play-sharp-fill
ശബരിമലയിൽ നടക്കുന്നത് നിരീശ്വരവാദവും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടൽ; അശ്വതി ജ്വാല

ശബരിമലയിൽ നടക്കുന്നത് നിരീശ്വരവാദവും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടൽ; അശ്വതി ജ്വാല

സ്വന്തം ലേഖകൻ


കോട്ടയം: ശബരിമലയുടെ പേരിൽ നടക്കുന്നത് നിരീശ്വരവാദവും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നു പ്രമുഖ സാമൂഹിക പ്രവർത്തക അശ്വതി ജ്വാല. നവോത്ഥാനത്തിന്റെ പേരിൽ ഉയർത്തുന്നത് കാപട്യത്തിന്റെ മതിലാണ്. വർഗീയത തുലയട്ടെ എന്നു പറഞ്ഞതിന്റെ പേരിൽ കൊല്ലപ്പെട്ട അഭിമന്യൂമാർ ആവർത്തിക്കാതിരിക്കാനാണ് നവോത്ഥാന മതിൽ തീർക്കേണ്ടത്. 26നു പാറശാല മുതൽ മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയുടെ വിജയത്തിനായി ചേർന്ന ഹിന്ദു നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അശ്വതി. എഴുപതിലേറെ വനിതാ സംഘടനാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അയ്യപ്പജ്യോതിയുടെ വിജയത്തിനായി വിവിധ കർമപദ്ധതികൾ് യോഗം ആസൂത്രണം ചെയ്തു. വാഴൂർ തീർത്ഥപാദാശ്രമത്തിലെ സ്വാമിനി അന്തര്യോഗിനി തീർത്ഥപാദർ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമന് അധ്യക്ഷത വഹിച്ചു.

ശബരിമല കർമസമിതി സംസ്ഥാന വർക്കിങ് ചെയർപേഴ്‌സൻ കെ.പി. ശശികല വിഷയാവതരണം നടത്തി. അയ്യപ്പജ്യോതിയുടെ വിജയത്തിനു വനിതാ കൂട്ടായ്മ, ഗൃഹസമ്പകർക്കം, കുടുംബയോഗം എന്നിവ നടത്താൻ യോഗം തീരുമാനിച്ചു. ചെന്നൈയിൽ നിന്നും ആചാരലംഘനത്തിന് ശബരിമലയിൽ എത്തുമെന്ന് പ്രഖ്യാപിച്ച യുവതികളുടെ സംഘത്തെ കോട്ടയം റെയിൽവേ സ്റ്റഷനിൽ തടയുമെന്ന് നേതാക്കൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല കർമസമിതി അഖിലേന്ത്യാ കോ-ഓർഡിനേറ്റർ എ.ആർ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ ചർച്ചയ്ക്കു നേതൃത്വം നൽകി.ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, ഇ.എസ്. ബിജു, കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം ശാന്ത എസ്. പിള്ള, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നിവേദിത, വിശ്വഹിന്ദു പരിഷത്ത് മാതൃശക്തി സംയോജക പ്രസന്ന ബാഹുലേയൻ, സമസ്ത നായർ സമാജം സംസ്ഥാന സെക്രട്ടറി സോജ ഗോപാലകൃഷ്ണൻ, ഭരതർ മഹാസഭ സംസ്ഥാന സെക്രട്ടറി ശാന്തമ്മ കേശവൻ, പണ്ഡിതര്, മഹാസഭ സംസ്ഥാന സെക്രട്ടറി അംബിക തമ്പി തുടങ്ങിയവർ സംസാരിച്ചു.