ഗതാഗത നിയമ ലംഘനം; മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ച് റോഡിലൂടെ ചീറിപ്പായുന്നവരെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച കാമറയിൽ കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങൾ. ഇതിലൂടെ പിഴയിനത്തിൽ സർക്കാറിന് ലഭിക്കുക 7.35 കോടി രൂപ. 2018 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കാണിത്.ഒരു ദിവസം 300ലേറെ വാഹനങ്ങൾ നിയമ ലംഘനത്തിന് കുടുങ്ങുന്നുണ്ട്. വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിനും മൊബൈൽ ഫോൺ ഉപയോഗിച്ചതിനും ബൈക്കിൽ മൂന്നുപേർ സഞ്ചരിച്ചതിനും നിരവധി പേരെ പിടികൂടി. ദേശീയപാതകളിലും പ്രധാന ജങ്ഷനുകളിലും സ്ഥാപിച്ച കാമറകളിലാണ് വാഹനങ്ങൾ കുടുങ്ങിയത്. സിഗ്നൽ […]

ശബരിമലയിൽ നടക്കുന്നത് നിരീശ്വരവാദവും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടൽ; അശ്വതി ജ്വാല

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയുടെ പേരിൽ നടക്കുന്നത് നിരീശ്വരവാദവും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നു പ്രമുഖ സാമൂഹിക പ്രവർത്തക അശ്വതി ജ്വാല. നവോത്ഥാനത്തിന്റെ പേരിൽ ഉയർത്തുന്നത് കാപട്യത്തിന്റെ മതിലാണ്. വർഗീയത തുലയട്ടെ എന്നു പറഞ്ഞതിന്റെ പേരിൽ കൊല്ലപ്പെട്ട അഭിമന്യൂമാർ ആവർത്തിക്കാതിരിക്കാനാണ് നവോത്ഥാന മതിൽ തീർക്കേണ്ടത്. 26നു പാറശാല മുതൽ മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയുടെ വിജയത്തിനായി ചേർന്ന ഹിന്ദു നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അശ്വതി. എഴുപതിലേറെ വനിതാ സംഘടനാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അയ്യപ്പജ്യോതിയുടെ വിജയത്തിനായി വിവിധ കർമപദ്ധതികൾ് യോഗം ആസൂത്രണം ചെയ്തു. […]

പോലീസിൽ അഡീഷണൽ എസ്.പി.മാരെ നിയമിച്ച് ആഭ്യന്തരവകുപ്പ്

സ്വന്തം ലേഖകൻ കോഴിക്കോട്: പോലീസിൽ ഇനി പുതിയ തസ്തികകൂടി. എല്ലാ ജില്ലാ-റൂറൽ പോലീസ് കാര്യാലയങ്ങളിലും സിറ്റി പോലീസ് കമ്മിഷണർ ഓഫീസുകളിലും ഓരോ അഡീഷണൽ എസ്.പി.മാരെ ആഭ്യന്തരവകുപ്പ് നിയമിച്ചു. ഏറ്റവും മുതിർന്നതും ഉയർന്ന ഗ്രേഡുള്ളവരുമായ 17 ഡിവൈ.എസ്.പി.മാരെയാണ് അഡീഷണൽ എസ്.പി.മാരായി നിയമിച്ചത്. ഡിസംബർ 13-ന് ഇതുസംബന്ധിച്ച് ഉത്തരവായി. സേവനവേതന വ്യവസ്ഥകളിൽ നിലവിലുള്ള സീനിയർ ഗ്രേഡ് ഡിവൈ.എസ്.പി. തസ്തികയിൽനിന്ന് മാറ്റം വരുത്താതെയാണ് പുതിയ നിയമനം. ജില്ലാ പോലീസ് മേധാവികളെ സഹായിക്കുകയാണ് അഡീഷണൽ എസ്.പി.മാരുടെ ചുമതല. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ക്രമസമാധാനപാലനവും ഭരണനിർവഹണവും ഇവരുടെ പ്രവർത്തനപരിധിയിൽ വരും. […]

ടയറിന്റെ നട്ടുകൾ വഴിയിൽ പൊഴിഞ്ഞിട്ടും കെഎസ്ആർടിസി ബസ് കണ്ണുംപൂട്ടി ഓടിയത് മങ്കൊമ്പ് വരെ

സ്വന്തം ലേഖകൻ ചങ്ങനാശേരി: പിൻചക്രത്തിന്റെ നട്ടുകൾ വഴിയിൽ പൊഴിഞ്ഞിട്ടും കെഎസ്ആർടിസി ബസ് കണ്ണുംപൂട്ടി ഓടിയത് മങ്കൊമ്പ് വരെ. കോട്ടയത്തുനിന്നുള്ള ബസ് മങ്കൊമ്പിൽ എത്തിയപ്പോഴാണ് ചക്രത്തിന്റെ എട്ടു നട്ടുകളും ഊരി വഴിയിൽ പോയ വിവരം പിന്നിൽ വന്ന കാർ ഡ്രൈവർ പറഞ്ഞ്് ജീവനക്കാർ അറിയുന്നത്. കോട്ടയം ഡിപ്പോയിൽനിന്ന് ആലപ്പുഴയ്ക്കു പോയ കെഎൽ-15, 9638 നമ്പറിലുള്ള ബസിൻറെ ഫുട്‌ബോർഡ് സൈഡിലുള്ള പിൻചക്രത്തിന്റെ നട്ടുകളാണ് ഓട്ടത്തിനിടയിൽ ഓരോന്നായി വഴിയിൽ പോയത്.  അപകടസാധ്യത മനസിലാക്കിയ കാർ ഡ്രൈവർ ബസിനെ ഓവർടേക്ക് ചെയ്തു മുന്നിൽകാർ നിർത്തിയാണ് വിവരം അറിയിച്ചത്. ഇതോടെ അപകടമൊന്നുമുണ്ടാകാതെ […]

കവിതാ മോഷണം; ദീപ നിശാന്ത് കോളജ് യൂണിയൻ ഉപദേശക സ്ഥാനം രാജിവച്ചു

സ്വന്തം ലേഖകൻ കൊച്ചി: കവിത മോഷണ വിവാദത്തിൽ അധ്യാപിക ദീപ നിശാന്ത് തൃശൂർ കേരളവർമ കോളജ് പ്രിൻസിപ്പലിന് വിശദീകരണം നൽകി. കോളജ് യൂണിയന്റെ ഫൈൻ ആർട്‌സ് ഉപദേശക സ്ഥാനവും അവർ രാജിവെച്ചു. സ്ഥാപനത്തിന്റെ യശസ്സിനെ ബാധിക്കുന്ന ഒരു പ്രവൃത്തിയും ആവർത്തിക്കില്ലെന്നും വിശദീകരണത്തിൽ വ്യക്തമാക്കി. ജാഗ്രത കുറവുണ്ടായെന്നും ദീപ നിശാന്ത് മറുപടിയിൽ പറയുന്നു. യുവകവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപക സംഘടനയുടെ മാഗസിനിൽ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചെന്ന ആരോപണത്തിലാണ് നടപടി. കവിത മോഷണ വിവാദം കേരളവർമ കോളജിന്റെ പ്രതിശ്ചായക്ക് മങ്ങലേൽപ്പിച്ചെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ […]

ബാങ്കിടപാടുകൾ നേരത്തെ നടത്തുക; 21 മുതൽ അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ മാസം 21 മുതൽ അഞ്ചു ദിവസം രാജ്യത്തെ ബാങ്കുകൾ അടഞ്ഞുകിടക്കും. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തുവന്നതോടെയാണ് കൂട്ട അവധിക്കു വഴിതെളിഞ്ഞത്. ഡിസംബർ 21(വെള്ളി) ന് രാജ്യമൊട്ടുക്ക് പണിമുടക്ക് നടത്തുമെന്ന് രണ്ട് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം ബാങ്ക് ജീവനക്കാർ സമരത്തിൽ പങ്കെടുക്കുമെന്നാണു കരുതുന്നത്. 22 നാലാം ശനിയായതിനാൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല. 23 ഞായറാണ്. 25 ക്രിസ്മസ് ദിനമായതിനാൽ ബാങ്കുകൾ അവധിയാണ്. 26(ബുധൻ) നും തൊഴിലാളി സംഘടനകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24 (തിങ്കൾ) മാത്രമാണ് […]

രാഹുൽ ഈശ്വർ പത്തനംതിട്ടയിൽ അയ്യപ്പന്റെ സ്ഥാനാർത്ഥി: ഞെട്ടിവിറച്ച് ബിജെപി

പൊളിറ്റിക്കൽ ഡെസ്‌ക് കൊച്ചി: സംസ്ഥാനത്തെ 20 പാർലമെന്റ് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് മൂന്നു മുന്നണികളെയും വെല്ലുവിളിക്കാൻ ശബരിമല സംരക്ഷണ സമിതി. ശബരിമലയെ രക്ഷിക്കാൻ ഒരു പാർട്ടിയും ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ശബരിമല സംരക്ഷണ സമിതിയുടെയും ഇരുപതോളം ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തെ ഇരുപത് ലോക്‌സഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ തയ്യാറെടുക്കുന്നത്. ഇവർ ലക്ഷ്യമിടുന്ന രീതിയിൽ കാര്യങ്ങൾ നടന്നാൽ വൻ തിരിച്ചടിയാകും കേരളത്തിൽ ബിജെപിയെ കാത്തിരിക്കുന്നത്. പത്തനംതിട്ട നിയോജക മണ്ഡലത്തിൽ രാഹുൽ ഈശ്വറിനെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുന്നതിന് അടക്കമുള്ള വമ്പൻ പദ്ധതിയാണ് ഇവർ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം […]

ശബരിമലയെച്ചൊല്ലി ബിജെപിയിൽ പ്രളയം..! പ്രളയത്തിൽ കേരളത്തിലെ ബിജെപി മുങ്ങിത്താഴുന്നു; നിരാഹാര സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച് ശോഭാ സുരേന്ദ്രൻ: അമിത് ഷാ കേരളത്തെ ഒഴിവാക്കിയതിനു കാരണവും വ്യക്തമാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലി ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പൊട്ടിത്തെറിയും പ്രളയവും. സമരം വൻ പരാജയമായതോടെയാണ് കേരള ബിജെപി നേതൃത്വത്തിൽ വൻ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. സമരത്തെ എതിർത്ത് ഒരു വിഭാഗം രംഗത്ത് എത്തുക കൂടി ചെയ്തതോടെ എന്ത് ചെയ്യണമെന്നറിയാതെ കടുത്ത ആശങ്കയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ഇത് വരെ 10 ഡസൺ പരാതികളാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് ശബരിമല വിഷയത്തിൽ മാത്രം ലഭിച്ചിരിക്കുന്നത്. ശബരിമലയിലെ രണ്ടാം ഘട്ട സമരത്തിന് നേതൃത്വം നൽകാൻ അമിത് ഷാ കേരളത്തിലേയ്ക്കു നേരിട്ട് എത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന തീരുമാനം. […]

ഒടിയനെതിരായ ആക്രമണം: ലക്ഷ്യം മോഹൻലാൽ തന്നെ; മോഹൻലാൽ ഫാൻസിൽ സിപിഎം സൈബർ ഗുണ്ടകളും; പിന്നിൽ ദിലീപും സിപിഎമ്മും

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: ഒടിയനെതിരായ ആക്രമണത്തിന്റെ ലക്ഷ്യം മോഹൻലാൽ തന്നെയെന്ന സൂചനകൾ പുറത്തു വരുന്നു. ആക്രമണത്തിനു പിന്നിൽ സിപിഎമ്മിന്റെ സൈബർ ഗുണ്ടകളെന്ന സൂചന വ്യക്തമായി. സിപിഎമ്മിന്റെ സൈബർ ഗുണ്ടകളും, സിനിമാ താരം ദിലീപിന്റെ പിന്നിൽ അണി നിരന്നിരിക്കുന്ന ഒരു വിഭാഗവുമാണ് ആക്രമണത്തിനു നേതൃത്വം നൽകുന്നതെന്നതാണ് പ്രധാനമായും ലഭിക്കുന്ന സൂചന. ശ്രീകുമാർ മേനോനെ ചാരി മോഹൻ ലാലിനെ ആക്രമിക്കുന്നതിനും സിനിമയെ ഡീഗ്രേഡ് നൽകുന്നതിനുള്ള തന്ത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ സംഘടിതമായ ആക്രമണമാണ് സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടക്കുന്നത്. ഇത് […]

2019ൽ മോദിക്ക് പകരം ഗഡ്കരി

സ്വന്തം ലേഖകൻ ന്യൂഡൽഹി: 2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കണമെങ്കിൽ മോദിക്ക് പകരം നിതിൻ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസിന് കർഷക നേതാവിന്റെ കത്ത്. മഹാരാഷ്ട്രയിലെ വസന്ത്രാവു നായിക് ഷെട്ടി സ്വവലമ്പൻ മിഷൻ ചെയർമാനായ കിഷോർ തിവാരിയാണ് ഇതും ആവശ്യപ്പെട്ട് കത്തുമായി രംഗത്തെത്തിയത്. ആർ.എസ്.എസ് നേതാക്കളായ മോഹൻ ഭാഗവതിനും ഭയ്യാ സരേഷ് ജോഷിക്കും അയച്ച കത്തിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വന്ന കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. കൂടാതെ കത്തിൽ നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. ഏകാധിപത്യപരമായ നിലപാടുകൾ സ്വീകരിക്കുന്ന നേതാക്കൾ രാജ്യത്തിന് അപകടകരമാണെന്നും അത്തരം പ്രവണതകൾക്ക് […]