ആൽഫാ മേരിയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി; ലൈസൻസില്ലാത്ത ആൽഫാ മേരിയുടെ തട്ടിപ്പുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യം

ആൽഫാ മേരിയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി; ലൈസൻസില്ലാത്ത ആൽഫാ മേരിയുടെ തട്ടിപ്പുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാലാരിവട്ടത്തെ ആൽഫാമേരി എന്ന തട്ടിപ്പു കമ്പനിയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രിയ്ക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി. ആൽഫാ മേരി എന്ന കൺസൾട്ടൻസി സ്ഥാപനത്തിന് ലൈസൻസില്ലെന്നു വ്യക്തമായതോടെയാണ് ആൽഫയ്‌ക്കെതിരെ തേർഡ് ഐ ന്യസ് ലൈവ് പ്രധാനമന്ത്രിയ്ക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതി നൽകിയിരിക്കുന്നത്.

വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് അങ്കമാലി കറുകുറ്റി പാലിശേരി അറയ്ക്കൽ വീട്ടിൽ സഹദേവന്റെ മകൻ സജീഷ് കുമാറിനെ കബളിപ്പിച്ചാണ് ആൽഫാ മേരി കൺസൾട്ടൻസി എന്ന സ്ഥാപനം രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഇതു സംബന്ധിച്ചു പരാതി പറയാനെത്തിയ സജീഷ് കുമാറിന് വേണ്ട നിയമസഹായങ്ങളെല്ലാം തേർഡ് ഐ ന്യൂസ് ലൈവ് ചെയ്തു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും മറ്റു വേദികളും ഒന്നും സജീഷിനെ സഹായിക്കാതിരുന്നതോടെയാണ് പരാതി വാർത്തയാക്കി തേർഡ് ഐ ന്യൂസ് ലൈവ് തന്നെ രംഗത്ത് എത്തിയത്. ഇതേ തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് സംഘം നിരന്തരം വാർത്ത നൽകിയതോടെ തേർഡ് ഐയ്‌ക്കെതിരെയായി ആൽഫാമേരിയുടെ ഭീഷണി. തേർഡ് ഐ ന്യൂസ് ലൈവ് ന്യൂസ് എഡിറ്ററെ ഫോണിൽ വിളിച്ച ആൽഫാമേരി ഗ്രൂപ്പ് തെറിവിളിയും വധഭീഷണിയും മുഴക്കി. ഇതിനെതിരെ തേർഡ് ഐ ന്യൂസ് എഡിറ്റോറിയൽ ടീം നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് വെസ്റ്റ്  സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ അന്വേഷണം നടത്തുകയാണ്.

ഇതിനിടെയാണ് ആൽഫാമേരിയ്ക്ക് ലൈസൻസില്ലെന്ന വിവരാവകാശ രേഖ തേർഡ് ഐ ന്യൂസ് ലൈവിന് പ്രൊട്ടക്ടർ ഓഫ് എമിഗ്രേഷനിൽ നിന്നും ലഭിച്ചത്. തുടർന്നാണ് തേർ്ഡ് ഐ ന്യൂസ് ലൈവ് ഈ വിവരാവകാശ രേഖകൾ സഹിതം പ്രധാനമന്ത്രിയ്ക്കും വിദേശകാര്യമന്ത്രിയ്ക്കും പരാതി നൽകിയിരിക്കുന്നത്.