കോട്ടയത്ത് റെയിൽവേയ്ക്ക് ഇനി പുതിയ മുഖം: നാഗമ്പടം മേൽപ്പാലത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ രണ്ടാം കവാടം വരുന്നു

സ്വന്തം ലേഖകൻ കോട്ടയം: അക്ഷരങ്ങളുടെ നഗരത്തിന്റെ റെയിൽവേ സ്‌റ്റേഷനിൽ മുഖം മിനുക്കാൻ പുതിയ പ്ദ്ധതികൾ യാഥാർത്ഥ്യമാകുന്നു. റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിനൊപ്പം നാഗമ്പടം മേൽപ്പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ റെയിൽവേയുടെ പുതിയ പദ്ധതികൾ നഗരത്തിൽ യാഥാർത്ഥ്യത്തിലെത്തും. കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് നാഗമ്പടം മേൽപ്പാലം നവംബർ 15 ന് തുറക്കാനും, രണ്ടാം കവാടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനം ആയത്. റയിൽവെ വികസനമുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ദക്ഷിണറയിൽവെ ജനറൽമാനേജർ ആർ.കെ കുൽശ്രേഷ്ഠയുമായി നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. കഴിഞ്ഞ […]

ഇപ്പോൾ ജാമ്യം പരിഗണിച്ചാൽ നേരത്തെയാകും: ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ മാറ്റി വച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ജലന്ധർ രൂപത മുൻ അധ്യക്ഷൻ ഫ്രാങ്കോ മുളയക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. കേസ് ഇന്ന് പരിഗണിച്ചാൽ ഇത് വളരെ നേരത്തെയാകുമെന്നു വിലയിരുത്തിയാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. കേസിൽ കൂടുതൽ വാദം ഉന്നയിക്കാൻ സമയം അനുവദിക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി അംഗീകരിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും പിന്നിൽ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം. പരാതി നൽകുന്നതിനു തൊട്ടു മുൻപ് ഫ്രാങ്കോയും പരാതിക്കാരിയായ കന്യാസ്ത്രീയും ഒന്നിച്ച് […]

ഗാന്ധിനഗറിൽ ട്രെയിനിൽ നിന്നു വീണ് അജ്ഞാതൻ മരിച്ചു

തേർഡ് ഐ ബ്യൂറോ കോട്ടയം: ഗാന്ധിനഗറിൽ ട്രെയിനിൽ നിന്ന് വീണ് അജ്ഞാതൻ മരിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. പുലർച്ചെ അഞ്ചരയ്ക്കു ശേഷം കടന്നു പോയ ട്രെയിനിൽ നിന്നാണ് ഇയാൾ വീണു മരിച്ചതെന്ന് സംശയിക്കുന്നു. ഗാന്ധിനഗർ ജംഗ്ഷനിൽ നിന്ന് അൽപം മുന്നിലായുള്ള മേൽപ്പാലത്തിനു ചുവട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്. ശരീരരത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതാണ് അപകടം വീഴ്ചയെ തുടർന്നാണെന്നു കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്നു ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാൽ, മൃതദേഹത്തിൽ നിന്നും […]

പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി. കാർ യാത്രക്കാർക്ക് പരിക്കില്ല. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പള്ളിക്കത്തോട് ജംഗ്ഷനിലേയ്ക്ക് എത്തിയ കാർ, നിയന്ത്രണം വിട്ട് ജംഗ്ഷനിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് റോഡിലേയ്ക്കു വീണു. തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിശ്‌ഛേദിക്കപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ട കാർ ഡ്രൈവറെ പുറത്തെത്തിച്ചത്. ഇയാളെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം ഉച്ചയോടെ മാത്രമേ പുനസ്ഥാപിക്കൂ. ജംഗ്ഷനിലെ വളവിൽ […]

ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക ശേഷി പരിശോധിച്ചത് എങ്ങിനെ: ഡോക്ടർ തന്നെ വെളിപ്പെടുത്തുന്നു

സ്വന്തം ലേഖകൻ കോട്ടയം: പീഡനക്കേസുകളിൽ പൊലീസിന്റെ സ്വാഭാവിക നടപടിക്രമങ്ങളിൽ ഒന്ന് മാത്രമാണ് ലൈംഗിക ശേഷി പരിശോധന. എന്നാൽ, ലൈംഗിക ശേഷി പരിശോധന എന്നത് ഇത്രത്തോളം ചർച്ചയായത് ബിഷപ്പ് ഫ്രാങ്കോ പീഡനക്കേസിൽ അറസ്റ്റിലായതോടെയാണ്. ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് എത്തിച്ചതറിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തടിച്ച് കൂടിയത് രോഗികൾ അടക്കം നൂറുകണക്കിന് ആളുകളായിരുന്നു. പീഡനക്കേസിൽ രാജ്യത്ത് ആദ്യമായി ഒരു ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കുന്നു എന്നതായിരുന്നു, ആ കൂടി നിന്ന ആളുകളെയെല്ലാം കൗതുകത്തിന്റെ പ്രധാന കാരണം. അതുകൊണ്ടു തന്നെ എന്താണ് ലൈംഗിക ശേഷി പരിശോധന […]

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽകുറ്റമല്ല: വിവേചനം പാടില്ലെന്ന് സുപ്രീം കോടതി: ഭർത്താവ് ഭാര്യയുടെ ഉടമയല്ല

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന ഐപിസി 497 വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് കണ്ടെത്തിയ കോടതി, ഇത് പക്ഷേ, വിവാഹ മോചനത്തിനു കാരണമാകാമെന്നും പറയുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന വിധിയാണ് വ്യാഴാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ചത്. സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽകുറ്റമല്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇപ്പോൾ കുടുംബബന്ധങ്ങളെയും, വിവാഹമോചനക്കേസുകളെയും ബാധിക്കുന്ന സുപ്രധാനമായ വിധി സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങളിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യാവകാശമാണെന്നു കണ്ടെത്തിയ […]

സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും നൽകിയിട്ടുള്ള ആധാർ വിവരങ്ങൾ എന്തുചെയ്യും? വ്യക്തത തേടി കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആധാർ കേസിൽ നിയന്ത്രണങ്ങളോടെയാണ് സുപ്രീംകോടതി ഭരണഘടനാ സാധുത നൽകിയത്. സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ പങ്കുവെക്കുന്ന ആധാർ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചെങ്കിലും ഇതുസംബന്ധിച്ച കൂടുതൽ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതുവരെ നിലവിൽ സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും നൽകിയ ആധാർ വിവരങ്ങളിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് എല്ലാവരുടേയും ആശങ്ക. വിവരങ്ങളുടെ അനധികൃതമായ ഉപയോഗം തടയാൻ എന്തുമാർഗം സ്വീകരിക്കും എന്ന ചോദ്യത്തിനൊന്നും ഭരണഘടനാ ബെഞ്ച് ഉത്തരം നൽകുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ വ്യക്തമാക്കി. ഇതുവരെ ശേഖരിച്ച വിവരങ്ങൾ […]

കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ കൂലി തൊഴിലാളികളുടെ വേഷത്തിലെത്തിയ വിജിലൻസ് തന്ത്രപരമായി കുടുക്കി

സ്വന്തം ലേഖകൻ കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഫീൽഡ് ഓഫീസറെ കൂലി തൊഴിലാളികളുടെ വേഷത്തിലെത്തിയ വിജിലൻസ് തന്ത്രപരമായി കുടുക്കി. കൃഷി ഫീൽഡ് ഓഫീസർ എൻജി ജോസഫിനെയാണ് വിജിലൻസ് അതീവ തന്ത്രപരമായി പിടികൂടിയത്. വായ്പയ്ക്കായി ബാങ്കിൽ ഹാജരാക്കാൻ സ്ഥലപരിശോധനാ റിപ്പോർട്ടിന് അപേക്ഷിച്ച മൂവാറ്റുപുഴ സ്വദേശിയോട് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും അരലക്ഷം രൂപ ഇന്നലെ കളക്ടേറ്റേിൽ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം നൽകാതെ കാര്യം നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അപേക്ഷകൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് കൈമാറിയ പതിനായിരം രൂപയാണ് അപേക്ഷകൻ ഫീൽഡ് ഓഫീസർക്ക് നൽകിയത്. തുടർന്ന് […]

നിരപരാധിയായ ഫ്രാങ്കോ മുളയ്ക്കനെ പോലീസ് ക്രൂശിക്കുന്നു; മിഷനറീസ് ഇൻ ജീസസിലെ കന്യാസ്ത്രീകൾ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നും കന്യാസ്ത്രീകൾ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറിയാമെന്നും നിരപരാധിയായ ബിഷപ്പിനെയാണ് പോലീസ് അന്യായമായി ക്രൂശിക്കുന്നതെന്നും കന്യാസ്ത്രീകൾ പറഞ്ഞു. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയെന്ന് പറയുന്ന മിഷനറീസ് ഇൻ ജീസസ് സന്യാസിനി സമൂഹത്തിന്റെ വാർത്താക്കുറിപ്പും ഇന്ന് പുറത്തുവന്നിരുന്നു. ബിഷപ്പ് […]

ചിത്രയുടെ നന്ദനയ്ക്കു പിന്നാലെ തേജസ്വിനിയും! പറക്കും മുൻപേ അകന്നുപോയ കുരുന്നു താരകങ്ങൾ!

സ്വന്തം ലേഖകൻ കോട്ടയം: കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാർത്തയായിരുന്നു പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടേയും രണ്ടരവയസ്സുള്ള മകൾ തേജസ്വിനി ബാലയുടെ മരണം. കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്. കാറിന്റെ മുൻസീറ്റിൽ അച്ഛൻ ബാലഭാസ്‌ക്കറിന്റെ മടിയിലായിരുന്നു തേജസ്വിനി ഇരുന്നത്. 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജ എത്തിയത്. അതുപോലെ തന്നെയാണ് ഗായിക ചിത്രയുടെ മകൾ നന്ദനയുടെയും മരണം. വാഹനാപകടം അല്ലെങ്കിലും അതും ഒരുതരത്തിൽ അപകട മരണം തന്നെയായിരുന്നു. ദുബായിലെ എമിറേറ്റ് ഹിൽസിലുള്ള വില്ലയിലെ നീന്തൽകുളത്തിൽ വീണായിരുന്നു നന്ദനയുടെ മരണം. […]