ശബരിമല വിഷയത്തിൽ അഭിപ്രായ ഭിന്നത; സിപിഐയിൽ നിന്ന് കൂട്ട രാജി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലും പോലീസ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് സിപിഐയിൽ കൂട്ടരാജി. സിപിഐ കോഴിക്കോട് നോർത്ത് മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി.സുധീഷും വെസ്റ്റ്ഹിൽ സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ. കണ്ണനും ഉൾപ്പെടെ എട്ടുപേരാണ് രാജിവച്ചത്. അതേസമയം സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. തന്നെ പുറത്താക്കിയിട്ടില്ലെന്നും സ്വമേധയാ രാജിവയ്ക്കുകയാണെന്നും സുധീഷ് പറഞ്ഞു. സിപിഐയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പുകൾ പുറത്തിറിക്കിയിരുന്നില്ല. രാജിവച്ചുകൊണ്ട് സുധീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് […]

ശബരിമല; രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധർമ സേവാ സംഘം പ്രസിഡന്റ് രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ കൊട്ടാരക്കര സബ്ജയിലിലാണ് ഇപ്പോഴുള്ളത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേർപ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘംചേരുക, ഉദ്യോഗസ്ഥരുടെ കർത്തവ്യ നിർവഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിന്റെ പേരിൽ കേസെടുത്തിട്ടുള്ളത്.

തേയില ഫാക്ടറികൾ പൂട്ടിയിട്ട് പതിനെട്ട് വർഷം;പീരുമേട്ടിലെ തോട്ടം തൊഴിലാളികൾ മുഴു പട്ടിണിയിൽ

സ്വന്തം ലേഖകൻ ഉപ്പുതറ: പീരുമേട്ടിലെ തേയില ഫാക്ടറികൾ പൂട്ടിയിട്ട് പതിനെട്ട് വർഷങ്ങൾ. പീരുമേട് തേയില കമ്പനിയിലെ ചീന്തലാർ, പീരുമേട് ഫാക്ടറികളാണ് ഇപ്പോഴും തൊഴിലാളികളുടെ നെഞ്ചിൽ നീറ്റലായി തുടരുന്നത്. ലോൺട്രിയിലെ ചീന്തലാർ ഫാക്ടറിയും കാറ്റാടിക്കവലക്ക് സമീപത്തുണ്ടായിരുന്ന പീരുമേട് ഫാക്ടറിയും ഇന്ന് ഓർമ്മകളിൽ മാത്രം. ഒരു കാലത്ത് ഉപ്പുതറ പഞ്ചായത്തിന്റെ പ്രധാന സാമ്പത്തിക ഉറവിടവും ഈ ഫാക്ടറികളും തോട്ടങ്ങളുമായിരുന്നു. പീരുമേട് തേയില കമ്പനി വഴി യാത്ര ചെയ്യുന്നത് സഞ്ചാരികൾക്ക് കൗതുകമുണർത്തിയിരുന്നു. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകൾക്ക് നടുവിലായി രണ്ട് ഫാക്ടറികൾ.ഇന്നിപ്പോൾ തകർന്ന കെട്ടിടങ്ങൾ മാത്രമാണുള്ളത്. 1995-ൽ തേയില പ്രതിസന്ധി […]

നിസാന്റെ കിക്ക്‌സ് എത്തുന്നു

സ്വന്തം ലേഖകൻ കൊച്ചി: നിസാന്റെ പുതിയ കിക്ക്സ് എസ്‌യുവി ഇന്നു ഇന്ത്യയിൽ അവതരിപ്പിക്കും. റെനൊയുടെ എംഒ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിക്കുന്നത്. കഴിഞ്ഞ വർഷം ബ്രസീലിൽ ആഗോളതലത്തിൽ ആദ്യമായി അവതരിപ്പിച്ച കിക്ക്‌സ് രൂപത്തിൽ വലിയ മാറ്റങ്ങളില്ലാതെ ഇങ്ങോട്ടെത്താനാണ് സാധ്യത. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്‌ഫോമാണ് എംഒ. ഡസ്റ്റർ, ലോഡ്ജി മോഡലുകളിൽ ഉപയോഗിച്ച് വിജയിച്ച എം പ്ലാറ്റ്‌ഫോമിൽ നിന്ന് അൽപം പരിഷ്‌കാരങ്ങൾ വരുത്തിയതാണ് പുതിയ പ്ലാറ്റ്‌ഫോം. നിലവിൽ നിസാന്റെ ഐതിഹാസിക വി പ്ലാറ്റ്‌ഫോമിലാണ് വിവിധ രാജ്യങ്ങളിൽ കിക്ക്‌സ് നിരത്തിലുള്ളത്. ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്‌സ് എന്ന് […]

പുതിയ എർട്ടിഗ നവംബർ 21 ന്

സ്വന്തം ലേഖകൻ കൊച്ചി: നിരവധി ഫീച്ചറുകളോടെയും മാറ്റങ്ങളോടെയും മാരുതി സുസുക്കി എർട്ടിഗയുടെ രണ്ടാം തലമുറ വാഹനം നവംബർ 21-ന് വിപണിയിൽ. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലൂടെയാണ് എർട്ടിഗ വിപണിയിൽ എത്തുന്നത്. മുൻ മോഡലിൽ നിന്ന് വലിപ്പം കൂടുതലാണ് പുതിയ എർട്ടിഗയ്ക്ക്. 4395 എംഎം നീളവും 1735 എംഎം വീതിയും 1690 എംഎം ഉയരവും നൽകിയിട്ടുണ്ടെങ്കിലും ഗ്രൗണ്ട് ക്ലീയറൻസ് 180 എംഎം ആയി കുറച്ചിട്ടുണ്ടെന്നാണ് സൂചന. പ്രൊജക്ഷൻ ഹെഡ്ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പർ, ക്ലാഡിങ്ങിന്റെ അകമ്പടി നൽകിയിട്ടുള്ള ഫോഗ്ലാമ്പ് എന്നിവയാണ് മുൻവശത്ത് ഒരുങ്ങുന്നത്. ക്രോം ആവരണം […]

ശബരിമല: വാട്ട്‌സ്അപ്പ് ഗ്രൂപ്പുകൾ ഇന്റലിജൻസ് നിരീക്ഷണത്തിൽ; 38 പേർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംഘപരിവാറിന്റെ വാട്സാപ് ഗ്രൂപ്പുകൾ ഇന്റലിജൻസ് നിരീക്ഷണത്തിൽ. ശബരിമല പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന നൂറോളം ഗ്രൂപ്പുകളെയാണ് നിരീക്ഷിക്കുന്നത്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന വർഗീയ സന്ദേശങ്ങളാണ് വാട്സാപ് വഴി പ്രചരിപ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം തോട്ടത്തറ സ്വദേശി വി ആർ വിജീഷിനെ അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് മ്യൂസിയം പൊലീസ് 38 പേർക്കെതിരെ കേസെടുത്തു. നിലയ്ക്കലും പമ്പയിലും നടന്ന സംഭവുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിന് 25 പേർക്കെതിരെയും ഐജി മനോജ് എബ്രഹാമിനെതിരെ വധഭീഷണി മുഴക്കിയതിന് 13 […]

ഭക്തരുടെ കാണിക്ക ബഹിഷ്‌കരണം; ദേവസ്വം ബോർഡിന്റെ അടിത്തറയിളക്കി കോടികളുടെ കുറവ്

സ്വന്തം ലേഖകൻ തൃശൂർ : ശബരിമലയിൽ യുവതീ പ്രവേശന നീക്കവുമായി മുന്നോട്ട് പോകുന്ന ദേവസ്വം ബോർഡിന് ഇരുട്ടടിയായി ഭക്തരുടെ കാണിക്ക ബഹിഷ്‌ക്കരണം. വരുമാനം ലക്ഷ്യമാക്കി ബോർഡ് ഏറ്റെടുത്ത ക്ഷേത്രങ്ങളിൽ മുൻ മാസങ്ങളേ അപേക്ഷിച്ച് വരുമാനത്തിൽ വളരെ കുറവാണ് പ്രകടമാകുന്നത്. ശബരിമലയിലെ പ്രശ്‌നങ്ങളിൽ വിശ്വാസികൾക്കൊപ്പം നിൽക്കാതെ ആചാരങ്ങളെ ഹനിക്കാനുള്ള സർക്കാർ നീക്കത്തിനെ ബോർഡും പിന്തുണച്ചതോടെയാണ് ഭക്തർ ക്ഷേത്രങ്ങളിലെ കാണിക്ക ബഹിഷ്‌ക്കരിക്കാൻ തുടങ്ങിയത്. പ്രതിവർഷം ആയിരം കോടിയിലേറെയാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ലഭിക്കുന്ന നടവരവ്.ഇതിൽ ശബരിമലയിൽ നിന്നു മാത്രം 200 കോടിയിലേറെ രൂപയാണ് വരുമാനമായി ബോർഡിനു ലഭിക്കുക.കഴിഞ്ഞ വർഷം […]

പ്രണയബന്ധം; ആരോപണത്തിൽ മനംനൊന്ത് സന്യാസി ജനനേന്ദ്രീയം സ്വയം മുറിച്ചു

സ്വന്തം ലേഖകൻ ഉത്തർപ്രദേശ്: പ്രണയബന്ധം ആരോപിച്ചതിൽ മനംനൊന്ത് സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു. ഉത്തർപ്രദേശിലെ 28 വയസ്സുകാരനായ യുവ സന്യാസി മദനി ബാബയാണ് ജനനേന്ദ്രിയം മുറിച്ചത്. പ്രണയബന്ധം ആരോപിച്ച് അധിക്ഷേപിക്കുന്നതിനോടൊപ്പം ചിലർ ആശ്രമം സ്ഥാപിക്കുന്നത് തടയുകയും ചെയ്തിരുന്നു. സന്യാസിയെ ലക്‌നൗവിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ബാംനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കംസിൻ ഗ്രാമത്തിലാണ് സന്യാസി താമസിച്ചിരുന്നത്. താൻ ഒരു ഒഴിഞ്ഞ സ്ഥലത്ത് ആശ്രമം നിർമ്മിക്കുന്നതിൽ എതിർപ്പുള്ളവരാണ് തന്നെ ഒരു സ്ത്രീയുമായി ബന്ധം പറഞ്ഞ് അധിക്ഷേപിക്കുന്നതെന്ന് സന്യാസി ആരോപിച്ചു. സംഭവത്തിൽ ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചു.

സർക്കാരിന്റെ പിന്തുണ; സന്നിധാനത്തേക്ക് 13 യുവതികൾ കൂടി

സ്വന്തം ലേഖകൻ പത്തനംതിട്ട : സർക്കാരിന്റെ പിന്തുണയോടെ സന്നിധാനത്തേക്ക് പതിമൂന്ന് യുവതികൾ കൂടി. ഇന്റലിജൻസ് റിപ്പോർട്ടിനെയും, വിശ്വാസികളുടെ വികാരത്തെയും വെല്ലുവിളിച്ച് വീണ്ടും സംസ്ഥാന സർക്കാർ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നു. കണ്ണൂരിൽ നിന്നുള്ള 13 യുവതികളാണ് മല ചവിട്ടാൻ സംരക്ഷണം ആവശ്യപ്പെട്ട് പമ്പ പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുന്നത്. ഇവർക്ക് സംരക്ഷണം നൽകി ശബരിമലയിൽ എത്തിക്കാനാണോ ശ്രമമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല. സർക്കാരിന്റെ അറിവോടെയാണ് ഈ നീക്കമെന്നാണ് ആരോപണം. കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെങ്കിലും പൊലീസ് പമ്പയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വൻ പൊലീസ് […]

ബിഎസ്എൻഎലിന്റെ ഔദ്യോഗിക പേജിൽ രഹ്ന ഫാത്തിമയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാമജപക്കാരുടെ പൊങ്കാല

സ്വന്തം ലേഖകൻ കൊച്ചി : സന്നിധാന ദർശനം നടത്തിയ രഹ്ന ഫാത്തിമക്കെതിരെ ബിഎസ്എൻഎലിന്റെ ഔദ്യോഗിക പേജിൽ ഒരുകൂട്ടം ആളുകളുടെ പൊങ്കാല. ബിഎസ്എൻഎൽ ജോലിക്കാരിയായ രഹ്നയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഏറ്റവും പുതിയ ഓഫറിനെക്കുറിച്ചുള്ള അറിയിപ്പ് നൽകിയ പോസ്റ്റിന് താഴെയാണ് ഭീഷണി കമന്റുകൾ. വൃതം എടുക്കാതെ മല കയറാനെത്തിയെന്നും അയ്യപ്പനെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി വിമർശന പ്രളയമാണ് കമൻറ് ബോക്‌സിൽ. ബിഎസ്എൻഎൽ ബഹിഷ്‌കരിക്കുമെന്ന ഭീഷണികളും കൂട്ടത്തിലുണ്ട്. രഹ്നയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും കൂട്ടത്തിലുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹ്ന പോയതെന്നും അതിനാൽ രഹ്നയെ സംരക്ഷിക്കണമെന്നും […]