പിണറായി തിരിച്ചെത്തിയാലുടൻ മന്ത്രി സഭയിൽ വൻ അഴിച്ചുപണി ; കടകംപള്ളിയും മൊയ്തീനുമടക്കം പുറത്തേക്കെന്നു സൂചന

പിണറായി തിരിച്ചെത്തിയാലുടൻ മന്ത്രി സഭയിൽ വൻ അഴിച്ചുപണി ; കടകംപള്ളിയും മൊയ്തീനുമടക്കം പുറത്തേക്കെന്നു സൂചന

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ വൻ അഴിച്ച് പണിക്ക് സാധ്യത. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ, ടൂറിസം മന്ത്രി എസി മൊയ്തീൻ, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ. പകരം യുവഎംഎൽഎമാർ അടക്കമുളള പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടംപിടിക്കാനാണ് സാധ്യത.

പിണറായി വിജയൻ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ 17 മാസം മാത്രമാണ് ബാക്കി നിൽക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ടിപി രാമകൃഷ്ണനേയും എസി മൊയ്തീനേയും സർക്കാരിൽ നിന്ന് നീക്കുന്നത് എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, ധനമന്ത്രി ടിഎം തോമസ് ഐസക്, വൈദ്യുതി മന്ത്രി എംഎം മണി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് എന്നിവർ തൽസ്ഥാനങ്ങളിൽ തന്നെ തുടരും. യുവഎംഎൽഎമാരായ എം സ്വരാജ്, എഎൻ ഷംസീർ എന്നിവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

സർക്കാരിലെ രണ്ട് വനിതാ മന്ത്രിമാരായ കെകെ ശൈലജയും മേഴ്സിക്കുട്ടിയമ്മയും മന്ത്രിസഭയിൽ തുടരും. ഇവരെ കൂടാതെ മൂന്നാമത്തെ വനിതാ മന്ത്രിയായി ഐഷ പോറ്റിയേയും ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.

ശബരിമല വിഷയത്തോടെ സർക്കാരിൽ നിന്നും അകന്ന എൻഎസ്എസിനെ അനുനയിപ്പിക്കാൻ കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ മന്ത്രിസഭയിലേക്ക് എത്താനും സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കറാകാനും സാധ്യത ഉണ്ടെന്നും റിപ്പോർട്ടു ചെയ്യുന്നു.

Tags :