തോമസ് മാർ അത്താനാസിയോസിന്റെ നിര്യാണത്തിൽ യൂത്ത് ഫ്രണ്ട് എം അനുശോചിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മലങ്കര ഓർത്തഡോകസ് സഭ സീനിയർ മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ ആഗസ്മികമായ ദേഹവിയോഗത്തിൽ യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ അനുശോചനം രേഖപ്പെടുത്തി.

വിദേശ സഹായം സ്വീകരിക്കാൻ നയം മാറ്റണം: കെ എം മാണി

സ്വന്തം ലേഖകൻ കോട്ടയം: ദുരിതാശ്വാസത്തിന് വിദേശ സഹായം സ്വീകരിക്കുകയില്ലെന്ന നിലവിലുള്ള നയം തിരുത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാർ കെ എം മാണി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.  പ്രസ്തുത നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണെങ്കിൽ അത് ഉത്കണ്ഠാജനകവും രാജ്യതാത്പര്യത്തിന് എതിരുമാണെന്ന് അദ്ദേഹം പറഞ്ഞു. അഭൂതപൂർവമായ വൻ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരുദ്ധാരണത്തിന് മാത്രമല്ല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടി വിദേശ സഹായം വിനിയോഗിക്കാവുന്നതാണ്. തദനുസരണമായി നിലവിലുള്ള നയങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു

നഗരമധ്യത്തിലെ കൊലപാതകം: മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി: അൽപ സമയത്തിനകം പുറത്തെടുക്കും

ശ്രീകുമാർ കോട്ടയം: നഗരമധ്യത്തിൽ അനാശാസ്യ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെയുണ്ടായ കൊലപാതകത്തിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തി. രണ്ടു ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റിൽ നിന്നു കണ്ടെത്തിയത്. ഏതാനും നിമിഷങ്ങൾക്കകം മൃതദേഹം പുറത്തെടുക്കും. വ്യാഴാഴ്ച രാവിലെയോടെയാണ് നഗരത്തിലെ അനാശാസ്യ പ്രവർത്തകയായ ബിന്ദു വെസ്റ്റ് സി.ഐ നിർമ്മൽ ബോസിന്റെ മുന്നിലെത്തി തന്റെ ഭർത്താവ് സന്തോഷും സുഹൃത്തും ചേർന്ന് ഒരാളെ കൊലപ്പെടുത്തി നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ തള്ളിയതായി വെളിപ്പെടുത്തിയത്. പാമ്പാടി സ്വദേശിയായ ബിനു എന്ന കൊച്ചുമോനെയാണ് കൊലപ്പെടുത്തി തള്ളിയതെന്നായിരുന്നു ബിന്ദുവിന്റെ മൊഴി. ഇതേ തുടർന്നാണ് വ്യാഴാഴ്ച രാവിലെ […]

അപകടത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു: ഒരു വർഷത്തിനിടയിൽ അപകടത്തിൽ മരിച്ചത് മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥർ; പൊലീസുകാർക്കിടയിൽ അപകടം തുടർക്കഥയാകുന്നു

ശ്രീകുമാർ പള്ളിക്കത്തോട്: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് രണ്ടു ദിവസമായി ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു. പള്ളിക്കത്തോടെ പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പാമ്പാടി ചേന്നമ്പള്ളിൽ അനൂപ് കുര്യാക്കോസാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച എരുമേലി കാളകെട്ടിയിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് അനൂപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അനൂപിന്റെ മരണം സംഭവിച്ചത്. കാളകെട്ടിയിൽ സ്വകാര്യ ആവശ്യത്തിനായാണ് അനൂപ് പോയത്. ഇതിനിടെയാണ് എതിർ ദിശയിൽ നിന്നു വന്ന കാർ അനൂപിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ […]

പിണറായി കൂട്ടക്കൊലക്കേസ്: പ്രതി സൗമ്യ ജയിലിൽ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ ജയിൽ വളപ്പിലെ കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് സൗമ്യ ജയിൽ വളപ്പിലെ മരത്തിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്തിയത്. ജയിൽ വാർഡൻമാർ ചേർന്ന് കഴുത്തിലെ കുരുക്ക് മുറിച്ച് ഇവരെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ. രണ്ടു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കുന്നതിനായി സൗമ്യ സ്വന്തം മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊല്ലുകയായിരുന്നു. കുടുംബാംഗങ്ങൾ പല […]

ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണാഘോഷം: ആഘോഷങ്ങളില്ലെങ്കിലും ഇന്ന് നഗരത്തിൽ ഉത്രാടപ്പാച്ചിൽ; കുരുക്കിൽ കുടുങ്ങി നഗരം

സ്വന്തം ലേഖകൻ കോട്ടയം: ദുരിതപ്പെരുമഴ ഒഴിഞ്ഞു പോയെങ്കിലും ദുരിതകാലത്തിന്റെ ഓർമ്മയിൽ ആഘോഷങ്ങൾ വെട്ടിച്ചുരുക്കി ഓണം ശനിയാഴ്ച. വെള്ളിയാഴ്ചയായ ഇന്ന് ഉത്രാടപ്പാച്ചിലിൽ. ഓണസദ്യയൊരുക്കിയും, ഊഞ്ഞാലിട്ടും ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണം ആഘോഷിക്കുകയാണ്. ജില്ലയിലെ മിക്ക ദുരിതാശ്വാസ ക്യാമ്പുകളും വെള്ളിയാഴ്ച വൈകുന്നേരത്തോടെ പിരിച്ചു വിടുമെന്നാണ് സൂചന. ഒരാഴ്ചയയായി ജില്ലയുടെ പടിഞ്ഞാറൻമേഖലയിലുള്ള കുടുംബങ്ങളിൽ ഏറെയും ദുരിതാശ്വാസ ക്യാമ്പിൽ തന്നെയാണ് കഴിയുന്നത്. ചങ്ങനാശേരി, കുമരകം തുടങ്ങിയ മേഖലകളിൽ ഇനിയും പൂർണമായും വെള്ളമിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവൻ മേഖലകളിലെയും പ്രവർത്തനങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നത്. ഇതിനിടെ ജില്ലയിലെ എല്ലാ ക്യാമ്പുകളിലും ഓണാഘോഷ പരിപാടികളും, […]

കിണറ്റിലെ മൃതദേഹം: രണ്ടാം ദിവസം തിരച്ചിൽ പുനരാരംഭിച്ചു; വെള്ളം വറ്റിച്ചു തുടങ്ങിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല

സ്വന്തം ലേഖകൻ കോട്ടയം: അനാശാസ്യ പ്രവർത്തകർ തമ്മിലുള്ള തർക്കത്തെ തുടർന്ന് നഗരമധ്യത്തിലെ കിണറ്റിൽ യുവാവിനെ കൊന്ന് തള്ളിയെന്ന സംഭവത്തിൽ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. വ്യാഴാഴ്ച രാത്രി വൈകി നിർത്തി വച്ച തിരച്ചിലാണ് ഇന്ന് പുനരാരംഭിച്ചിരിക്കുന്നത്. 35 അടിയിലേറെ അഴമുള്ള കിണറ്റിലെ വെള്ളം വറ്റിയ്ക്കാനാവാതെ വന്നതോടെ തിരച്ചിൽ ഏറെ ദുഷ്‌കരമായിരിക്കുകയാണ്. നഗരത്തിലെ അനാശാസ്യ പ്രവർത്തകയായ ബിന്ദു എന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം തിരുനക്കര അനശ്വര തീയറ്റിനു മുന്നിലെ ആളൊഴിഞ്ഞ കിണറ്റിൽ രണ്ടു പേർ ചേർന്ന് ഒരാളെ തല്ലിക്കൊന്ന് തള്ളിയതായി പൊലീസ് സംഘത്തോടു വെളിപ്പെടുത്തിയത്. ബിന്ദുവിന്റെ […]

ഞങ്ങളുണ്ട് കൂടെ; വിശ്രമമില്ലാതെ ശുചീകരണ ദൗത്യത്തിലും പോലീസ്

സ്വന്തം ലേഖകൻ കോട്ടയം/ഏറ്റുമാനൂർ: കടുത്ത വെള്ളപ്പൊക്കത്തിലും മഴയിലും രക്ഷാ പ്രവർത്തകരായി ഓടി നടന്ന പോലീസ് ഇപ്പോൾ വിശ്രമമില്ലാതെ പ്രളയത്തിൽ മുങ്ങിയ വീടുകൾ വൃത്തിയാക്കി ദുരിത ബാധിതർക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്ന തിരക്കിലാണ്. കോട്ടയം പാറമ്പുഴ ഇറഞ്ഞാൽ ഭാഗങ്ങളിൽ ഈസ്റ്റ് സി.ഐ സാജു വർഗീസ്, എസ്.ഐമാരായ റെനീഷ്, ബിനോയ്, എ.എസ്.ഐമാരായ സജികുമാർ ഐ, നവാസ് എം.എ എന്നിവരുടെ നേതൃത്വത്തിൽ അംഗൻവാടികളും വീടുകളും കഴുകി വൃത്തിയാക്കി. പ്രദേശത്തെ അനവധി കിണറുകളും തേകി വൃത്തിയാക്കി. ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം വീടുകൾ […]

പ്രളയത്തിൽ മുങ്ങി നിൽക്കുമ്പോഴും സഹജീവികളോട് തെല്ലും കരുണകാട്ടാതെ ചെങ്ങന്നൂരിലെ ഒരുപറ്റം മനുഷ്യമൃഗങ്ങൾ

ശ്രീകുമാർ തിരുവല്ല: പ്രളയത്തിൽ മുങ്ങി ഏതു സമയത്തും തങ്ങളുടെ ജീവനും നഷ്ടപ്പെടുമെന്ന അവസ്ഥയിലും സഹജീവികളോട് തെല്ലും കരുണ കാട്ടാതെ ഒരുപറ്റം സ്ത്രീകൾ. ചെങ്ങന്നൂരിൽ ലേഡീസ് ഹോസ്റ്റലിൽ കയറി അക്രമം അഴിച്ചു വിട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. പമ്പാ ഡാം തുറന്നെന്നും എല്ലാവരും ഹോസ്റ്റൽ വിട്ട് വീട്ടിലേക്ക് മാറണമന്നും നിർദ്ദേശം ലഭിച്ച് ഏതാനും മണിക്കൂറുകൾക്കകമാണ് വെള്ളം ഒഴുകിയെത്തിയത്. ഹോസ്റ്റൽ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് വീട്ടിൽ പോകാനാകാതെ ഹോസ്റ്റലിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. സമീപ വാസികളായ 624 പേർ തൊട്ടടുത്തുള്ള ഇവരുടെ കോളേജിലെ ക്യാമ്പിലും കഴിയുന്നുണ്ടായിരുന്നു. […]

നഗരമധ്യത്തിലെ കിണറ്റിലെ മൃതദേഹം: കൈയ്യും കാലും അടിച്ചൊടിച്ച ശേഷം യുവാവിനെ കിണറ്റിൽ തള്ളി; പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും മൃതദേഹം കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ കോട്ടയം: അനാശ്യാസ പ്രവർത്തകർ തമ്മിലുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയെന്ന സംഭവത്തിൽ മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹത്തിനായി മൂന്നുമണിക്കൂറിലേറെയായി പോലീസ് തിരച്ചിൽ തുടരുകയാണ്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളുമടക്കമുള്ളവയാണ് ഈ കിണറ്റിൽ നിറയെ. ഈ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം വേണം കിണർ വറ്റിച്ച് തിരച്ചിൽ നടത്താൻ. മൃതദേഹം കിണറ്റിൽ ഉണ്ടെന്ന രീതിയിലുള്ള സൂചനകളൊന്നും പോലീസിന് ഇനിയും ലഭിച്ചിട്ടില്ല. കേസിൽ പോലീസിന്റെ കസ്റ്റഡിയിലുള്ള രണ്ട് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയായ യുവാവിനെ വാക്കു തർക്കത്തെ തുടർന്ന കമ്പി വടി ഉപയോഗിച്ച് […]