play-sharp-fill
നഗരമധ്യത്തിലെ കിണറ്റിലെ മൃതദേഹം: കൈയ്യും കാലും അടിച്ചൊടിച്ച ശേഷം യുവാവിനെ കിണറ്റിൽ തള്ളി; പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും മൃതദേഹം കണ്ടെത്താനായില്ല

നഗരമധ്യത്തിലെ കിണറ്റിലെ മൃതദേഹം: കൈയ്യും കാലും അടിച്ചൊടിച്ച ശേഷം യുവാവിനെ കിണറ്റിൽ തള്ളി; പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും മൃതദേഹം കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ

കോട്ടയം: അനാശ്യാസ പ്രവർത്തകർ തമ്മിലുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയെന്ന സംഭവത്തിൽ മൃതദേഹം കണ്ടെത്താനായില്ല. മൃതദേഹത്തിനായി മൂന്നുമണിക്കൂറിലേറെയായി പോലീസ് തിരച്ചിൽ തുടരുകയാണ്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളുമടക്കമുള്ളവയാണ് ഈ കിണറ്റിൽ നിറയെ. ഈ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം വേണം കിണർ വറ്റിച്ച് തിരച്ചിൽ നടത്താൻ. മൃതദേഹം കിണറ്റിൽ ഉണ്ടെന്ന രീതിയിലുള്ള സൂചനകളൊന്നും പോലീസിന് ഇനിയും ലഭിച്ചിട്ടില്ല. കേസിൽ പോലീസിന്റെ കസ്റ്റഡിയിലുള്ള രണ്ട് പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയായ യുവാവിനെ വാക്കു തർക്കത്തെ തുടർന്ന കമ്പി വടി ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കിണറ്റിൽ തള്ളിയതാണെന്നാണ് ഇവരുടെ മൊഴി. നഗരത്തിലെ അനാശ്യാസ പ്രവർത്തകയായ ബിന്ദു എന്ന സ്ത്രീയാണ് പോലീസിന് വിവരം നൽകിയത്.
ഇന്നു രാവിലെ പത്തു മണിയോടെയാണ് വെസ്റ്റ് സി.ഐ നിർമ്മൽ ബോസിനോട് അനാശാസ്യ പ്രവർത്തകയായ ബിന്ദു വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി തിരുനക്കരയിലെ ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ എത്തുകയും, ബിന്ദുവിനെ ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടാകുകയും, ഇതിൽ ഒരാളെ മറ്റൊരാൾ കിണറ്റിൽ തള്ളി ഇടുകയുമായിരുന്നെന്നാണ് മൊഴി. തുടർന്നു ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് എസ്.ഐ എം.ജെ അരുൺ എന്നിവരുടെ നേതൃത്വതതിൽ സ്ഥലത്ത് പരിശോധന ആരംഭിക്കുകയായിരുന്നു.