കി പൂച്ചയെ ഓർമിച്ചത്. മൃഗസംരക്ഷണത്തിനായി 700,000 ഡോളർ (5 കോടി) സമാഹരിക്കാൻ ലിൻ ബബ് സഹായിച്ചതായി ബ്രിഡാവ്‌സ്‌കി വ്യക്തമാക്കി

വീണ്ടും എടിഎം തട്ടിപ്പ് : 15 മിനിറ്റിന്റെ ഇടവേളയിൽ കവർന്നത് ഒരു ലക്ഷം രൂപ

  സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്.സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്. ഇന്നലെ രാവിലെ 6.50 മുതൽ 7.10 വരെയുള്ള സമയങ്ങളിലാണ് പലതവണയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മുഹമ്മദ് ഷാബിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്.15 മിനിറ്റിൽ പത്തു തവണയായിട്ടാണ് പണം പിൻവലിച്ചത്്.പണം പിൻവലിക്കുന്നതിന്റെ വിവരം ഡോക്ടറുടെ ഫോണിൽ എസ്എംഎസ് ആയി എത്തിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ മോഷ്ടാക്കൾ അപഹരിച്ചു കഴിഞ്ഞിരുന്നു.മോഷ്ടാക്കൾ പണം എടിഎം വഴി അപഹരിക്കുന്ന വിവരം താൻ അറിയുന്നത് […]