നായയെ കടുവയാക്കി: പേടിച്ചോടി കുരങ്ങന്മാർ

നായയെ കടുവയാക്കി: പേടിച്ചോടി കുരങ്ങന്മാർ

Spread the love

 

സ്വന്തം ലേഖകൻ

ശിവമോഗ: നായ കടുവയായി പേടിച്ചോടി കുരങ്ങൻമാർ. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കർഷകനാണ് കുരങ്ങന്മാരെ ഓടിക്കാൻ നായയെ കടുവാക്കിയത്. പാടത്തെ വിളകൾ നശിപ്പിക്കുന്ന കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടിയതോടെയാണ് കുരങ്ങൻമാരെ ഓടിക്കാനായി കർഷകൻ ഒരു വ്യത്യസ്ത മാർഗം പരീക്ഷിച്ചത് . കർഷകൻ തന്റെ ലാബ്രഡോറിനെ ചായം പൂശി കടുവയെ പോലെ തോന്നിപ്പിച്ച് കുരങ്ങന്മാരെ പറ്റിക്കാൻ പദ്ധതിയിട്ടു. തന്റെ പരീക്ഷണം വിജയമായിത്തീരുമെന്ന് പ്രതീക്ഷ തീരെ കുറവായിരുന്നെങ്കിലും ഒന്നും ശ്രമിച്ചു നോക്കാമെന്ന നിലയിൽ ചെയ്താണ്. 53 ഏക്കറോളമുള്ള കൃഷിയിടം കുരങ്ങമാരുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനായി. കുരങ്ങന്മാരെ ഓടിക്കാനായി കടുവകളുടെ രൂപത്തിലുള്ള പാവകൾ വാങ്ങി വയലുകളുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുകയായിരുന്നു മുൻകാലത്തെ പതിവ്. എന്നാൽ വെയിലേറ്റ് പാവകളുടെ നിറം മങ്ങിത്തുടങ്ങു
മ്പോൾ കുരങ്ങന്മാർ വീണ്ടും വിളകൾ നശിപ്പിക്കാനെത്തും. ഇതിനെതിരെ എന്തു ചെയ്യാൻ കഴിയുമെന്ന ശ്രീകാന്തിന്റെ ആലോചന ചെന്നെത്തിയത് തന്റെ വളർത്തുനായയായ ബുൾബുളിലാണ്.
തുടർന്നാണ് ഇങ്ങനെ ചെയ്തത്. രാവിലെയും വൈകുന്നേരവും ബുൾബുളിനെ ശ്രീകാന്ത് പാടത്ത് കൊണ്ടുപോകും. ബുൾബുളിനെ ദൂരത്ത് നിന്ന് കാണു
മ്പോൾ തന്നെ കുരങ്ങന്മാർ ഓടിപ്പോകും. ശ്രീകാന്തിന്റെ പരിപാടി വിജയം കണ്ടതോടെ ഗ്രാമവാസികളിൽ പലരും ഈ മാർഗം പരീക്ഷിക്കുകയാണ്.